ഗുരുവായൂർ ഏകാദശി: ദ്വാദശിപ്പണമായി സമർപ്പിച്ചത് 11.59 ലക്ഷം രൂപ
ഗുരുവായൂർ ∙ ഏകാദശിവ്രത സമാപനമായി ഭക്തർ ക്ഷേത്രം കൂത്തമ്പലത്തിൽ പെരുവനം, ശുകപുരം, ഇരിങ്ങാലക്കുട ഗ്രാമങ്ങളിലെ അഗ്നിഹോത്രികൾക്ക് ദ്വാദശിപ്പണം സമർപ്പിച്ച് അനുഗ്രഹം നേടി. വ്യാഴാഴ്ച അർധരാത്രി മുതൽ ഇന്നലെ രാവിലെ 8.30 വരെ നടന്ന ചടങ്ങിൽ 11,59,008 രൂപ ദ്വാദശിപ്പണമായി ലഭിച്ചു. തുക നാലായി വിഭജിച്ച് ഒരു ഭാഗം

ഗുരുവായൂർ ∙ ഏകാദശിവ്രത സമാപനമായി ഭക്തർ ക്ഷേത്രം കൂത്തമ്പലത്തിൽ പെരുവനം, ശുകപുരം, ഇരിങ്ങാലക്കുട ഗ്രാമങ്ങളിലെ അഗ്നിഹോത്രികൾക്ക് ദ്വാദശിപ്പണം സമർപ്പിച്ച് അനുഗ്രഹം നേടി. വ്യാഴാഴ്ച അർധരാത്രി മുതൽ ഇന്നലെ രാവിലെ 8.30 വരെ നടന്ന ചടങ്ങിൽ 11,59,008 രൂപ ദ്വാദശിപ്പണമായി ലഭിച്ചു. തുക നാലായി വിഭജിച്ച് ഒരു ഭാഗം ഗുരുവായൂരപ്പനും ബാക്കി മൂന്നു ഭാഗം അതതു ഗ്രാമങ്ങളിലെ വേദജ്ഞർക്കുമായി നൽകി. ദേവസ്വത്തിന്റെ വിഹിതം 2,89,752 രൂപയാണ്. കഴിഞ്ഞ വർഷം ദ്വാദശിപ്പണം 10,91,320 രൂപയായിരുന്നു. ശുകപുരം ഗ്രാമത്തിലെ ചെറുമുക്ക് വൈദികൻ വല്ലഭൻ അക്കിത്തിരിപ്പാട്, ഭട്ടിപുത്തില്ലത്ത് രാമാനുജൻ അക്കിത്തിരിപ്പാട്, ചെറുമുക്ക് വൈദികൻ ശ്രീകണ്ഠൻ സോമയാജിപ്പാട്, ആരൂർ വാസുദേവൻ അടിതിരിപ്പാട്, ഇരിങ്ങാലക്കുട ഗ്രാമത്തിലെ നടുവിൽ പഴയിടം നീലകണ്ഠൻ അടിതിരിപ്പാട് എന്നീ വേദജ്ഞരാണ് ദ്വാദശിപ്പണം സ്വീകരിച്ചത്.
ഏകാദശി തിരക്ക് രാവിലെയും, ദ്വാദശിയൂട്ടിന് 5000 പേർ
ഗുരുവായൂർ ∙ ഏകാദശിയുടെ തിരക്ക് ഇന്നലെ രാവിലെ വരെ തുടർന്നു. രാത്രി വിളക്കെഴുന്നള്ളിപ്പിന് ഇന്ദ്രസെൻ സ്വർണക്കോലം എഴുന്നള്ളിച്ചു. 10 ഇടയ്ക്ക, 10 നാഗസ്വരം എന്നിവയോടെ വിസ്തരിച്ച ഇടയ്ക്ക നാഗസ്വര മേളം അകമ്പടിയായി. പുലർച്ചെ ഒന്നരയോടെ എഴുന്നള്ളിപ്പ് പൂർത്തിയായി. വ്രതം അവസാനിപ്പിച്ചവർക്ക് കാലത്ത് 7ന് ആരംഭിച്ച ദ്വാദശിയൂട്ടിൽ 5000 പേർ പങ്കെടുത്തു. ചോറ്, രസകാളൻ, ഓലൻ, എരിശേരി, പപ്പടം, ഉപ്പിലിട്ടത്, ഇടിച്ചു പിഴിഞ്ഞ പായസം എന്നിവയായിരുന്നു വിഭവങ്ങൾ. ഇന്ന് വിശേഷ വിഭവങ്ങളോടെ ത്രയോദശി ഊട്ട് നടക്കും.
2 ദിവസത്തെ വഴിപാട് 1.25 കോടി രൂപ
ഗുരുവായൂർ ∙ ക്ഷേത്രത്തിൽ ഏകാദശി, ദ്വാദശി ദിവസങ്ങളിൽ വഴിപാടായി ലഭിച്ചത് 1.25 കോടി രൂപ. ഇതിൽ 52 ലക്ഷം രൂപയും വരി നിൽക്കാതെ തൊഴാൻ കഴിയുന്ന നെയ്‌വിളക്ക് വഴിപാടിന്റേതാണ്. തിരക്ക് വർധിച്ചതിനാൽ നെയ്‌വിളക്ക് ശീട്ട് നൽകുന്നത് പലപ്പോഴും നിർത്തിവച്ചിരുന്നു. ദ്വാദശി ദിവസമായ ഇന്നലെ രാവിലെ 8.30ഓടെ ക്ഷേത്രം അടച്ചു. ശുചീകരണത്തിന് ശേഷം 10.30ന് തുറന്ന് ചുറ്റമ്പലത്തിൽ നിന്ന് ഭക്തർക്ക് ദർശനം നടത്താൻ അനുമതി നൽകി. വൈകിട്ട് 3.30 മുതൽ ദർശനം പതിവു പോലെയായി.