അരങ്ങേറി, ബംഗാളി നൃത്തം
മുളങ്കുന്നത്തുകാവ്∙ സ്പിക്മാകേയുടെ സഹകരണത്തോടെ, ബംഗാളിന്റെ തനത് നാടൻ കലാരൂപമായ ചാവുനൃത്തം കുലപതി മുൻഷി വിദ്യാമന്ദിറിൽ അരങ്ങേറി. മുഖംമൂടി എന്നാണ് ചാവു എന്ന പദത്തിനർഥം. പേര് അന്വർഥമാക്കുംവിധം വലിയ മുഖംമൂടി അണിഞ്ഞ പുരുലിയ ചാവുനൃത്തമാണ് അരങ്ങേറിയത്. തമൽ കാന്തി രജക്കിന്റെ നേതൃത്വത്തിൽ 16 കലാകാരന്മാർ

നൃത്ത, ആയോധന കലകളുടെ സംയോജനമാണ് ഇൗ നൃത്തരൂപം. മാഹുരി, ഷെഹനായ് തുടങ്ങിയ സംഗീത ഉപകരണങ്ങളും ധോൽ, ധുംസ എന്നീ വാദ്യോപകരണങ്ങളും നൃത്തത്തിന് അകമ്പടിയാകും. രാമായണം, മഹാഭാരതം എന്നിവയിൽനിന്നുള്ള ഭാഗങ്ങളും ഐതിഹ്യങ്ങളും നാടോടിക്കഥകളുമാണ് കഥാതന്തു.