ബ്ലാങ്ങാട് ബീച്ചിൽ വിവാഹ ഫോട്ടോ ഷൂട്ടിന് 2500 രൂപ; വിവാദം
ചാവക്കാട്∙ ബ്ലാങ്ങാട് ബീച്ചിൽ വിവാഹ ഫോട്ടോ ഷൂട്ട് നടത്താനെത്തിയവരിൽ നിന്നു 2500 രൂപ ഇൗടാക്കിയത് വലിയ പ്രതിഷേധത്തിനിടയാക്കി. സീൽ വയ്ക്കാത്ത രസീത് നൽകിയാണ് പണപ്പിരിവെന്നും ആക്ഷേപമുണ്ട്. ചാവക്കാട് ബീച്ച് ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്മിറ്റിയുടെ ചുമതലയുള്ളയാളാണ് രസീത് നൽകിയത്. ബീച്ചിൽ ഫോട്ടോ

ചാവക്കാട്∙ ബ്ലാങ്ങാട് ബീച്ചിൽ വിവാഹ ഫോട്ടോ ഷൂട്ട് നടത്താനെത്തിയവരിൽ നിന്നു 2500 രൂപ ഇൗടാക്കിയത് വലിയ പ്രതിഷേധത്തിനിടയാക്കി. സീൽ വയ്ക്കാത്ത രസീത് നൽകിയാണ് പണപ്പിരിവെന്നും ആക്ഷേപമുണ്ട്.
ചാവക്കാട് ബീച്ച് ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്മിറ്റിയുടെ ചുമതലയുള്ളയാളാണ് രസീത് നൽകിയത്. ബീച്ചിൽ ഫോട്ടോ ഷൂട്ടിനുള്ള സ്ഥലം പ്രത്യേകം ക്രമീക്കരിക്കാതെയും ഒരു സൗകര്യവും ഏർപ്പെടുത്താതെയുമാണ് പണപ്പിരിവ്. ഫോട്ടോ ഷൂട്ട് നടത്തുന്നവർ കൊണ്ടുവരുന്ന അലങ്കാരങ്ങൾ ബീച്ചിൽ താൽക്കാലികമായി വയ്ക്കുന്നതിനാണ് ഇത്രയും തുക ഇൗടാ ക്കുന്നത്. ഫോട്ടോ ഷൂട്ടിന് പണം ഇൗടാക്കുമെന്ന് ബീച്ചിൽ ഒരിടത്തും അറിയിപ്പില്ല. മുൻപ് ഇവിടെ ഫോട്ടോ ഷൂട്ട് നടത്തിയിട്ടുണ്ടെന്നും ആരും പണം ആവശ്യപ്പെട്ടില്ലെന്നും ക്യാമറമാൻ ഷാജി പറഞ്ഞു.
ബീച്ച് ഡെസ്റ്റിനേഷൻ കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന രീതിയിലാണ് ഫോട്ടോ ഷൂട്ട് നടന്നതെന്ന് ഡിഎംസി അധികൃതർ പറയുന്നു. ഡിടിപിസി നിർദേശ പ്രകാരമാണ് 2500 രൂപ നിശ്ചയിച്ചിട്ടുള്ളതെന്നും ഡിഎംസി പ്രസ്താവനയിൽ പറഞ്ഞു.
ചാവക്കാട്∙ ബീച്ചിലെ പണപ്പിരിവിനെതിരെ വ്യാപക പ്രതിഷേധം. മത്സ്യത്തൊഴിലാളി സംഘം ബിഎംഎസ് പ്രതിഷേധിച്ചു. ഇതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. കെ.വി.ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.
ചാവക്കാട്∙ ബീച്ച് ടൂറിസം ഡെസ്റ്റിനേഷൻ മാനേജ്മെന്റിന്റെ പേരിൽ വ്യാപകമായ പണപിരിവാണ് നടക്കുന്നതെന്നും കടൽ കാണാൻ പണം നൽകേണ്ട സ്ഥിതിയാണെന്നും കോൺഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റി പറഞ്ഞു. പ്രസിഡന്റ് കെ.വി.ഷാനവാസ് അധ്യക്ഷത വഹിച്ചു.
ചാവക്കാട്∙ അനധികൃത പണപ്പിരിവ് പ്രതിഷേധാർഹമാണെന്നും ടൂറിസത്തിന്റെ മറവിൽ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ബിജെപി ചാവക്കാട് മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. കെ.ആർ.ബൈജു, കെ.എസ്.അനിൽകുമാർ, കെ.ജി.രാധാകൃഷ്ണൻ, ഗണേഷ് ശിവജി, ഷിജിത്ത് രാമി, എ.വി.നാരായണൻ എന്നിവർ പ്രസംഗിച്ചു.
ചാവക്കാട്∙ ബീച്ചിലെത്തുന്ന ടൂറിസ്റ്റുകളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണമെന്ന് കേരള ധീവര സംരക്ഷണ സമിതി ആവശ്യപ്പെട്ടു. സംസ്ഥാന ഓർഗനൈസർ സി.വി.ദേവദാസ് അധ്യക്ഷത വഹിച്ചു.