അശ്ലീല വെബ്സൈറ്റിന്റെ സ്റ്റിക്കർ പതിച്ച സ്വകാര്യ ബസ് പിടികൂടി
തൃശൂർ ∙ അശ്ലീല വെബ്സൈറ്റിന്റെ സ്റ്റിക്കർ പതിച്ച് ഓടിയ സ്വകാര്യ ബസ് പിടികൂടി. തൃശൂരിൽ നിന്നു കുറ്റിപ്പുറത്തേക്കും കൊടുങ്ങല്ലൂരിലേക്കും സർവീസ് നടത്തുന്ന മായാവി എന്ന ബസാണു സ്വരാജ് റൗണ്ടിനു സമീപത്തു നിന്ന് ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നിരോധിത വെബ്സൈറ്റിന്റെ ലോഗോ സഹിതമുള്ള സ്റ്റിക്കർ ആണു ബസിന്റെ

തൃശൂർ ∙ അശ്ലീല വെബ്സൈറ്റിന്റെ സ്റ്റിക്കർ പതിച്ച് ഓടിയ സ്വകാര്യ ബസ് പിടികൂടി. തൃശൂരിൽ നിന്നു കുറ്റിപ്പുറത്തേക്കും കൊടുങ്ങല്ലൂരി ലേക്കും സർവീസ് നടത്തുന്ന മായാവി എന്ന ബസാണു സ്വരാജ് റൗണ്ടിനു സമീപത്തു നിന്ന് ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നിരോധിത വെബ്സൈറ്റിന്റെ ലോഗോ സഹിതമുള്ള സ്റ്റിക്കർ ആണു ബസിന്റെ മുന്നിലും പിന്നിലുമുള്ള ചില്ലിൽ ഒട്ടിച്ചിരുന്നത്.
എന്നാൽ, അശ്ലീല വെബ്സൈറ്റിന്റെ സ്റ്റിക്കറായിരുന്നു ഇതെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നു ജീവനക്കാർ പൊലീസിനെ അറിയിച്ചു. ബസുടമയെ പൊലീസ് വിളിച്ചുവരുത്തി. ഇക്കാര്യം തനിക്കും അറിയില്ലായിരുന്നുവെന്നാണു ബസുടമയുടെയും വാദം. ബസുടമയുടെ നിർദേശപ്രകാരം ജീവനക്കാർ തന്നെ സ്റ്റിക്കറുകൾ പൊളിച്ചുമാറ്റി.
ഇന്നലെ രാവിലെ 8 മണിയോടെയാണു പൊലീസ് ബസ് തടഞ്ഞുനിർത്തി കസ്റ്റഡിയിലെടുത്തത്. പെരുമ്പാവൂരിലെ സ്ഥാപനത്തിലാണു ബസിൽ സ്റ്റിക്കർ പതിക്കുന്ന ജോലികൾ ചെയ്തതെന്നു ബസുടമ പൊലീസിനോടു പറഞ്ഞു. സ്റ്റിക്കർ അശ്ലീല സൈറ്റിന്റേതാണെന്നു തിരിച്ചറിയാൻ സാധിക്കാതിരുന്നതിനാലാണ് ഒരാഴ്ച ഇതും പതിച്ചു സർവീസ് നടത്തിയതെന്നും ഉടമ പറഞ്ഞു.