അടുത്തമാസം യാഥാർഥ്യമാകും ബ്ലാങ്ങാട്ടെ ഫ്ലോട്ടിങ് ബ്രിജ്
ചാവക്കാട്∙ ബ്ലാങ്ങാട് ബീച്ചിൽ വിനോദ സഞ്ചാര വകുപ്പിന്റെ ഫ്ലോട്ടിങ് ബ്രിജ് അടുത്ത മാസത്തോടെ പൂർത്തിയാകുമെന്ന് എൻ.കെ.അക്ബർ എംഎൽഎ അറിയിച്ചു. നൂറു മീറ്റർ നീളത്തിലാണ് ബ്രിജ് നിർമിക്കുന്നത്. ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിജാണ് ബ്ലാങ്ങാട് ബീച്ചിൽ ഒരുങ്ങുന്നത്. നിർമാണ പ്രവർത്തനങ്ങൾ അവസാന

ചാവക്കാട്∙ ബ്ലാങ്ങാട് ബീച്ചിൽ വിനോദ സഞ്ചാര വകുപ്പിന്റെ ഫ്ലോട്ടിങ് ബ്രിജ് അടുത്ത മാസത്തോടെ പൂർത്തിയാകുമെന്ന് എൻ.കെ.അക്ബർ എംഎൽഎ അറിയിച്ചു. നൂറു മീറ്റർ നീളത്തിലാണ് ബ്രിജ് നിർമിക്കുന്നത്. ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിജാണ് ബ്ലാങ്ങാട് ബീച്ചിൽ ഒരുങ്ങുന്നത്. നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലായതോടെ പരീക്ഷണാടിസ്ഥാനത്തിൽ ഇത് കഴിഞ്ഞ ദിവസം പ്രവർത്തിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ ബേപ്പൂർ ബീച്ചിലാണ് ആദ്യമായി ഫ്ലോട്ടിങ് ബ്രിജ് സ്ഥാപിച്ചത്.
തീരദേശ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 10 ജില്ലകളിൽ ഫ്ലോട്ടിങ് ബ്രിജ് സ്ഥാപിക്കുമെന്ന് വിനോദ സഞ്ചാര വകുപ്പ് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ജില്ലയിൽ ഏറ്റവും അധികം വിനോദ സഞ്ചാരികളെത്തുന്ന ബ്ലാങ്ങാട് ബീച്ചിനെ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് എൻ.കെ.അക്ബർ എംഎൽഎ മന്ത്രി പി.എ.മുഹമ്മദ് റിയാസിന് കത്ത് നൽകിയത്.