ഇസ്രയേലിൽനിന്ന് അമ്മ കണ്ടു; ഫെമിക്സിന്റെ സ്വർണം
കുന്നംകുളം ∙ കായികോത്സവത്തിൽ തൃശൂരിന് ആദ്യ സ്വർണവും ആനന്ദക്കണ്ണീരും. ആൺകുട്ടികളുടെ സബ്ജൂനിയർ വിഭാഗത്തിൽ 80 മീറ്റർ ഹർഡിൽസിൽ ആദികൃഷ്ണ എൻ.ദിനീഷിലൂടെയാണ് ജില്ലയുടെ ആദ്യ സ്വർണം.ഓട്ടോ ഡ്രൈവറായ പിതാവ് എം.എ.ദിനീഷും കുടുംബവും മത്സരം കാണാൻ എത്തിയിരുന്നു. മത്സരശേഷം മകനെ കെട്ടിപ്പിടിച്ച ദിനേശ് വിതുമ്പി. കൂടെ
കുന്നംകുളം ∙ കായികോത്സവത്തിൽ തൃശൂരിന് ആദ്യ സ്വർണവും ആനന്ദക്കണ്ണീരും. ആൺകുട്ടികളുടെ സബ്ജൂനിയർ വിഭാഗത്തിൽ 80 മീറ്റർ ഹർഡിൽസിൽ ആദികൃഷ്ണ എൻ.ദിനീഷിലൂടെയാണ് ജില്ലയുടെ ആദ്യ സ്വർണം.ഓട്ടോ ഡ്രൈവറായ പിതാവ് എം.എ.ദിനീഷും കുടുംബവും മത്സരം കാണാൻ എത്തിയിരുന്നു. മത്സരശേഷം മകനെ കെട്ടിപ്പിടിച്ച ദിനേശ് വിതുമ്പി. കൂടെ
കുന്നംകുളം ∙ കായികോത്സവത്തിൽ തൃശൂരിന് ആദ്യ സ്വർണവും ആനന്ദക്കണ്ണീരും. ആൺകുട്ടികളുടെ സബ്ജൂനിയർ വിഭാഗത്തിൽ 80 മീറ്റർ ഹർഡിൽസിൽ ആദികൃഷ്ണ എൻ.ദിനീഷിലൂടെയാണ് ജില്ലയുടെ ആദ്യ സ്വർണം.ഓട്ടോ ഡ്രൈവറായ പിതാവ് എം.എ.ദിനീഷും കുടുംബവും മത്സരം കാണാൻ എത്തിയിരുന്നു. മത്സരശേഷം മകനെ കെട്ടിപ്പിടിച്ച ദിനേശ് വിതുമ്പി. കൂടെ
കുന്നംകുളം ∙ കായികോത്സവത്തിൽ തൃശൂരിന് ആദ്യ സ്വർണവും ആനന്ദക്കണ്ണീരും. ആൺകുട്ടികളുടെ സബ്ജൂനിയർ വിഭാഗത്തിൽ 80 മീറ്റർ ഹർഡിൽസിൽ ആദികൃഷ്ണ എൻ.ദിനീഷിലൂടെയാണ് ജില്ലയുടെ ആദ്യ സ്വർണം. ഓട്ടോ ഡ്രൈവറായ പിതാവ് എം.എ.ദിനീഷും കുടുംബവും മത്സരം കാണാൻ എത്തിയിരുന്നു. മത്സരശേഷം മകനെ കെട്ടിപ്പിടിച്ച ദിനേശ് വിതുമ്പി. കൂടെ അമ്മ രേഷ്മയും സഹോദരി അദിതിയും. ഓട്ടോ ഡ്രൈവറായ തനിക്കും കുടുംബത്തിനും ആഗ്രഹിക്കുന്നതിനും അപ്പുറത്തെ നേട്ടമാണിതെന്നു ദിനീഷ് പറഞ്ഞു. ആന്റോ അക്കാദമിയിലെ പി.വി.ആന്റോയാണ് ആദിയുടെ പരിശീലകൻ. കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.
ഇസ്രയേലിൽനിന്ന് അമ്മ കണ്ടു; ഫെമിക്സിന്റെ സ്വർണം
കുന്നംകുളം ∙ ലോങ്ജംപ് പിറ്റിൽ കുതിപ്പിനായുള്ള തയാറെടുപ്പിലായിരുന്നു ഫെമിക്സ്. തൊട്ടപ്പുറത്തു ഹർഡിൽസിനു തുടക്കം കുറിച്ചു വെടി പൊട്ടിയപ്പോൾ അവൻ അമ്മയ്ക്കു കൊടുത്ത വാക്കോർത്തു; അമ്മ ഇസ്രയേലിൽ നിന്നു തിരികെ വരുമ്പോൾ കഴുത്തിലണിയിക്കാൻ ഒരു സ്വർണമെഡൽ കരുതിവച്ചേക്കാമെന്ന വാഗ്ദാനം. ലോങ്ജംപ് റൺവേയ്ക്കപ്പുറം ലാൻഡിങ് ഏരിയയിൽ അവന്റെ സ്വർണമെഡലെന്ന സ്വപ്നം തിളങ്ങി. സുഖസുന്ദര ലാൻഡിങ്. 6.63 മീറ്ററിൽ സ്വർണമുദ്ര. ജൂനിയർ ആൺകുട്ടികളുടെ ലോങ് ജംപിൽ ഫെമിക്സ് റിജേഷ് ചാംപ്യൻ. കിതപ്പടങ്ങും മുൻപു ഫോണെടുത്തു. വിഡിയോ കോളിലൂടെ അമ്മയ്ക്കു മെഡൽ കാണിച്ചുകൊടുത്തു. പിന്നീട് 4–100 മീറ്റർ റിലേയിൽ സ്വർണം നേടിയ സംഘത്തിലും ഈ മിടുക്കനുണ്ടായിരുന്നു; അമ്മയ്ക്കായി രണ്ടാം സ്വർണം! മകനെ വലിയ കായിക താരമാക്കണമെന്നതായിരുന്നു കണ്ണൂർ സ്വദേശികളായ റെജീഷിന്റെയും ബിൻസിയുടെയും ആഗ്രഹം. അതിനായാണ് നഴ്സായ ബിൻസി അഞ്ചു വർഷം മുൻപ് ഇസ്രയേലിലേക്കു പോയത്.യുദ്ധത്തിന്റെ ആകുലതകൾക്കിടയിലും ബർഷേവയിലെ ഷെൽറ്ററിൽ സുരക്ഷിതയാണെന്ന് അമ്മ പറഞ്ഞു. ജിവി രാജ സ്പോർട്സ് സ്കൂളിലെ വിദ്യാർഥിയാണ് ഫെമിക്. നാട്ടിൽ കൃഷിപ്പണിയാണ് അച്ഛന്.
ഈ സ്വർണം അമ്മയ്ക്ക്: അമ്മയുടെ ആഗ്രഹം നിറവേറ്റാൻ മെഡൽ നേടി ദേവശ്രീ
കുന്നംകുളം ∙ താൻ കണ്ട സ്വപ്നം മകൾ ടി.വി.ദേവശ്രീയിലൂടെ സഫലമാകുന്നത് കണ്ണൂരിലെ തുണിക്കടയിൽ ഇരുന്നു ടി.വി.പ്രീത കണ്ടു. മകളുടെ മത്സരം കാണാൻ 5 മിനിറ്റ് അനുവദിക്കണമെന്ന പ്രീതയുടെ ആവശ്യം കടയുടമ തള്ളിയില്ല. വർഷങ്ങൾക്കു മുൻപ് 200 മീറ്റർ മത്സരത്തിൽ ജില്ലയിൽ വെങ്കലം നേടിയ പ്രീതയ്ക്കു സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പരിശീലിക്കാനോ മത്സരത്തിൽ പങ്കെടുക്കാനോ പിന്നീടു കഴിഞ്ഞില്ല. അറിയപ്പെടുന്ന സ്പോർട്സ് താരമാകണമെന്നായിരുന്നു പ്രീതയുടെ ആഗ്രഹം. നടക്കാതെ പോയ തന്റെ സ്വപ്നങ്ങൾ മകൾ നേടിയെടുത്തത് കണ്ട് പ്രീതയുടെ കണ്ണു നിറഞ്ഞു. സബ് ജൂനിയർ 80 മീറ്റർ ഹർഡിൽസിൽ 13.09 സെക്കൻഡിലാണു ദേവശ്രീ സ്വർണമണിഞ്ഞത്. സബ് ജൂനിയർ 100 മീറ്ററിലും ദേവശ്രീക്കായിരുന്നു സ്വർണം. ഇന്നലെ നടന്ന 4 x 100 മീറ്റർ റിലേ സബ് ജൂനിയർ മത്സരത്തിലും ദേവശ്രീ സ്വർണം നേടി. ഇന്ന് 200 മീറ്ററിൽ മത്സരിക്കും. അച്ഛൻ ജനാർദനൻ ഓട്ടോ ഡ്രൈവറാണ്. കണ്ണൂർ ജിവിഎച്ച്എസ്എസിലെ വിദ്യാർഥിനിയാണ്.
തമിഴ്നാടിന്റെ താരങ്ങൾ; കേരളത്തിന് ഗുരുക്കൾ
കുന്നംകുളം ∙ സർക്കാർ അവഗണനയെ തുടർന്നു കേരളത്തിന്റെ ചില രാജ്യാന്തര താരങ്ങൾ സംസ്ഥാനം വിടാൻ തീരുമാനിച്ചപ്പോൾ തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്കു ചേക്കേറിയ രണ്ടു താരങ്ങളുണ്ട്; പരിശീലകരായാണെന്നു മാത്രം. തമിഴ്നാടിന്റെ ഹെപ്റ്റാത്തലൺ താരമായിരുന്ന ജി.മധുമതിയും ത്രോ താരമായിരുന്ന പ്രിയങ്ക പെരുമാളുമാണവർ. കോഴിക്കോട് ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സിൽ കായിക പരിശീലകരാണ് ഇരുവരും. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിന്റെ ബെംഗളൂരു കേന്ദ്രത്തിൽ നിന്നു സ്പോർട്സ് കോച്ചിങ് ഡിപ്ലോമ (അത്‌ലറ്റിക്സ്) നേടിയ ശേഷം കഴിഞ്ഞ വർഷം ഡിസംബറിലാണ് ഇവർ ഉഷ സ്കൂളിൽ പരിശീലകരായത്. തിരുവണ്ണാമലൈ സ്വദേശിയായ മധുമതി ഹെപ്റ്റാത്തലൺ, ലോങ് ജംപ് താരമായിരുന്നു. 2016–ൽ ദേശീയ തലത്തിൽ ഹെപ്റ്റാത്തലണിൽ വെങ്കലം നേടിയിട്ടുണ്ട്. സംസ്ഥാനതലത്തിൽ മികച്ച ലോങ് ജംപ് താരവുമായിരുന്നു. ശിവഗംഗ സ്വദേശിയായ പ്രിയങ്ക ഷോട്പുട്ട്, ജാവലിൻ താരമായിരുന്നു. ദേശീയ തലത്തിൽ റെക്കോർഡോടെ സ്വർണം, വെള്ളി മെഡലുകളും സംസ്ഥാന തലത്തിലും ഒട്ടേറെ മെഡലുകൾ നേടിയിട്ടുണ്ട്. 2020–ലാണു ഇരുവരും ട്രാക്കിനോടു വിടപറഞ്ഞത്. ഇന്നലെ സബ് ജൂനിയർ വിഭാഗം പെൺകുട്ടികളുടെ 80 മീറ്റർ ഹർഡിൽസ് ഹീറ്റ്സിൽ മത്സരിച്ച മധുരൈ സ്വദേശി ടി.എ. അഷ്മിത ഇവരുടെ കീഴിലാണു പരിശീലിക്കുന്നത്. പൂവമ്പായി എഎം ഹൈസ്കൂളിലെ വിദ്യാർഥിയായ അഷ്മിത അഞ്ചാമതെത്തി. സബ് ജൂനിയർ തലത്തിൽ തന്നെ കുട്ടികൾക്കു നല്ല പരിശീലനവും മാർഗനിർദേശങ്ങളും നൽകണമെന്നും കുട്ടികളിലൂടെ പരിശീലകരും പഠിക്കുകയാണെന്നും ഇരുവരും പറഞ്ഞു.
ജൂനിയർ പെൺകുട്ടികളുടെ ലോങ്ജംപിൽ പരുക്കേറ്റ കയ്യുമായി ചാടിയ സുബിനയ്ക്ക് വെങ്കലം
കുന്നംകുളം∙ ജൂനിയർ പെൺകുട്ടികളുടെ ലോങ്ജംപ് മത്സരം പുരോഗമിക്കവേ തന്റെ 5–ാം ചാട്ടത്തിലാണ് സുബിനയുടെ കൈയ്ക്കു പരുക്കേൽക്കുന്നത്. കടുത്ത വേദന കടിച്ചമർത്തി അവസാന ചാട്ടത്തിൽ സുബിന തലസ്ഥാന ജില്ലയ്ക്കു സമ്മാനിച്ചത് സ്വർണത്തിളക്കമുള്ള വെങ്കലം. ഇന്നലെ വിക്ടറി സ്റ്റാൻഡിൽ കയറി വെങ്കല മെഡൽ ഏറ്റുവാങ്ങുമ്പോഴും ഒരു കൈ പ്ലാസ്റ്ററിന്റെ നിയന്ത്രണത്തിലായിരുന്നു.കാസർകോട് റാണിപുരം സ്വദേശികളായ ബാബുവിന്റെയും സുനന്ദയുടെയും മകളായ സുബിന തിരുവനന്തപുരം വെള്ളായണി അയ്യങ്കാളി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. 5 വർഷം മുൻപാണ് തിരുവനന്തപുരത്ത് എത്തുന്നത്. തന്റെ അവസാന ശ്രമത്തിൽ 5.13 മീറ്റർ ചാടിയാണ് സുബിന വെങ്കലം നേടിയത്. 0.01 മീറ്ററിന്റെ വ്യത്യാസത്തിലാണ് വെള്ളി നഷ്ടമായത്. ഇന്ത്യൻ ആർമിയിൽ ചേരുകയാണ് ലക്ഷ്യം. അതിനായുള്ള ശ്രമങ്ങൾ ഇനി ആരംഭിക്കുമെന്നാണ് സുബിന പറയുന്നത്.
ട്രിപ്പിൾ വഴി ഷീബ നേടി ട്രിപ്പിൾ മെഡൽ !
കുന്നംകുളം ∙ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ പങ്കെടുക്കുമ്പോഴാണ് ഡി.ഷീബ 110 മീറ്റർ ഹർഡിൽസിനുള്ള അനൗൺസ്മെന്റ് കേൾക്കുന്നത്. രണ്ടാമതൊന്ന് ആലോചിക്കാതെ നേരെ സ്റ്റാർട്ടിങ് പോയിന്റിലേക്ക്. പിന്നാലെ ഹർഡിൽസിൽ സ്വർണം. തിരിച്ചെത്തി ട്രിപ്പിൾ ജംപിൽ വെങ്കലം. രാവിലെ നടന്ന ഹർഡിൽസ് ഹീറ്റ്സിൽ ഫിനിഷിങ് പോയിന്റിൽ വീണു കാലിനും കൈക്കും പരുക്കേറ്റു ചികിത്സ തേടിയതിനു ശേഷമാണ് ഇരട്ട മെഡൽ നേട്ടം ഷീബ കൈവരിച്ചത്. തിരുവനന്തപുരം പുതിയതുറയിലെ മത്സ്യത്തൊഴിലാളിയായ സ്റ്റീഫന്റെയും വീട്ടമ്മയായ ഡയാനയുടെയും മകളായ ഷീബ അരുമാനൂർ എംവിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിയാണ്. ആദ്യദിനം ലോങ്ജംപിലും സ്വർണം നേടിയിരുന്നു.കായികോത്സവത്തിന് വരാൻ കയ്യിൽ പണം ഇല്ലാത്തതിനാൽ ബന്ധുവിന്റെ പക്കൽ നിന്ന് 2500 രൂപ കടം വാങ്ങിയാണ് ഷീബ തൃശൂർ എത്തിയത്. സമ്മാനത്തുകയിൽ നിന്ന് കടം വീട്ടുമെന്ന ഉറപ്പും വീട്ടുകാർക്ക് നൽകി. ഷീബ വാക്കു പാലിച്ചു. മൂന്നുവട്ടം !
ഫൗളിൽ കുടുങ്ങിയില്ല; അനശ്വറിന് ലോങ്ജംപ് സ്വർണം
കുന്നംകുളം ∙ ഫൗളുകളുടെ കുഴിയിൽ വീഴാതെ ഭാഗ്യം കയ്യിൽ പിടിച്ചു ചാടിയ അധ്യാപക ദമ്പതികളുടെ മകനു സബ് ജൂനിയർ ലോങ് ജംപിൽ മിന്നും സ്വർണം. പാലക്കാട് കടമ്പഴിപ്പുറം ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ ടി.അനശ്വർ ( 5.70 മീറ്റർ) ആണ് വിവിധ റൗണ്ടുകളിലെ ആദ്യ രണ്ടു ചാട്ടങ്ങൾ ഫൗൾ ആയ ശേഷം മൂന്നാം ചാട്ടത്തിൽ ഫൈനൽ റൗണ്ടിലെത്തി സ്വർണം നേടിയത്. പാലക്കാട് വാക്കടപ്പുറം ജിഎൽപി സ്കൂളിലെ മുൻ പ്രധാനാധ്യാപകൻ കാടമ്പഴിപ്പുറം തെയ്യം വീട്ടിൽ ടി.രാമകൃഷ്ണന്റെയും ചെറായ ഈസ്റ്റ് ജിഎൽപിഎസിലെ പ്രധാനാധ്യാപിക സി.ലീലയുടെയും മകനാണ്. പാലക്കാട് സ്പോർട്സ് അക്കാദമിയിൽ വി.എം.അർഷദിന്റെ കീഴിലായിരുന്നു പരിശീലനം.
സംഘാടനം ഗംഭീരമാക്കിയ കുന്നംകുളത്തിന് കൊട് കൈ പൊളിച്ചൂട്ടാ..
കുന്നംകുളം ∙ പുത്തൻ അനുഭവം നാടിന് സമ്മാനിച്ച് 4 ദിവസം നീണ്ടുനിന്ന സംസ്ഥാന സ്കൂൾ കായികോത്സവം ഇന്ന് കൊടിയിറങ്ങുമ്പോൾ സംസ്ഥാനത്തെ പ്രധാന സ്പോർട്സ് ഹബ്ബുകളിൽ ഒന്നായി കുന്നംകുളം മാറുകയാണെന്നത് വ്യക്തം. ലോകോത്തര നിലവാരമുള്ള സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിന്റെ ഭാവി ശോഭനമാണെന്നു കായിക രംഗത്തുള്ളവർ ഒരേ സ്വരത്തിൽ പറയുന്നു. പ്രാദേശിക സംഘാടകരുടെയും കായികപ്രേമികളുടെയും പിന്തുണ മികച്ച അനുഭവമാണ് നൽകിയതെന്ന് സംസ്ഥാന സ്പോർട്സ് ഓർഗനൈസർ എൽ.ഹരീഷ് ശങ്കർ പറഞ്ഞു.
ആട്ടവും പാട്ടുമായി ബഥനി
ആട്ടവും പാട്ടും നിറഞ്ഞ ബഥനി സ്കൂളിലെ രാത്രികൾ കായിക താരങ്ങൾക്ക് ആശ്വാസമായി. കായികമേളയിലെ മത്സര സമ്മർദത്തിൽ നിന്നു മാറിനിൽക്കാൻ എത്തുന്ന താരങ്ങൾക്കു വേണ്ടിയാണ് ബഥനി സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ പാട്ടുത്സവം ഒരുക്കിയത്. പെൺകുട്ടികൾക്ക് താമസത്തിന് സൗകര്യം ഒരുക്കിയിരുന്നത് ഇവിടെയാണ്. ബഥനി സ്കൂളിലെ ഗായകരാണ് വേദിയിൽ കരോക്കെ ഗാനവുമായി എത്തിയത്. ബഥനി സ്കൂൾസ് മാനേജർ ഫാ. ബെഞ്ചമിൻ, പ്രിൻസിപ്പൽ ഫാ. യാക്കൂബ് എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
ആതിഥേയത്വവും മെഡലും
ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സ്പോർട്സ് ഡിവിഷൻ അധ്യാപകരും വിദ്യാർഥികളും മേളയിൽ നിറസാന്നിധ്യമായി. ഈ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളായ യദുകൃഷ്ണ വി.നായർ ജൂനിയർ 100 മീറ്ററിൽ വെങ്കലം നേടിയതു നാട്ടുകാർക്ക് സുവർണ നേട്ടമായി. ലഹരി മരുന്നിനെതിരെയും രക്തദാന സന്ദേശം ഉയർത്തിയും ഗ്രീൻക്യാംപസ്, ക്ലീൻ ക്യാംപസ് സന്ദേശം പ്രചരിപ്പിച്ചും ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിന്റെ നൃത്തശിൽപം ആകർഷകമായി. സ്റ്റേഡിയത്തിനു മുൻപിൽ എക്സൈസ് വിഭാഗത്തിന്റെ വിമുക്തിയും ചേർന്നായിരുന്നു അവതരണം. പ്രിൻസിപ്പൽ പി.എ. റസിയ, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ഒ. ബീന, വിദ്യാർഥികളായ സി.ആർ. നിരഞ്ജൻ, പി.എസ്. നവദേവ്, സിവിൽ എക്സൈസ് ഓഫിസർ കെ. ലത്തീഫ്, പ്രിവന്റീവ് ഓഫിസർ എ.സി.ജോസഫ് എന്നിവർ നേതൃത്വം നൽകി.അഖില കേരള ബാലജന സഖ്യം കുന്നംകുളം യൂണിയൻ സ്റ്റേഡിയത്തിൽ സ്ഥാപിച്ച നിശ്ചലദൃശ്യങ്ങൾ കൗമാര മനസ്സുകളിൽ കരുതലിന്റെ സന്ദേശം പകർന്നു. ലഹരിമരുന്നിനെതിരെ ജാഗ്രത എന്ന ബാനർ സ്ഥാപിച്ചും അസ്ഥികൂടവും ലഹരിമരുന്നിന്റെ വിപത്ത് സൂചിപ്പിക്കുന്ന ദൃശ്യം മനോരമ സ്റ്റാളിന് സമീപം സ്ഥാപിച്ച് അംഗങ്ങൾ പ്രതിജ്ഞയെടുത്തു.
മെഡിക്കൽ സംഘം
അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി എന്നിവരുടെ സംഘം വൈദ്യസഹായം ലഭ്യമാക്കി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി.മണികണ്ഠന്റെ നേതൃത്വത്തിലായിരുന്നു ഏകോപനം.
താമസം, വെള്ളം, വെളിച്ചം, ശബ്ദം
17 സബ് കമ്മിറ്റികളാണ് കായികോത്സവത്തിന്റെ നടത്തിപ്പിന് രൂപീകരിച്ചിരുന്നത്. എല്ലാവരും ഒരുമിച്ച് കൈകോർത്തു. താമസം അടക്കമുള്ള എല്ലാ കമ്മിറ്റികളുടെയും പ്രവർത്തനം പ്രശംസ പിടിച്ചു പറ്റി. സമയത്ത് പന്തൽ ഉയർത്തിയും വെള്ളവും വെളിച്ചവും ലഭ്യമാക്കിയും പ്രചാരണം ഏകോപിപ്പിച്ചും പരിഭവങ്ങൾക്ക് ഇട നൽകാതെയായിരുന്നു പ്രവർത്തനം.
സമയത്തിൽ കൃത്യത!
സമയ കൃത്യത പാലിക്കുന്നതിൽ ടെക്നിക്കൽ ഒഫീഷ്യലുകളുടെ ഇടപെടൽ നിർണായകമായി. ഒട്ടേറെ സംസ്ഥാന–ദേശീയ കായിക മത്സരങ്ങളെ നിയന്ത്രിച്ചിട്ടുള്ള പ്രഗത്ഭരാണ് മുഴുവൻ സമയവും ട്രാക്കും ഫീൽഡും നിയന്ത്രിച്ചിരുന്നത്.
പരാതിയില്ല, പരിഭവവും
അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ സി.ആർ.സന്തോഷിന്റെ നേതൃത്വത്തിൽ 4 ഇൻസ്പെക്ടർമാർ അടങ്ങിയ 185 അംഗ പൊലീസ് സേനയെയാണ് കായികോത്സവത്തിന്റെ സുരക്ഷാ ചുമതല കൈകാര്യം ചെയ്തത്. കുന്നംകുളം ഇൻസ്പെക്ടർ യു.കെ.ഷാജഹാന്റെ നേതൃത്വത്തിൽ പൊലീസ് റോന്തുചുറ്റി.
പൊടിപോലുമില്ല കണ്ടുപിടിക്കാൻ
ഗാലറിയാകട്ടെ, സ്റ്റേഡിയമാകട്ടെ, പരിസരമാകട്ടെ എവിടെയും ചപ്പോ ചവറോ ഇല്ലാതെ മാലിന്യമുക്തം. മാലിന്യം നിക്ഷേപിക്കാൻ പ്രത്യേക സംവിധാനവും. നഗരസഭ ഹരിതകർമ സേനയിലെ 25 പേരും ശുചീകരണ തൊഴിലാളികളും ബോയ്സ് ഹൈസ്കൂളിലെ വിദ്യാർഥികളുമെല്ലാം മാലിന്യം നീക്കാനുണ്ട്. ഭക്ഷണശാലയിലെ മാലിന്യം ട്രാക്ടറിൽ കുറുക്കൻപാറയിലെ ഗ്രീൻപാർക്കിലേക്ക് കൊണ്ടുപോയി വളമാക്കി മാറ്റുന്നു. അജൈവമാലിന്യം തരം തിരിക്കുന്നു. ക്ലീൻ സിറ്റി മാനേജർ അറ്റ്ലി പി. ജോണിന്റെ നേതൃത്വത്തിലാണ് ഏകോപനം. നഗരസഭാധ്യക്ഷ സീത രവീന്ദ്രൻ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ടി. സോമശേഖരൻ എന്നിവർ മുഴുവൻ സമയം സ്റ്റേഡിയത്തിലുണ്ട്.
കോംപറ്റീഷൻ സെക്രട്ടേറിയേറ്റ് പൊളിച്ചു!
സാങ്കേതിക മികവുമായി കോംപറ്റീഷൻ സെക്രട്ടേറിയേറ്റിന്റെ പ്രവർത്തനം മികവുറ്റതായി. മത്സരാർഥികളുടെ റജിസ്ട്രേഷന് ആവശ്യമായ രേഖകൾ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ലഭ്യമാക്കി നൽകുകയാണു ചെയ്യുന്നത്. ഓരോ കായിക താരത്തിന്റെ ഫോട്ടോയും പേരും സ്കൂളും ചെസ്റ്റ് നമ്പറും ഉൾപ്പെടുന്ന വിവരങ്ങൾ റജിസ്ട്രേഷൻ പൂർത്തീകരിക്കുന്ന നടപടിയാണ് ആദ്യഘട്ടത്തിൽ ചെയ്യുന്നത്. ഓരോ മത്സര ഇനത്തിനും ആവശ്യമായ കുട്ടികളുടെ വിവരങ്ങൾ അടങ്ങുന്ന രേഖകൾ അതാതു മത്സരത്തിന് മുൻപ് നൽകുന്നതും ഇൗ ടീമാണ്. മത്സര ഫലവും നേരിട്ട് ആദ്യമെത്തുന്നതും ഇവിടേയ്ക്കാണ്. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി ലൈവ് ടെലികാസ്റ്റിങ് നടത്തുന്നതും ഇവർതന്നെ. മത്സരവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും നൽകുന്നത് കോംപറ്റീഷൻ െസക്രട്ടേറിയേറ്റ് ടെക്നിക്കൽ വിങ്ങിൽ നിന്നാണ്. റജിസ്ട്രേഷനു വേണ്ടി പ്രത്യേക മൊബൈൽ ആപ് സജ്ജമാക്കി ഓൺലൈൻ സംവിധാനത്തിലൂടെയാണ് കായിക താരങ്ങളുടെ റജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചത്.
തിരക്കില്ലാതെ സദ്യയുണ്ണാം
കായികോത്സവത്തിൽ ഭക്ഷണശാല സദാ ജാഗ്രതയിലാണ്. തിരക്കില്ല, ബഹളമില്ല, വിഭവങ്ങളാകട്ടെ, ഒന്നിനുമൊരു കുറവുമില്ല. ഭക്ഷശാലയിലേക്ക് കടന്നാൽ എവിടെ ഇരിക്കണം, എങ്ങനെ ഉണ്ണണം ഇതിന് വിശദമായ അനൗൺസ്മെന്റ് സഹായിക്കും. ദിവസം ഒരു ഉച്ചയൂണിന് ഏകദേശം ആറായിരം പേർ എത്തുന്നു. വിവിധയിനം കറികളും പായസവുംകൂട്ടി സമൃദ്ധമായ ഭക്ഷണം. രാവിലെ പാൽ, മുട്ട അല്ലെങ്കിൽ പഴം പുഴുങ്ങിയത്. രണ്ട് നേരവും ചായവും പലഹാരവും. രാത്രി നോൺവെജ്.
ആംബുലൻസ്
താലൂക്ക് ആശുപത്രി ആംബുലൻസിനു പുറമേ നന്മ പ്രവർത്തകരുടെ നേതൃത്വത്തിൽ 5 ആംബുലൻസ് കൂടി സ്റ്റേഡിയത്തിൽ ഉണ്ട്. 12 സംഘമാണ് ആംബുലൻസ് പ്രവർത്തനങ്ങൾക്ക് ഉണ്ടായിരുന്നത്.