അധ്യാപക ഒഴിവ് കൊടുങ്ങല്ലൂർ ∙ കെകെടിഎം ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ്, യുപി വിഭാഗത്തിൽ അറബിക് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 18 ന് 10.30 ന്. പുന്നയൂർക്കുളം ∙ കടിക്കാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി ഇംഗ്ലിഷ് ജൂനിയർ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ബുധൻ

അധ്യാപക ഒഴിവ് കൊടുങ്ങല്ലൂർ ∙ കെകെടിഎം ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ്, യുപി വിഭാഗത്തിൽ അറബിക് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 18 ന് 10.30 ന്. പുന്നയൂർക്കുളം ∙ കടിക്കാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി ഇംഗ്ലിഷ് ജൂനിയർ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ബുധൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ് കൊടുങ്ങല്ലൂർ ∙ കെകെടിഎം ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ്, യുപി വിഭാഗത്തിൽ അറബിക് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 18 ന് 10.30 ന്. പുന്നയൂർക്കുളം ∙ കടിക്കാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി ഇംഗ്ലിഷ് ജൂനിയർ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ബുധൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ്: കൊടുങ്ങല്ലൂർ ∙ കെകെടിഎം ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ്, യുപി വിഭാഗത്തിൽ അറബിക് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 18 ന് 10.30 ന്.

പുന്നയൂർക്കുളം ∙  കടിക്കാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി ഇംഗ്ലിഷ് ജൂനിയർ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ബുധൻ 10.30ന്.

ADVERTISEMENT

തളിക്കുളം ∙ കാലിക്കറ്റ് സർവകലാശാല പഠന കേന്ദ്രമായ തളിക്കുളത്തെ സെന്റർ ഫോർ കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി) ബിഎസ്‌സി-ഐടി കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 9400749401.

വടക്കാഞ്ചേരി ∙ ഗവ. ബോയ്സ് ഹൈസ്കൂളിൽ ഡ്രോയിങ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 18നു 11ന്.

ട്യൂട്ടർ നിയമനം

വടക്കാഞ്ചേരി ∙ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ രാത്രികാല പഠനത്തിനും മറ്റും മേൽനോട്ടം വഹിക്കുന്നതിന് മേട്രൺ കം റസിഡന്റ് ട്യൂട്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബിരുദവും ബിഎഡും ഉള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കാണ് അവസരം. കൂടിക്കാഴ്ച 18നു 10.30ന്. ഫോൺ: 04884 235356.

ADVERTISEMENT

∙  വിവാഹം

ഗുരുവായൂർ ∙ തിരുവെങ്കിടം കോങ്ങാശേരി പരേതനായ കെ.ചന്ദ്രശേഖരൻ നായരുടെയും കെ.വിജയലക്ഷ്മിയുടെയും മകൻ മാധവൻകുട്ടിയും  ഹരിപ്പാട് തമലക്കൽ പ്ലാവിലയിൽ പരേതനായ കൃഷ്ണകുമാർ നായരുടെയും രാജമ്മയുടെയും മകൾ മഞ്ജുവും വിവാഹിതരായി.

∙  ഒഴിവുകൾ

സ്പോർട്സ് ക്വോട്ട

ADVERTISEMENT

പഴയന്നൂർ∙ ഐഎച്ച്ആർഡി കോളജിലെ ബികോം വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബിഎസ്​സി (കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്), ബിസിഎ കോഴ്സുകളിൽ സ്പോർട്സ് ക്വോട്ടയിലെ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 04884 227181.

നേത്ര പരിശോധന ക്യാംപ് നാളെ 

കൊടകര∙ മനക്കുളങ്ങര ലയൺസ് ക്ലബും പാലക്കാട് അഹല്യ കണ്ണാശുപത്രിയും ചേർന്ന് നാത്തുന്ന 141-ാമത്  സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാംപ് നാളെ 9 മുതൽ 1 വരെ കൊടകര ഗവ.എൽ പി സ്കൂളിൽ നടത്തും. കൂടാതെ രക്തം, പ്രമേഹം എന്നിവയുടെ  പരിശോധനകൾ ഉണ്ടായിരിക്കും. എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ച സൗജന്യ നേത്ര പരിശോധന ക്യാംപ് നടത്തുമെന്ന് ഭാരവാഹികളായ ഇ.ശശാങ്കൻ,പി. രാധാകൃഷ്ണൻ,കെ.കെ.വെങ്കിടാചലം എന്നിവർ അറിയിച്ചു.

കിണറ്റിൽ മ്ലാവ് ചത്ത നിലയിൽ

അതിരപ്പിള്ളി∙ മ്ലാവ് വീട്ടുമുറ്റത്തെ കിണറ്റിൽ വീണു ചത്തു. വെറ്റിലപ്പാറ ഉപ്പത്ത് രാമചന്ദ്രന്റെ ഉടമസ്ഥതയിലുള്ള കിണറ്റിലാണ് മ്ലാവ് വീണത്. കൊന്നക്കുഴി വനം വകുപ്പ് സ്റ്റേഷനിലെ ജീവനക്കാരെത്തി കരയ്ക്കെടുത്തു. ഏകദേശം ഒന്നര വയസ്സുള്ള മ്ലാവിൻകുട്ടിയാണ് ചത്തത്. ആൾമറയില്ലാത്ത കിണറ്റിലായിരുന്നു മ്ലാവ് അകപ്പെട്ടത്.

വിജയോത്സവം സംഘടിപ്പിച്ചു

അതിരപ്പിളളി∙ വെറ്റിലപ്പാറ ഗവ.സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. ചടങ്ങിൽ കഴിഞ്ഞ അധ്യയന വർഷം എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗമിനി മണിലാൽ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് അംഗം ജെനിഷ് പി ജോസ്, ബ്ലോക്ക് പഞ്ചായത്തംഗം ഷാന്റി ജോസഫ്, പ്രധാന അധ്യാപിക പി.ആർ. ജ്യോതി തുടങ്ങിയവർ പ്രസംഗിച്ചു.

നൈറ്റ് മാർച്ച് നടത്തി

ചാലക്കുടി ∙ മത ന്യൂനപക്ഷങ്ങൾക്ക് എതിരായ സംഘപരിവാർ അതിക്രമം അവസാനിപ്പിക്കണമെന്ന മുദ്രാവാക്യമുയർത്തിയും മണിപ്പുർ ജനതയ്ക്ക് ഐകദാർഢ്യം പ്രഖ്യാപിച്ചും എഐവൈഎഫ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് മാർച്ച് സിപിഐ ജില്ല എക്സി. അംഗം ടി.പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് പി.സി.സജിത്ത് അധ്യക്ഷത വഹിച്ചു.

ജലവിതരണം: കോർപറേഷൻ അദാലത്ത് ഓഗസ്റ്റ് 5ന്

തൃശൂർ ∙ പഴയ മുനിസിപ്പൽ പ്രദേശത്തെ 1 മുതൽ 32 വരെ വാർഡുകളിലെ ജലവിതരണവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് ഓഗസ്റ്റ് 5ന് രാവിലെ 10ന് കോർപറേഷൻ കൗൺസിൽ ഹാളിൽ അദാലത്ത് നടത്തും. നഗരസഭ മുൻപ് നടത്തിയ അദാലത്തുകളിൽ പരിഗണിച്ചവ സ്വീകരിക്കില്ല. പരാതികൾ തെളിവു രേഖകൾ സഹിതം ഓഗസ്റ്റ് ഒന്നിനകം കോർപറേഷൻ ഫ്രണ്ട് ഓഫിസിൽ നൽകണം.

∙ വിദ്യാഭ്യാസം

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം

തൃശൂർ ∙ കേരള വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷത്തെ പിഎസ്‌സി അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളായ ഫുഡ് ആൻഡ് ബവ്റിജസ് സർവീസ്, ഫ്രണ്ട് ഓഫിസ് ഓപ്പറേഷൻ, ഹോട്ടൽ അക്കമഡേഷൻ ഓപ്പറേഷൻ എന്നീ കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്. 0487 2384253, 9847677549.

ബിരുദാനന്തര, ബിരുദ കോഴ്സ്

തൃശൂർ ∙ സെന്റ് തോമസ് കോളജിൽ ബിരുദാനന്തര, ബിരുദ കോഴ്സുകൾക്ക് എസ്‌സി, എസ്ടി വിഭാഗത്തിൽ ഏതാനും സീറ്റ് ഒഴിവ്. യോഗ്യരായ വിദ്യാർഥികൾ അസ്സൽ രേഖകൾ സഹിതം ഇന്നു രാവിലെ 10ന് ഹാജരാകണം.

ശിശുക്ഷേമം സ്കോളർഷിപ്

തൃശൂർ ∙ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ശിശുക്ഷേമം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2023ൽ എസ്എസ്എൽസി പാസായി ഉപരി പഠനത്തിനു ചേർന്ന അതിദരിദ്ര വിഭാഗം, ഗോത്ര ആദിവാസി വിഭാഗം എന്നിവയിൽ പെട്ടവർക്കാണ് അർഹത. അതിദരിദ്ര വിഭാഗത്തിലുള്ളവർ തദ്ദേശഭരണ സ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റ്, എസ്എസ്എൽസി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം ചേർക്കണം. ആദിവാസി ഗോത്രവിഭാഗക്കാർ ജില്ലാ ട്രൈബൽ ഓഫിസറുടെ സാക്ഷ്യപത്രം, പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപ്പെടുത്തൽ, എസ്എസ്എൽസി സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവയോടൊപ്പം അപേക്ഷിക്കുക. ഇമെയിലിലോ തപാലിലോ നേരിട്ടോ അപേക്ഷിക്കാം. വിലാസം: സെക്രട്ടറി, ജില്ലാ ശിശുക്ഷേമ സമിതി, കലക്ടറേറ്റ് റൂം നമ്പർ 13, അയ്യന്തോൾ, തൃശൂർ – 680003. ഫോൺ : 8281094209, pkvrohini@gmail.com. അവസാന തീയതി ജൂലൈ 25.

തൈകളും ജൈവവളങ്ങളും

മണ്ണുത്തി ∙ കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര ഫലവർഗ ഗവേഷണ കേന്ദ്രത്തിൽ വിവിധ ഇനം  മാവ്, പ്ലാവ്  നാരകം, ആത്തച്ചക്ക, അരിനെല്ലി, കറിവേപ്പ്, കവുങ്ങ്, കുരുമുളക് തുടങ്ങിയവയുടെ മുന്തിയ ഇനം തൈകളും ജൈവവളങ്ങളും വിൽപനയ്ക്ക് തയാർ. 0487-2373242, 8547760030