പാവറട്ടി ∙ നവകേരള സദസ്സിന് ആളെക്കൂട്ടാൻ ബിഎൽഒ മാർക്ക് രേഖാമൂലം ഉത്തരവു നൽകി പഞ്ചായത്ത് സെക്രട്ടറിമാർ. ബിഎൽഒമാർ നവകേരള സദസ്സിന്റെ ബൂത്ത് തല സംഘാടക സമിതി കൺവീനർമാരാണെന്നും ബൂത്തിൽ നിന്ന് 50 പേരെയെങ്കിലും സദസ്സിന് എത്തിക്കാനുള്ള ഒരുക്കങ്ങൾ നടത്താനും ഇതിനായി ബൂത്ത് തലത്തിലുള്ള നവകേരള സദസ്സിന്റെ സംഘാടക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാവറട്ടി ∙ നവകേരള സദസ്സിന് ആളെക്കൂട്ടാൻ ബിഎൽഒ മാർക്ക് രേഖാമൂലം ഉത്തരവു നൽകി പഞ്ചായത്ത് സെക്രട്ടറിമാർ. ബിഎൽഒമാർ നവകേരള സദസ്സിന്റെ ബൂത്ത് തല സംഘാടക സമിതി കൺവീനർമാരാണെന്നും ബൂത്തിൽ നിന്ന് 50 പേരെയെങ്കിലും സദസ്സിന് എത്തിക്കാനുള്ള ഒരുക്കങ്ങൾ നടത്താനും ഇതിനായി ബൂത്ത് തലത്തിലുള്ള നവകേരള സദസ്സിന്റെ സംഘാടക സമിതി ചെയർമാനുമായി ചേർന്നു പ്രവർത്തിക്കാനുമാണ് ഉത്തരവ്. വീഴ്ച വരുത്തിയാൽ വകുപ്പുതല നടപടി സ്വീകരിക്കാൻ ശുപാർശ ചെയ്യുമെന്നും ഉത്തരവിലുണ്ട്. തിരഞ്ഞെടുപ്പിനു മുൻപായി വോട്ടർമാരെ ചേർക്കാനും ഒഴിവാക്കാനുള്ളവരെ ഒഴിവാക്കാനുമായി തിരഞ്ഞെടുപ്പു കമ്മിഷന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ബൂത്ത് ലെവൽ ഓഫിസർമാർക്കാകട്ടെ അതിന്റെ ജോലികൾ ഏറെയുണ്ടുതാനും.

പാവറട്ടിയിൽ അജൻഡ മാറ്റി
പഞ്ചായത്തിൽ ഇന്നലെ നടന്ന ഭരണ സമിതി യോഗത്തിൽ നവകേരള സദസ്സിന് ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അജൻഡ ഭൂരിപക്ഷം അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് മാറ്റി. യോഗത്തിനെത്തിയ 14  ഭരണ സമിതി അംഗങ്ങളിൽ യുഡിഎഫിന്റെ  5 പേരും എസ്ഡിപിഐയുടെ 2 പേരും ബിജെപി അംഗവും ഉൾപ്പെടെ പ്രതിപക്ഷത്തുള്ള  8 പേരും വികസന പ്രവർത്തനങ്ങൾക്കുള്ള തനത് ഫണ്ടിൽ നിന്നും 50,000 രൂപ നവകേരള സദസ്സിന് നൽകരുതെന്ന് ആവശ്യപ്പെട്ടു.   വിഷയം വോട്ടിനിട്ട് തള്ളിക്കളയണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടപ്പോഴാണ് അജൻഡ മറ്റൊരു കമ്മിറ്റിയിൽ ചർച്ച ചെയ്യാമെന്ന് പറഞ്ഞ് പ്രസിഡന്റ് മാറ്റിവച്ചത്. 

ADVERTISEMENT

നഗരസഭാ കൗൺസിലിൽ ബഹളം
ഗുരുവായൂർ ∙ നവകേരള സദസ്സിന് ഒരു ലക്ഷം രൂപ നൽകാനുള്ള നഗരസഭാ കൗൺസിൽ അജൻഡയിൽ  ബഹളം. പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ, ബിജെപി കൗൺസിലർ ശോഭ ഹരിനാരായണൻ എന്നിവർ തുക കൊടുക്കുന്നതിനെ എതിർത്തു. വോട്ടെടുപ്പിലൂടെയാണ് തുക കൊടുക്കാനുള്ള തീരുമാനമെടുത്തത്. ചെയർമാൻ എം.കൃഷ്ണദാസ് അധ്യക്ഷനായി.