ഗുരുവായൂർ ∙ ജില്ല ഭരണകൂടവും എസ് പി ഓഫിസും നിരുത്തരവാദമായി പെരുമാറിയെന്ന് നിയമസഭാ സമിതി ചെയർപഴ്സൻ യു.പ്രതിഭ. സ്ത്രീകൾ, കുട്ടികൾ, ഭിന്നലിംഗക്കാർ, ഭിന്നശേഷിക്കാർ എന്നിവരുടെ പരാതി പരിഹരിക്കുന്ന നിയമസഭ സമിതിയുടെ സിറ്റിങ് സംബന്ധിച്ച് ജില്ല ഭരണകൂടം പ്രചാരണം നൽകിയില്ല. പ്രധാനപ്പെട്ട സ്ഥലങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുരുവായൂർ ∙  ജില്ല ഭരണകൂടവും എസ് പി ഓഫിസും നിരുത്തരവാദമായി പെരുമാറിയെന്ന് നിയമസഭാ സമിതി ചെയർപഴ്സൻ യു.പ്രതിഭ. സ്ത്രീകൾ, കുട്ടികൾ, ഭിന്നലിംഗക്കാർ, ഭിന്നശേഷിക്കാർ  എന്നിവരുടെ പരാതി പരിഹരിക്കുന്ന നിയമസഭ സമിതിയുടെ സിറ്റിങ് സംബന്ധിച്ച് ജില്ല ഭരണകൂടം  പ്രചാരണം നൽകിയില്ല. പ്രധാനപ്പെട്ട സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് എസ്പി ഓഫിസിന്റെ സഹായം ലഭിച്ചില്ല. ഇതിനാൽ പരാതികൾ കുറഞ്ഞു. തൃശൂരിൽ വീണ്ടും സിറ്റിങ് നടത്തും. നിരോധിച്ച  പലവെബ് സൈറ്റുകളും കുട്ടികൾക്ക് ഫോണിൽ ലഭിക്കുന്നുണ്ട്. ഇത് നിർത്തലാക്കാൻ  നടപടി എടുക്കും. കുട്ടികളെ  കെണിയിൽപ്പെടുത്തി ലഹരി വിപണനത്തിന് ഉപയോഗിക്കുന്നത് തടയും.   

ഗുരുവായൂരിൽ 19 പരാതികൾ ലഭിച്ചു. 45 കഴിഞ്ഞ ഭിന്നലിംഗക്കാർക്ക് വീട്,പെൻഷൻ, ട്രാൻസ് വില്ലേജ് എന്നിവ ഒരുക്കണമെന്ന ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും.  ഭിന്നശേഷിക്കാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ ഡിഎംഒയ്ക്ക് നിർദേശം നൽകി. ചാവക്കാട് ബിആർസിയിലേക്ക് ശിക്ഷക് സദന് സമീപത്ത് കൂടി വഴി ഒരുക്കണമെന്ന്  നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് ആവശ്യപ്പെട്ടു.  ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കൾക്ക് ആശ്വാസകിരണം പദ്ധതിയിൽ ധനസഹായം നിലച്ചതായി  നഗരസഭ കൗൺസിലർ സി.എസ്.സൂരജ്  പരാതിപ്പെട്ടു.  എംഎൽഎമാരായ  കെ.ശാന്തകുമാരി, ഒ.എസ്.അംബിക, ദലീമ ജോജോ, എൻ.കെ. അക്ബർ, നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്, ജില്ല ശിശുവികസന ഓഫിസർ മീര, ജില്ല സാമൂഹിക നീതി ഓഫിസർ ജോയ്സി സ്‌റ്റീഫൻ എന്നിവർ പങ്കെടുത്തു.