ഇരിങ്ങാലക്കുട ∙ കൂടൽമാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തിൽ ക്ഷേത്രം കൂത്തമ്പലത്തിൽ നടന്നുവന്നിരുന്ന സമ്പൂർണ തോരണയുദ്ധം കൂടിയാട്ടം നിർവഹണം സഹിതം സമാപിച്ചു. ഏഴ് വർഷത്തിനു ശേഷമാണ് തോരണയുദ്ധം വീണ്ടും അരങ്ങേറുന്നത്. സീതാദർശനത്തിനു ശേഷം അശോകവനികോദ്യാനം നശിപ്പിച്ച് രാവണസഭയിലെത്തിയ ഹനുമാൻ ശ്രീരാമനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരിങ്ങാലക്കുട ∙ കൂടൽമാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തിൽ ക്ഷേത്രം കൂത്തമ്പലത്തിൽ നടന്നുവന്നിരുന്ന സമ്പൂർണ തോരണയുദ്ധം കൂടിയാട്ടം നിർവഹണം സഹിതം സമാപിച്ചു. ഏഴ് വർഷത്തിനു ശേഷമാണ് തോരണയുദ്ധം വീണ്ടും അരങ്ങേറുന്നത്. സീതാദർശനത്തിനു ശേഷം അശോകവനികോദ്യാനം നശിപ്പിച്ച് രാവണസഭയിലെത്തിയ ഹനുമാൻ ശ്രീരാമനെ സ്തുതിക്കുന്നതും, കുപിതനായ രാവണന്റെ കൽപനയാൽ ഹനുമാന്റെ വാലിൽ തീ കൊളുത്തുന്നതും ലങ്കാപുരി ചാമ്പലാക്കുന്നതുമാണ് കഥാഭാഗം.

ഹനുമാനായി അമ്മന്നൂർ കുട്ടൻചാക്യാർ രംഗത്തെത്തി.‌ രാവണന്റെ പൂർവകഥാഭിനയത്തിൽ, ചിട്ടപ്രധാനമായ കുബേരനെ ജയിച്ച് പുഷ്പകവിമാനം കൈക്കലാക്കി പോകുന്നതും, തുടർന്നുള്ള പർവതവർണ്ണന, കൈലാസോദ്ധരണം, പാർവതീ വിരഹം എന്നിവയും ഡോ. അമ്മന്നൂർ രജനീഷ് ചാക്യാർ അവതരിപ്പിച്ചു. വിഭീഷണനായി അമ്മന്നൂർ മാധവ ചാക്യാർ വേഷമിട്ടു.

ADVERTISEMENT

പി.കെ. ഹരീഷ് നമ്പ്യാർ, പി.കെ. ഉണ്ണിക്കൃഷ്ണൻ നമ്പ്യാർ, ജിനേഷ് നമ്പ്യാർ, ശരത് നാരായണൻ നമ്പ്യാർ എന്നിവർ മിഴാവിലും, ഇന്ദിര നങ്ങ്യാർ, ദേവി നങ്ങ്യാർ, ഡോ. അപർണ നങ്ങ്യാർ എന്നിവർ താളത്തിലും, വിജയൻ മാരാർ ഇടയ്ക്കയിലും മേളമൊരുക്കി. കലാമണ്ഡലം സതീശൻ ചുട്ടി കൈകാര്യം ചെയ്തു.