അമൃത് ഭാരത് പദ്ധതി: ചാലക്കുടി സ്റ്റേഷനിൽ 4.50 കോടിയുടെ വികസനം
ചാലക്കുടി ∙ അമൃത് ഭാരത് സ്കീമിൽ ഉൾപ്പെടുത്തി റെയിൽവേ സ്റ്റേഷനിൽ 4.50 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചതായി ബെന്നി ബഹനാൻ എംപി. ഇത് സംബന്ധിച്ച് എംപിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും റെയിൽവേ ഉദ്യോഗസ്ഥരുടെയും യോഗം റെയിൽവേ സ്റ്റേഷനിൽ ചേർന്നു. റെയിൽവേ സ്റ്റേഷനിലെ ഒന്നും രണ്ടും

ചാലക്കുടി ∙ അമൃത് ഭാരത് സ്കീമിൽ ഉൾപ്പെടുത്തി റെയിൽവേ സ്റ്റേഷനിൽ 4.50 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചതായി ബെന്നി ബഹനാൻ എംപി. ഇത് സംബന്ധിച്ച് എംപിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും റെയിൽവേ ഉദ്യോഗസ്ഥരുടെയും യോഗം റെയിൽവേ സ്റ്റേഷനിൽ ചേർന്നു. റെയിൽവേ സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ്ഫോമിലെ മേൽക്കൂര നീട്ടൽ, സ്ത്രീകൾക്കും പുരുഷൻമാർക്കും ശീതീകരിച്ച പ്രത്യേക വിശ്രമ മുറികൾ, പുതിയ കവാടം, പ്ലാറ്റ്ഫോമുകളിൽ ഡിജിറ്റൽ ഡിസ്പ്ലേ സംവിധാനം, കൂടുതൽ ഇരിപ്പിടങ്ങൾ, ലൈറ്റിങ്, ഫാൻ, ലിഫ്റ്റ് സൗകര്യം, ശുദ്ധജല സൗകര്യം എന്നിവയാണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കുന്നത്. നിലവിലെ പാർക്കിങ് സംവിധാനത്തിന്റെ നവീകരണവും പദ്ധതിയിലുണ്ട്.
അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം, കൊരട്ടി പള്ളി എന്നീ പ്രശസ്തമായ സ്ഥലങ്ങൾ പരിധിയിലുള്ള റെയിൽവേ സ്റ്റേഷൻ എന്ന നിലയിൽ കൂടുതൽ ദീർഘദൂര ട്രെയിനുകൾക്കു സ്റ്റോപ്പുകൾ അനുവദിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും നേരത്തെ സ്റ്റോപ്പ് ഉണ്ടായിരുന്നതു പുനസ്ഥാപിക്കണമെന്നും പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളായ പോളി റാഫേൽ, വിത്സൻ മേച്ചേരി എന്നിവർ ആവശ്യപ്പെട്ടു.
റെയിൽവേ പാളം സുരക്ഷിതമായി മുറിച്ചു കടക്കാൻ സ്ഥാപിച്ച നടപ്പാലം അറ്റകുറ്റപ്പണി പൂർത്തിയാക്കി തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ടു. ബെന്നി ബഹനാൻ എംപി, സനീഷ്കുമാർ ജോസഫ് എംഎൽഎ, റെയിൽവേ ഡിവിഷനൽ മാനേജർ സച്ചിന്ദർ മോഹൻ ശർമ, നഗരസഭാധ്യക്ഷൻ എബി ജോർജ്, നഗരസഭ ഉപാധ്യക്ഷ ആലിസ് ഷിബു, കൗൺസിലർമാരായ കെ.വി. പോൾ, റോസി ലാസർ, ജിതി രാജൻ, സുധ ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു.