തൃശൂർ ∙ 2021 ജനുവരി മാസത്തെ കണക്കു പ്രകാരം സംസ്ഥാനത്തെ 13 സ്പിന്നിങ് മില്ലുകൾ പ്രവർത്തന ലാഭത്തിൽ എന്നാണ് സർക്കാർ പറഞ്ഞുവച്ചത്. തൃശൂർ സഹകരണ സ്പിന്നിങ് മിൽ 9.78 ലക്ഷം രൂപയുടെ ലാഭം ഉണ്ടാക്കിയെന്നാണു കണക്കുകൾ. രണ്ടു വർഷത്തിനിപ്പുറം എന്തുകൊണ്ട് ആ ലാഭം നിലനിർത്താനായില്ല? നവീകരണ പ്രവർത്തനങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ 2021 ജനുവരി മാസത്തെ കണക്കു പ്രകാരം സംസ്ഥാനത്തെ 13 സ്പിന്നിങ് മില്ലുകൾ പ്രവർത്തന ലാഭത്തിൽ എന്നാണ് സർക്കാർ പറഞ്ഞുവച്ചത്. തൃശൂർ സഹകരണ സ്പിന്നിങ് മിൽ 9.78 ലക്ഷം രൂപയുടെ ലാഭം ഉണ്ടാക്കിയെന്നാണു കണക്കുകൾ. രണ്ടു വർഷത്തിനിപ്പുറം എന്തുകൊണ്ട് ആ ലാഭം നിലനിർത്താനായില്ല?

നവീകരണ പ്രവർത്തനങ്ങളും ആധുനികവൽക്കരണവും നടപ്പാക്കിയതിനൊപ്പം വൈവിധ്യവൽക്കരണത്തിനും പ്രാധാന്യം നൽകിയതാണു മില്ലുകളുടെ നേട്ടത്തിനു കാരണമായി സർക്കാർ അവകാശപ്പെട്ടത്. പഞ്ഞിക്കു വില കുറയുമ്പോൾ കൂടുതൽ സ്റ്റോക്ക് ചെയ്ത് ഉൽപാദനം കൂട്ടാൻ പോലും കഴിയാതിരുന്ന തൃശൂരിലെ മില്ലിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ ഒരു വൈവിധ്യവൽക്കരണവും നടന്നിട്ടില്ലെന്നാണ് യാഥാർഥ്യം. 

ADVERTISEMENT

എന്തുകൊണ്ട് ആലപ്പുഴ?

മില്ലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിറ്റുവരവാണ് 2021–22ൽ ആലപ്പുഴ സഹകരണ സ്പിന്നിങ് മിൽ കാഴ്ചവച്ചത്. മുൻവർഷം 14.73 കോടിയായിരുന്ന വിറ്റുവരവ് 37.28 കോടി രൂപയായും പ്രവർത്തനലാഭം 1.83 കോടി രൂപയായും വർധിച്ചുവെന്നാണ് കഴിഞ്ഞ നവംബറിൽ വ്യവസായമന്ത്രി പി.രാജീവ് തന്റെ ഫെയ്സ്ബുക് പേജിൽ കുറിച്ചത്.

ADVERTISEMENT

ഒന്നര വർഷത്തിനുള്ളിൽ 15 കോടി രൂപയുടെ വിദേശ കയറ്റുമതിയും നടത്തി. ആലപ്പുഴ മില്ലിന്റെ ജനറൽ മാനേജർ തന്നെ ആണ് തൃശൂർ മില്ലിന്റെ മാനേജിങ് ഡയറക്ടർ. പിന്നെന്തു കൊണ്ട് കൂടുതൽ തുക നേടിയെടുക്കാനും വിറ്റുവരവ് കൂട്ടാനും കഴിഞ്ഞില്ലെന്നു ചോദിക്കുന്നത് തൃശൂർ മില്ലിലെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതാക്കൾ തന്നെയാണ്. 

എന്തുകൊണ്ട് കോട്ടയം?

ADVERTISEMENT

2020 ഫെബ്രുവരി 7 മുതൽ പ്രവർത്തനം നിലച്ച കോട്ടയം ടെക്സ്റ്റൈൽസ് ഒന്നര വർഷം മുൻപാണ് വീണ്ടും പ്രവർത്തനമാരംഭിച്ചത്. 1.5 കോടി രൂപയാണ് ഇതിനു സർക്കാർ അനുവദിച്ചത്. ഇഎസ്ഐ കോർപറേഷന്റെ ജപ്തി നടപടി ആരംഭിച്ചിരുന്നെങ്കിലും മൂന്നു ഷിഫ്റ്റുകളും പൂർണതോതിൽ പ്രവർത്തിപ്പിക്കും എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണിത്.

അതേസമയം, ജില്ലാ ബാങ്കിന്റെ ജപ്തി നടപടികളിൽ നിന്ന് എന്തുകൊണ്ട് തൃശൂർ മില്ലിനെ ഒഴിവാക്കാൻ കഴി‍ഞ്ഞില്ലെന്നത് ചോദ്യമായി തുടരും. മൊത്തം 20 ഏക്കറിൽ നിന്ന് 9.18 ഏക്കർ ഭൂമിയാണ് തൃശൂർ മില്ലിനു നഷ്ടപ്പെട്ടത്. 

പൊടിപിടിച്ച് കോട്ടൺ ബോർഡ്

സംസ്ഥാനത്തെ പതിനേഴ് ടെക്സ്റ്റൈൽ മില്ലുകൾക്ക് ആവശ്യമുള്ള പരുത്തി (കോട്ടൺ) മുൻകൂറായി വാങ്ങി സംഭരിക്കാനും മില്ലുകളുടെ ആവശ്യാനുസരണം വിതരണം ചെയ്യുന്നതിനുമായി 8 മാസം മുൻപാണ് സംസ്ഥാനത്ത് ആദ്യമായി സർക്കാർ കോട്ടൺ ബോർഡ് രൂപീകരിച്ചത്. സീസൺ അടിസ്ഥാനമാക്കി പരുത്തി കുറഞ്ഞ വിലയ്ക്കു സംഭരിക്കുകയാണു ലക്ഷ്യം. കോട്ടൺ കിട്ടാനില്ലാത്തതിനാലാണ് 5 മാസമായി തൃശൂർ മിൽ ലേ ഓഫ് ചെയ്തിരിക്കുന്നത്.

വൻതുക ചെലവിട്ട് ആധുനികവൽക്കരണം നടത്തിയ മിൽ പ്രവർത്തിപ്പിക്കാൻ ആവശ്യമായ കോട്ടൺ എന്തുകൊണ്ട് കോട്ടൺ ബോർഡ് വഴി നേടിയെടുത്തില്ല? സംഭരണ സൗകര്യമുള്ള മില്ലുകളിൽ പരുത്തി സൂക്ഷിക്കുമെന്ന് അവകാശപ്പെട്ടിട്ടും 200 ലോഡിൽ അധികം സംഭരണശേഷിയുള്ള തൃശൂർ മിൽ എന്തുകൊണ്ട് ഉപയോഗിച്ചില്ല?