അഴകായി കൂടപ്പുഴ തടയണ; ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുന്നു
ചാലക്കുടി ∙ ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയിൽ ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയരുന്നു. പുഴയിലെ കൂടപ്പുഴ തടയണ നിറഞ്ഞൊഴുകുകയാണ്. നിത്യഹരിത വനങ്ങളിൽ കൂടി ഒഴുകിയെത്തുന്ന ചാലക്കുടിപ്പുഴയ്ക്കു മറ്റൊരഴകു ചാർത്തുകയാണു കൂടപ്പുഴ തടയണ.. കൂടപ്പുഴ ആറാട്ടുകടവിനോടു ചേർന്ന് 2011ലാണ് തടയണ നിർമാണം പൂർത്തിയായത്.

ചാലക്കുടി ∙ ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയിൽ ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയരുന്നു. പുഴയിലെ കൂടപ്പുഴ തടയണ നിറഞ്ഞൊഴുകുകയാണ്. നിത്യഹരിത വനങ്ങളിൽ കൂടി ഒഴുകിയെത്തുന്ന ചാലക്കുടിപ്പുഴയ്ക്കു മറ്റൊരഴകു ചാർത്തുകയാണു കൂടപ്പുഴ തടയണ.. കൂടപ്പുഴ ആറാട്ടുകടവിനോടു ചേർന്ന് 2011ലാണ് തടയണ നിർമാണം പൂർത്തിയായത്. ചാലക്കുടി–മേലൂർ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന വെട്ടുകടവ് പാലത്തിൽ നിന്ന് തടയണയുടെ ദൂരക്കാഴ്ച പോലും മനോഹരമാണ് തടയണയിൽ നിന്ന് ചെറുവെള്ളച്ചാട്ടം പോലെ കുത്തിയൊഴുകുന്ന വെള്ളം കാണാൻ സഞ്ചാരികളും ഇവിടെയെത്തുന്നു.കവിഞ്ഞൊഴുകുന്ന തടയണയ്ക്കു മുകളിലൂടെ സാഹസികമായി നടക്കുന്നതും ഇരുചക്ര വാഹനങ്ങൾ കൊണ്ടുപോകുന്നതും വിലക്കി അധികൃതർ മുന്നറിയിപ്പു ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
കടുത്ത വേനലിലും ഈ ഭാഗത്ത് പുഴയിൽ കുളിക്കാനായി ദൂരസ്ഥലങ്ങളിൽ നിന്നു പോലും ആളെത്താറുണ്ട്. ഒന്നിടവിട്ട വർഷങ്ങളിൽ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ആറാട്ടു നടക്കാറുള്ളത് തടയണയ്ക്കു സമീപമുള്ള ആറാട്ടുകടവിലാണ്. 3 ദിവസം മുൻപു ആറങ്ങാലി കടവിലെ സെൻട്രൽ വാട്ടർ കമ്മിഷന്റെ കണക്കു പ്രകാരം പുഴയിൽ ജലനിരപ്പ് അര മീറ്ററായിരുന്നത് ഇന്നലെ ഒന്നര മീറ്ററായി ഉയർന്നു. ഇത് ആശങ്കയ്ക്ക് വഴിയൊരുക്കുന്നില്ലെങ്കിലും മഴ ശക്തമായി തുടർന്നാൽ ജലനിരപ്പ് കൂടുതൽ ഉയരും. ഇന്നലെ പെരിങ്ങൽക്കുത്ത് ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചതോടെ പുഴയിൽ നീരൊഴുക്കു വർധിക്കാനുള്ള സാധ്യതയുണ്ട്.