വേറിട്ട നൃത്തരൂപവുമായി കലാമണ്ഡലം സംഘം കേരളീയം പരിപാടിയിലേക്ക്
ചെറുതുരുത്തി∙ വള്ളത്തേളിന്റെ കവിതയെ ആസ്പദമാക്കി ഭാരതത്തിലെ 8 നാടൻ നൃത്ത രൂപങ്ങൾ ഉൾപ്പെടെ 18 ഓളം ഇനങ്ങൾ കോർത്തിണക്കി കലാമണ്ഡലം ഒരുക്കിയ രംഗ് മാല നൃത്ത സംഘം കേരളീയം പരിപാടിക്കായി തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. പരിപാടിയുടെ അവസാന റിഹേഴ്സൽ ഇന്നലെ കലാമണ്ഡലത്തിൽ നടന്നു. നാളെ യാണ് പരിപാടി. 45 അംഗ

ചെറുതുരുത്തി∙ വള്ളത്തേളിന്റെ കവിതയെ ആസ്പദമാക്കി ഭാരതത്തിലെ 8 നാടൻ നൃത്ത രൂപങ്ങൾ ഉൾപ്പെടെ 18 ഓളം ഇനങ്ങൾ കോർത്തിണക്കി കലാമണ്ഡലം ഒരുക്കിയ രംഗ് മാല നൃത്ത സംഘം കേരളീയം പരിപാടിക്കായി തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. പരിപാടിയുടെ അവസാന റിഹേഴ്സൽ ഇന്നലെ കലാമണ്ഡലത്തിൽ നടന്നു. നാളെ യാണ് പരിപാടി. 45 അംഗ സംഘമാണ് ഇതിനായി യാത്ര തിരിച്ചത് . ഒന്നേക്കാൽ മണിക്കൂറാണ് നൃത്ത രൂപത്തിന്റെ ദൈർഘ്യം. കലാമണ്ഡലം ഡോ.രജിത രവിയാണ് നൃത്തം സംവിധാനം ചെയ്തിട്ടുള്ളത്. മെഗാ ഷോയിൽ ഇതോടൊപ്പം കഥകളി സംഗീതത്തിന്റെയും നൃത്ത സംഗീതത്തിന്റെയും പശ്ചാതലത്തിൽ കലാമണ്ഡലം കേരളീയ ബാൻഡു ം അവതരിപ്പിക്കുന്നുണ്ട്. പ്രശസ്ത വാദ്യ കലാകാരൻ പ്രകാശ് ഉള്ളേരിയും സംഘത്തിൽ ഉണ്ട്. സംഘം ഇന്നലെ രാത്രി യാത്ര തിരിച്ചു.