പൈങ്കുളം ∙ പൊട്ടിയും പൊളിഞ്ഞും കീറിയതുമായ പ്ലാസ്റ്റിക് ഷീറ്റുകളും അതിനുമുകളിൽ മറച്ചുകെട്ടിയ ഓലകളും..ഇതാണ് വാഴാലിപ്പാടത്തുള്ള അഞ്ചംഗ കുടുംബത്തിന്റെ വീട് അഥവാ കൂര. 5 വർഷം മുൻപ് പനയിൽനിന്ന് വീണു ശരീരം പാതി തളർന്ന വാഴാലിപ്പാടം മേനാത്തുപടി രാധാകൃഷ്ണൻ (41), സഹോദരി സുനിത (38), ഭർത്താവ് ബാബു (52), പ്ലസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൈങ്കുളം ∙  പൊട്ടിയും പൊളിഞ്ഞും കീറിയതുമായ പ്ലാസ്റ്റിക് ഷീറ്റുകളും അതിനുമുകളിൽ മറച്ചുകെട്ടിയ ഓലകളും..ഇതാണ് വാഴാലിപ്പാടത്തുള്ള അഞ്ചംഗ കുടുംബത്തിന്റെ വീട് അഥവാ കൂര. 5 വർഷം മുൻപ് പനയിൽനിന്ന് വീണു ശരീരം പാതി തളർന്ന വാഴാലിപ്പാടം മേനാത്തുപടി രാധാകൃഷ്ണൻ (41), സഹോദരി സുനിത (38), ഭർത്താവ് ബാബു (52), പ്ലസ് വണ്ണിലും ഒൻപതിലുമായി പഠിക്കുന്ന ഇവരുടെ 2 മക്കൾ എന്നിവരാണ് 20 വർഷമായി ഇവിടെ ദുരിതം പേറി ജീവിക്കുന്നത്.

സ്പർശനശേഷിയില്ലാതെ, വ്രണം പൊട്ടിയൊലിക്കുന്ന ശരീരവുമായി കഴിയുന്ന രാധാകൃഷ്ണനു ചികിത്സയ്ക്കു പോലും പണമില്ല. കാറ്റടിച്ചാലും മഴ പെയ്താലും പേടിച്ചു കഴിയുന്ന കുടുംബം ഇഴജന്തുക്കളെയും ഭയന്നാണ് കഴിയുന്നത്. പിന്നാക്ക സമുദായമായിട്ടും സ്വന്തമായി സ്ഥലമില്ലെന്ന കാരണത്താൽ ലൈഫ് മിഷൻ പദ്ധതിയിൽ പഞ്ചായത്ത് ഇവരെ ഉൾപ്പെടുത്തിയില്ലെന്ന് വീട്ടുകാർ പറഞ്ഞു.