ശുചീകരണ യജ്ഞം നടത്തി സേവാഭാരതി

തൃശൂർ ∙ ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി സേവാഭാരതി സംസ്ഥാനത്ത് 3,000 കേന്ദ്രങ്ങളിൽ ശുചീകരണം യജ്ഞം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരം ‘സ്വച്ഛത ഹി സേവ’ പദ്ധതിയോടനുബന്ധിച്ചാണു സേവാഭാരതിയുടെ ആയിരത്തിലേറെ യൂണിറ്റുകളുടെ നേതൃത്വത്തിൽ ലക്ഷത്തോളം ആളുകൾ ശുചീകരണത്തിൽ പങ്കെടുത്തത്.

പൊതുസ്ഥലങ്ങൾ, ആശുപത്രി അടക്കമുള്ള ആതുര സേവന കേന്ദ്രങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, കുളങ്ങൾ, തോടുകൾ, വീട്ടു പരിസരങ്ങൾ തുടങ്ങിയവ സേവാഭാരതിയുടെ സന്നദ്ധ പ്രവർത്തകർ ശുചീകരിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ശ്രീറാം ശങ്കർ പറഞ്ഞു.തിരുവനന്തപുരത്തു സംസ്ഥാന അധ്യക്ഷൻ ഡോ.രഞ്ജിത് വിജയ് ഹരിയും പാലക്കാട്ട് ജനറൽ സെക്രട്ടറി ഡോ. ശ്രീറാം ശങ്കറും നേതൃത്വം നൽകി. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ സേവാഭാരതി അകത്തേത്തറ യൂണിറ്റിലെ പ്രവർത്തകർ നടത്തിയ ശുചീകരണം ഡിവിഷനൽ റെയിൽവേ മാനേജർ അരുൺ കുമാർ ചതുർവേദി ഉദ്ഘാടനം ചെയ്തു. എഡിആർഎം ജയകൃഷ്ണൻ പങ്കെടുത്തു.