കോടശേരി പഞ്ചായത്തില് നഗരവനം തുറന്നു: വാഴച്ചാൽ ട്രെക്കിങ്ങിനു തുടക്കം
കോടശേരി ∙ ചാലക്കുടി വനം ഡിവിഷനിലെ ചെട്ടിക്കുളം സെൻട്രൽ നഴ്‌സറിയിലും നായരങ്ങാടി ആലുവ സെറ്റിൽമെന്റ് കോളനി ഏരിയയിലും വിഭാവനം ചെയ്ത നഗരവനം പദ്ധതികളുടെ ഒന്നാം ഘട്ടവും വാഴച്ചാൽ വനം ഡിവിഷനിലെ ട്രക്കിങ് പ്രോഗ്രാമുകൾക്കും തുടക്കമായി. ഇതിന്റെ ഭാഗമായി സന്ദർശകർക്കായി പ്രകൃതി സൗഹൃദ ഇരിപ്പിടങ്ങൾ, ഏറുമാടം,

കോടശേരി ∙ ചാലക്കുടി വനം ഡിവിഷനിലെ ചെട്ടിക്കുളം സെൻട്രൽ നഴ്‌സറിയിലും നായരങ്ങാടി ആലുവ സെറ്റിൽമെന്റ് കോളനി ഏരിയയിലും വിഭാവനം ചെയ്ത നഗരവനം പദ്ധതികളുടെ ഒന്നാം ഘട്ടവും വാഴച്ചാൽ വനം ഡിവിഷനിലെ ട്രക്കിങ് പ്രോഗ്രാമുകൾക്കും തുടക്കമായി. ഇതിന്റെ ഭാഗമായി സന്ദർശകർക്കായി പ്രകൃതി സൗഹൃദ ഇരിപ്പിടങ്ങൾ, ഏറുമാടം, കുട്ടികളുടെ പാർക്ക്, ഓപ്പൺ എയർ ജിംനേഷ്യം, ബട്ടർഫ്ലൈ ഗാർഡൻ, നക്ഷത്ര വനം, മെഡിസിനൽ ഗാർഡൻ തുടങ്ങിയവ ഒരുക്കി. സെൻട്രൽ നഴ്‌സറി പ്രവർത്തനങ്ങളെ സന്ദർശകർക്ക് അടുത്തറിയാനും അവസരം ലഭിക്കും. വനശ്രീ ഇക്കോ ഷോപ്പും, കഫ്ത്തീരിയയും പദ്ധതിയുടെ ഭാഗമായി ഒരുക്കി. മൂന്നു ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഏറുമാടങ്ങളും പ്രഭാത, സായാഹ്ന സവാരിക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
സനീഷ്കുമാർ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റിജു മാവേലിൽ അധ്യക്ഷത വഹിച്ചു. ഡിഎഫ്ഒ ആർ. ലക്ഷ്മി, ഫോറസ്റ്റ് റേഞ്ച് ഓഫിസർ ടി.എ. മാത്യു, പഞ്ചായത്ത് അംഗങ്ങളായ കെ.ടി. ജോർജ്, ഇ.എ. ജയതിലകൻ, പി.സി. നിഖിൽ, ഷാജു മേക്കാട്ടുകുളം, സിപിഎം ലോക്കൽ സെക്രട്ടറി കെ.കെ. ചന്ദ്രൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.വി.ആന്റണി, സിപിഐ ലോക്കൽ സെക്രട്ടറി ഡി.എൻ. ജോഷി, കോടശേരി വനസംരക്ഷണ സമിതി പ്രസിഡന്റ് വിത്സൻ പറോട്ടി എന്നിവർ പ്രസംഗിച്ചു.