ശക്തമായ കാറ്റിലും മഴയിലും ഒട്ടേറെ പ്രദേശങ്ങളിൽ മരം വീണു. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു.തീരദേശത്ത് കടൽക്ഷോബം രൂക്ഷമാണ്. കടലാക്രമണം തടയാൻ സ്ഥാപിച്ചിരുന്ന ജിയോ തടണകൾ മിക്കയിടത്തും തകർന്നടി‍ഞ്ഞു. ഇരിങ്ങാലക്കുട∙ ശക്തമായ കാറ്റിൽ ഒട്ടേറെ പ്രദേശങ്ങളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും മരം

ശക്തമായ കാറ്റിലും മഴയിലും ഒട്ടേറെ പ്രദേശങ്ങളിൽ മരം വീണു. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു.തീരദേശത്ത് കടൽക്ഷോബം രൂക്ഷമാണ്. കടലാക്രമണം തടയാൻ സ്ഥാപിച്ചിരുന്ന ജിയോ തടണകൾ മിക്കയിടത്തും തകർന്നടി‍ഞ്ഞു. ഇരിങ്ങാലക്കുട∙ ശക്തമായ കാറ്റിൽ ഒട്ടേറെ പ്രദേശങ്ങളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും മരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശക്തമായ കാറ്റിലും മഴയിലും ഒട്ടേറെ പ്രദേശങ്ങളിൽ മരം വീണു. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു.തീരദേശത്ത് കടൽക്ഷോബം രൂക്ഷമാണ്. കടലാക്രമണം തടയാൻ സ്ഥാപിച്ചിരുന്ന ജിയോ തടണകൾ മിക്കയിടത്തും തകർന്നടി‍ഞ്ഞു. ഇരിങ്ങാലക്കുട∙ ശക്തമായ കാറ്റിൽ ഒട്ടേറെ പ്രദേശങ്ങളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും മരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശക്തമായ കാറ്റിലും മഴയിലും  ഒട്ടേറെ പ്രദേശങ്ങളിൽ മരം വീണു. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു.തീരദേശത്ത് കടൽക്ഷോബം രൂക്ഷമാണ്. കടലാക്രമണം തടയാൻ  സ്ഥാപിച്ചിരുന്ന ജിയോ തടണകൾ  മിക്കയിടത്തും തകർന്നടി‍ഞ്ഞു.ഇരിങ്ങാലക്കുട

∙ ശക്തമായ കാറ്റിൽ ഒട്ടേറെ പ്രദേശങ്ങളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും മരം വീടുകളും മറ്റും നാശം നേരിട്ടു. മാപ്രാണം മാടായിക്കോണം നടുവിലാലിനു സമീപം സ്വകാര്യ ബസിനുമുകളിലേക്ക് മരം വീണ് യുവതിക്ക് പരുക്കേറ്റു. പുതുക്കാട് സ്വദേശി കാ‍ഞ്ഞിരപ്പള്ളം സെബാസ്റ്റ്യന്റെ മകൾ അമൽനയ്ക്കാണ് (25) പരുക്കേറ്റത്. ആമ്പല്ലൂർ – ഇരിങ്ങാലക്കുട റൂട്ടിലെ വെള്ളാപ്പറമ്പിൽ ബസിന് മുകളിലേക്കാണ് നടുവിലാലിന് സമീപത്തെ ചായക്കടയുടെ അരികിലുള്ള തണൽമരം കടപുഴകി വീണത്. 

ADVERTISEMENT

വേളൂക്കരയിൽ റോഡിലേക്ക് മരങ്ങൾ വീണു

കൊറ്റനെല്ലൂർ ∙ വേളൂക്കര പഞ്ചായത്തിൽ നടവരമ്പ് കോളനി, കല്ലംകുന്ന്, വൈക്കര, അവിട്ടത്തൂർ പ്രദേശങ്ങളിൽ മരങ്ങൾ റോഡുകളിലേക്ക് വീണു. കല്ലംകുന്ന്, നടവരമ്പ് കോളനി എന്നിവിടങ്ങളിൽ വീടുകൾക്ക് മുകളിൽ മരങ്ങൾ വീണു.  ശക്തമായ കാറ്റിൽ അവിട്ടത്തൂർ കീഴ്തൃകോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിന് നാശനാശനഷ്ടങ്ങൾ ഉണ്ടായി. ക്ഷേത്ര വളപ്പിലെ ആൽമരം കുളത്തിലേക്ക് മറിഞ്ഞു വീണു.അവിട്ടത്തൂർ വാരിയത്തെ വളപ്പിലെ തേക്ക് അടക്കമുള്ള മരങ്ങൾ വീണു. മഹാദേവ ക്ഷേത്രത്തിലെ തിടപ്പിള്ളിക്ക് നാശം സംഭവിച്ചു. തേക്ക്, ആൽ എന്നിവ കടപുഴകി വീണു. ക്ഷേത്രത്തിന്റെ ഓടുകൾ പറന്നുപോയി. നടവരമ്പിൽ പാറയിൽ സൈമണിന്റെ വീടിന് മുകളിലേക്ക് സമീപത്തെ പറമ്പിലെ മരം വീണു. ആർക്കും പരുക്കില്ല. 

വെള്ളാങ്ങല്ലൂരിലും മരങ്ങൾ വീണു

വെള്ളാങ്ങല്ലൂർ ∙ ശക്തമായ കാറ്റിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ വീണു. വള്ളിവട്ടം നായ്ക്കുളത്ത് കോടുമാടത്തിൽ രാജേഷിന്റെ വീടിന്റെ കാർ ഷെഡ് തെങ്ങ് വീണ് തകർന്നു. 16–ാം വാർഡിൽ കോഴിക്കാട്ടിൽ ചേനയ്ക്കപറമ്പിൽ റസാഖിന്റെ വീടിന് മുകളിൽ ആഞ്ഞിലി മരം കടപുഴകി വീണു. കോഴിക്കാട് സെന്ററിൽ റോഡരികിലുള്ള മരം കടപുഴകി വീണ് റോഡ് തകർന്നു.

ADVERTISEMENT

കിഴുത്താണിയിൽ രണ്ടിടത്ത്  മരം വീണു

കാറളം ∙ പഞ്ചായത്തിലെ കിഴുത്താണിയിൽ രണ്ടിടത്ത് മരങ്ങൾ വീണു. താണിശ്ശേരി മച്ച് സെന്ററിന് പടിഞ്ഞാറു ഭാഗത്ത് റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കൂലിചെത്തി റോഡിൽ അടയ്ക്കാ മരം വീണ് വൈദ്യുതക്കമ്പി പൊട്ടിയതിനെ തുടർന്ന് വൈദ്യുതി ബന്ധം നിലച്ചു. തളിയപ്പാടത്ത് അബൂബക്കറിന്റെ പ്ലാവ് കടപുഴകി തൊഴുത്തിന് മുകളിൽ വീണു. ഹരിപുരത്തും മരം വീണു.

മുരിയാട് കൃഷിനാശം വ്യാപകം

പുല്ലൂർ ∙ മുരിയാട് പഞ്ചായത്തിലെ വിവിധയിടങ്ങളിൽ കാറ്റ് നാശനഷ്ടമുണ്ടാക്കി. ഉൗരകം വെറ്റിലമൂല ഭാഗങ്ങളിൽ വ്യാപകമായി കൃഷി നാശമുണ്ടായി. ജാതി,കമുക്,വാഴ എന്നിവ ഒടിഞ്ഞ് വീണു. മരങ്ങൾ വീണ് 8 റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. ആറിടത്ത് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. പഞ്ചായത്തിന്റെ സഹകരണത്തോടെ നാട്ടുകാർ പിന്നീട് മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

ADVERTISEMENT

പൂമംഗലത്ത് 12 മരങ്ങൾ വീണു

പൂമംഗലം ∙ പഞ്ചായത്തിൽ 12 ഇടത്ത് മരങ്ങൾ കടപുഴകി വീണു. എടക്കുളത്ത് ചെമ്പഴന്തി ഹാളിന് മുൻപിൽ റോഡിലേക്ക് തേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. എസ്എൻജിഎസ്എസ് സ്കൂളിന് സമീപത്തും അവണ്ടർച്ചാലിൽ 3 ഇടത്തും എടക്കുളം കുട്ടിപ്പാലം പരിസരത്തും മരങ്ങൾ വീണു. തുമ്പരപ്പിള്ളി അമ്പലം വഴിയിൽ കശുമാവ് വീണ് 3 വൈദ്യുതി പോസ്റ്റുകൾ ഒടി‍ഞ്ഞു. ചേലൂരിൽ പുത്തൻ വീട്ടിൽ തുളസിയുടെ വീടിന് മുകളിലേക്ക് പ്ലാവ് വീണു. ആർക്കും പരുക്കില്ല.

വലിയമരം റോഡിലേക്ക് വീണു

ഇരിങ്ങാലക്കുട ∙ ഈസ്റ്റ് കോമ്പാറയിലെ അറവുശാലയുടെ മുൻപിലെ റോഡിലേക്ക് സമീപത്തെ പറമ്പിലെ വലിയമരം കടപുഴകി വീണു. ഇതുവഴി പോയ കാർ യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മരം വൈദ്യുതി കമ്പികളിൽ വീണതിനെ തുടർന്ന് വൈദ്യുതി  നിലച്ചു.  സമീപത്ത് മറ്റൊരു മരം പാതി ഒടിഞ്ഞ് തൂങ്ങി. പലയിടത്തും ചെറിയ മരങ്ങൾ വൈദ്യുതി കമ്പികളിലേക്ക് വീണു.കാട്ടുങ്ങച്ചിറ കക്കാട്ട് അമ്പലത്തിന് സമീപം കൊച്ചുപറമ്പത്ത് വീട്ടിൽ സനോജിന്റെ കിണർ ഇടിഞ്ഞ് താഴ്ന്നു. കോൺക്രീറ്റ് റിങ് പൂർണമായും ഇടിഞ്ഞ് പോയി.