കനത്ത മഴ: അടാട്ട് മൂർപ്പാറയിൽ വീടുകളിൽ വെള്ളം കയറി
മുതുവറ∙ ശക്തമായ മഴയിൽ അടാട്ട് മൂർപ്പാറ ഭാഗത്ത് പാടത്തു നിന്ന് വീടുകളിലേക്ക് വെള്ളം കയറി. പാടത്തിനു സമീപത്ത് താമസിക്കുന്ന കരിക്കടത്ത് വീട്ടിൽ വിപിൻ, പാട്ടത്തിൽ വീട്ടിൽ സുകുമാരൻ എന്നിവരുടെ വീടുകളിലേക്കാണ് വെള്ളം കയറിയത്. മഴ ശക്തമായാൽ ഈ പ്രദേശത്തെ വീടുകളിലേക്ക് കൂടുതൽ വെള്ളം കയറുമെന്ന ഭീതിയിലാണ്

മുതുവറ∙ ശക്തമായ മഴയിൽ അടാട്ട് മൂർപ്പാറ ഭാഗത്ത് പാടത്തു നിന്ന് വീടുകളിലേക്ക് വെള്ളം കയറി. പാടത്തിനു സമീപത്ത് താമസിക്കുന്ന കരിക്കടത്ത് വീട്ടിൽ വിപിൻ, പാട്ടത്തിൽ വീട്ടിൽ സുകുമാരൻ എന്നിവരുടെ വീടുകളിലേക്കാണ് വെള്ളം കയറിയത്. മഴ ശക്തമായാൽ ഈ പ്രദേശത്തെ വീടുകളിലേക്ക് കൂടുതൽ വെള്ളം കയറുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ .മുല്ലശേരി ഭാഗത്തെ ഇടിയഞ്ചിറ ഷട്ടർ തുറക്കാത്തതാണ് വെള്ളം പാടത്തു നിറയാൻ കാരണമെന്ന് പറയുന്നു. ജില്ലാ കലക്ടറുടെ നിർദേശപ്രകാരം, പാടശേഖരങ്ങളിൽ കൂടുതൽ മഴവെള്ളം സംഭരിക്കുന്നതിനായാണ് ഷട്ടർ തുറക്കാത്തതെന്നും പറയുന്നു.മുല്ലശേരി ഭാഗത്തെ പാടശേഖരങ്ങളിലും അടാട്ട് ഭാഗത്തെ പാടശേഖരങ്ങളിലുമാണ് വെള്ളം ഉയർന്നിട്ടുള്ളത്.
വെള്ളം ഇറങ്ങിയില്ലെങ്കിൽ അടാട്ട് കോൾ പാടത്ത് അടുത്ത മാസം കൃഷിയിറക്കാൻ കഴിയുമോയെന്ന ആശങ്കയിലാണ് കർഷകർ .വെള്ളം കൂടുതൽ പാടശേഖരങ്ങളിൽ ഉയർന്നാൽ കൂടുതൽ വീടുകളിലേക്കും വെള്ളം കയറാനുള്ള സാധ്യതയുമുണ്ട്. അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് സിമി അജിത് കുമാറിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതരും കെഎൽഡിസി ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. ഇടിയഞ്ചിറ ഷട്ടർ തുറക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്കലക്ടർക്ക് കർഷകരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നിവേദനവും നൽകി.