ചാലക്കുടി ∙ നഗരസഭ മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിൽ കച്ചവടം നടത്തുന്ന വ്യാപാരികൾ നഗരസഭാ അധികൃതരോടു ചോദിക്കുന്നു: വാടക വാങ്ങിയാൽ മാത്രം മതിയോ, കെട്ടിടത്തിന്റെ അറ്റകുറ്റ പണികളും നടത്തണ്ടേ? ഒരാഴ്ച മുൻപു കാറ്റിൽ മേൽക്കൂരയുടെ ട്രസ് ഷീറ്റ് പറന്നു പോയെങ്കിലും ഇനിയും നന്നാക്കിയിട്ടില്ല. ഇതു കാരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാലക്കുടി ∙ നഗരസഭ മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിൽ കച്ചവടം നടത്തുന്ന വ്യാപാരികൾ നഗരസഭാ അധികൃതരോടു ചോദിക്കുന്നു: വാടക വാങ്ങിയാൽ മാത്രം മതിയോ, കെട്ടിടത്തിന്റെ അറ്റകുറ്റ പണികളും നടത്തണ്ടേ? ഒരാഴ്ച മുൻപു കാറ്റിൽ മേൽക്കൂരയുടെ ട്രസ് ഷീറ്റ് പറന്നു പോയെങ്കിലും ഇനിയും നന്നാക്കിയിട്ടില്ല. ഇതു കാരണം മഴവെള്ളം ചുമരുകളിലൂടെ ഒലിച്ചിറങ്ങി കെട്ടിടം തകരുമെന്ന സ്ഥിതിയിലാണ്. ശുചിമുറിയുടെ പൈപ്പുകൾ പൊട്ടി മലിനജലം ഒഴുകുന്നതായി പരാതി ഉയർന്നിട്ടും പരിഹാരമില്ല. മാർക്കറ്റിന് ആധുനിക മുഖം നൽകണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും പദ്ധതികൾ നടപ്പായില്ല. 30 കോടി രൂപ ചെലവിൽ മാർക്കറ്റ് നവീകരണം നടത്താൻ പദ്ധതിയിട്ട് നിർദേശം സർക്കാരിനു സമർപ്പിച്ചെങ്കിലും അംഗീകാരമായിട്ടില്ല. 

50 വർഷത്തിലേറെ പഴക്കമുള്ള മാർക്കറ്റ് കെട്ടിടത്തിനു ബലക്ഷയമുണ്ടെന്ന സംശയം നിലനിൽക്കുന്നു. ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് തുക അനുവദിക്കാനാകുമെന്ന് ഉറപ്പു നൽകിയെങ്കിലും കാലതാമസം നേരിടുകയായിരുന്നു. ആധുനിക മത്സ്യ മാർക്കറ്റിനായി 3 കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചിരുന്നു. എന്നാൽ പൊളിച്ചു നീക്കാനുള്ള താൽക്കാലിക കെട്ടിടങ്ങളെ ചൊല്ലിയുള്ള തർക്കവും മറ്റും കാരണം നിർമാണം ആരംഭിക്കാനായില്ല. നിലവിലുള്ള മാർക്കറ്റ് റോഡിന്റെ വീതി വർധിപ്പിക്കണമെന്ന ആവശ്യവും അവഗണനയിലാണ്. പള്ളിപ്പാടത്ത് 5 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നഗരസഭ തീരുമാനിച്ചിരുന്നെങ്കിലും നടപടികൾ മരവിച്ചു കിടക്കുകയാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT