ഖാദി തൊഴിലാളികൾക്ക് ഓണത്തിനു മുൻപ് ആനുകൂല്യങ്ങൾ ലഭിച്ചില്ല; വാഗ്ദാനം വെറുതെ, അധികൃതർ നെയ്തത് പാഴ്വാക്ക്
പെരുമ്പിലാവ് ∙ നൽകാമെന്നേറ്റ ആനുകൂല്യങ്ങൾ നൽകാതെ സർക്കാർ പുറംതിരിഞ്ഞതോടെ ഖാദി തൊഴിലാളികൾക്ക് ഈ ഓണവും ദുരിതമായി. മിനിമം കൂലി, ഇൻസെന്റീവ് എന്നീ ഇനങ്ങളിൽ നൽകേണ്ട കുടിശികയും ഉത്സവബത്തയുമാണ് ലഭിക്കാതിരുന്നത്. ഒരു വർഷത്തെ മിനിമം കൂലിയും രണ്ടര വർഷത്തെ ഇൻസെന്റീവുമാണ് ലഭിക്കേണ്ടത്. 3 മാസത്തെ മിനിമം കൂലിയും

പെരുമ്പിലാവ് ∙ നൽകാമെന്നേറ്റ ആനുകൂല്യങ്ങൾ നൽകാതെ സർക്കാർ പുറംതിരിഞ്ഞതോടെ ഖാദി തൊഴിലാളികൾക്ക് ഈ ഓണവും ദുരിതമായി. മിനിമം കൂലി, ഇൻസെന്റീവ് എന്നീ ഇനങ്ങളിൽ നൽകേണ്ട കുടിശികയും ഉത്സവബത്തയുമാണ് ലഭിക്കാതിരുന്നത്. ഒരു വർഷത്തെ മിനിമം കൂലിയും രണ്ടര വർഷത്തെ ഇൻസെന്റീവുമാണ് ലഭിക്കേണ്ടത്. 3 മാസത്തെ മിനിമം കൂലിയും 6 മാസത്തെ ഇൻസെന്റീവും ഓണത്തിനു മുൻപു വിതരണം ചെയ്യുമെന്നു ഖാദി ബോർഡ് ഉറപ്പു നൽകിയിരുന്നെന്നു തൊഴിലാളികൾ പറയുന്നു. തുക നൽകിയില്ലെങ്കിൽ സമരം ചെയ്യുമെന്നു പ്രഖ്യാപിച്ച് ഒരു മാസം മുൻപു തൊഴിലാളി യൂണിയനുകൾ മുഖ്യമന്ത്രിക്ക് അടക്കം നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഖാദി ബോർഡ് വിളിച്ച യോഗത്തിലായിരുന്നു വാഗ്ദാനം. സ്ഥാപനങ്ങൾ നൽകിയ 10% ബോണസ് മാത്രമാണ് ഈ ഓണത്തിനു ആനുകൂല്യമായി ലഭിച്ചത്.
മറ്റു മേഖലകളെ അപേക്ഷിച്ച് ഖാദി തൊഴിലാളികൾക്കു കൂലി കുറവാണ്. ഭൂരിഭാഗവും സ്ത്രീകൾ ജോലിചെയ്യുന്ന ഈ മേഖലയിൽ ശരാശരി 200 രൂപയാണ് ദിവസക്കൂലി. ഖാദി കേന്ദ്രത്തിൽ 8 മണിക്കൂർ നെയ്ത്തുജോലി ചെയ്യുന്ന തൊഴിലാളികൾ പിറ്റേദിവസത്തേക്കുള്ള നൂൽ നൂൽക്കാൻ വീട്ടിൽ 4 മണിക്കൂറോളം ജോലി ചെയ്യേണ്ടതുണ്ട്. പലരും പതിറ്റാണ്ടുകളായി ഈ തൊഴിൽ ചെയ്യുന്നവരാണ്. ഖാദി ഉൽപന്നങ്ങളുടെ വില വർഷംതോറും വർധിക്കുന്നുണ്ട്. ആഘോഷ വേളകളിൽ റിബേറ്റുകൾ പ്രഖ്യാപിച്ച് വിപണനവും കൂട്ടുന്നു. എന്നാൽ ഇതൊന്നും തൊഴിലാളികൾക്ക് ഉപകരിക്കുന്നില്ലെന്നാണ് ആക്ഷേപം.