തൃശൂർ ∙ ഭാരതീയ വിദ്യാഭവനും ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഓഫ് തൃശൂർ, മണപ്പുറം ഗ്രൂപ്പ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്റർ നാഷനൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ ന്യൂസ്‌ ലെറ്റർ സംവിധായകൻ പ്രിയനന്ദൻ പ്രകാശനം ചെയ്തു. സിനിമകൾ നേരമ്പോക്കിന് മാത്രമുള്ളതല്ലെന്നും ഗൗരവത്തോടെ സിനിമകളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ ഭാരതീയ വിദ്യാഭവനും ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഓഫ് തൃശൂർ, മണപ്പുറം ഗ്രൂപ്പ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്റർ നാഷനൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ ന്യൂസ്‌ ലെറ്റർ സംവിധായകൻ പ്രിയനന്ദൻ പ്രകാശനം ചെയ്തു. സിനിമകൾ നേരമ്പോക്കിന് മാത്രമുള്ളതല്ലെന്നും ഗൗരവത്തോടെ സിനിമകളെ സമീപിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാധാരണക്കാരന്റെ ചരിത്രമാണ് സിനിമ അടയാളപ്പെടുത്തുന്നതെന്നും നല്ല സിനിമകൾ കുട്ടികളെ മൂല്യബോധം ഉള്ളവരാക്കുമെന്നും പ്രിയനന്ദനൻ പറഞ്ഞു. ഭവൻസ് തൃശൂർ കേന്ദ്രം സെക്രട്ടറി കെ.പി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

സ്കൂൾ പ്രിൻസിപ്പൽ ചിത്ര.എസ്.നായർ, പോട്ടോർ ഭവൻസ് പ്രിൻസിപ്പൽ ഡോ. വി.ബിന്ദു, ഭവൻസ് മാനേജ്മെന്റ് കമ്മിറ്റി അംഗം ഐ.ഉണ്ണിക്കൃഷ്ണൻ, രക്ഷാധികാരി ഡോ.കെ.കെ അബ്ദുള്ള ഐസിഎഫ്എഫ്കെ. ചെയർമാൻ വിജയൻ പുന്നത്തൂർ, ജനറൽ കോ ഓഡിനേറ്റർ ചെറിയാൻ ജോസഫ് എന്നിവർ പ്രസംഗിച്ചു. സെപ്റ്റംബർ 8,9,10 തീയതികളിലായാണ് ഫെസ്റ്റിവൽ അരങ്ങേറുന്നത്. ഐ നോക്സിലെ രണ്ട് തിയറ്ററുകളിലും ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയം തൃശൂർ കേന്ദ്രത്തിലുമാണ് പ്രദർശനം.