കെ.ജെ. ജോയിയുടെ പാട്ടുകൾ പാടി ‘പാട്ടുപീടിക’
തൃശൂർ ∙ മലയാളി മറന്നുപോയ മനോഹരമായ പഴയ സിനിമാഗാനങ്ങൾ പാടി പാട്ടുകളുടെ സുവർണകാലത്തേക്കു കേൾവിക്കാരെ ആനയിച്ചു, പാട്ടുപീടികയുടെ സംഗീത പരിപാടി. മലയാള ചലച്ചിത്ര ഗാനലോകത്തെ ആദ്യത്തെ ടെക്നോ മ്യുസിഷ്യൻ കെ.ജെ. ജോയിക്ക് അദ്ദേഹത്തിന്റെ 77–ാം പിറന്നാളിനോടനുബന്ധിച്ചു അദ്ദേഹം സംഗീത സംവിധാനം ചെയ്ത പാട്ടുകൾ

തൃശൂർ ∙ മലയാളി മറന്നുപോയ മനോഹരമായ പഴയ സിനിമാഗാനങ്ങൾ പാടി പാട്ടുകളുടെ സുവർണകാലത്തേക്കു കേൾവിക്കാരെ ആനയിച്ചു, പാട്ടുപീടികയുടെ സംഗീത പരിപാടി. മലയാള ചലച്ചിത്ര ഗാനലോകത്തെ ആദ്യത്തെ ടെക്നോ മ്യുസിഷ്യൻ കെ.ജെ. ജോയിക്ക് അദ്ദേഹത്തിന്റെ 77–ാം പിറന്നാളിനോടനുബന്ധിച്ചു അദ്ദേഹം സംഗീത സംവിധാനം ചെയ്ത പാട്ടുകൾ പാടിയാണ് പാട്ടുപാടിക എന്ന സംഗീത കൂട്ടായ്മ ആദരമർപ്പിച്ചത്. നെല്ലിക്കുന്ന് സ്വദേശിയായ കെ.ജെ. ജോയ് പക്ഷാഘാതത്തെ തുടർന്നു കിടപ്പിലാണ്.
1975ൽ ലൗ ലെറ്റർ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച കെ.ജെ. ജോയ് ആധുനിക സങ്കേതങ്ങൾ എഴുപതുകളിൽ മലയാള സിനിമയിൽ അവതരിപ്പിച്ചു. ഇരുന്നൂറിലേറെ സിനിമകൾക്കു സംഗീതമൊരുക്കി. പാട്ടുപീടികയിലെ 8 ഗായകർ ചേർന്നാണ് കെ.ജെ. ജോയ് സംഗീത സംവിധാനം നിർവഹിച്ച ഗാനങ്ങൾ ആലപിച്ചത്. സത്യൻ അന്തിക്കാടും ഔസേപ്പച്ചനും വിശിഷ്ടാതിഥികളായിരുന്നു. വടക്കാഞ്ചേരി സ്വദേശി എൻ.കെ. സുബൈദ് സംഗീത പ്രേമികളായ സുഹൃത്തുക്കളെ ചേർത്ത് രൂപീകരിച്ച കൂട്ടായ്മയാണ് പാട്ടുപീടിക. അംഗങ്ങൾ ഒത്തുകൂടി പലപ്പോഴും കരോക്കെ ഗാനമേളയും നടത്താറുണ്ട്. കെ.ജി. പ്രാൺസിങ്, കെ.എം. നസീർ എന്നിവർ നേതൃത്വം നൽകി.