പരിമിതികളെ പറത്തി വിട്ടു; വിജയത്തെ എറിഞ്ഞിട്ടു
ചാലക്കുടി ∙ തളർന്ന കാലുകൾ അവരുടെ മനസ്സിനെ തളർത്തിയില്ല. ബാസ്കറ്റിൽ ഇവർ എറിഞ്ഞിട്ട പന്തുകൾ പരിമിതികളെ പരാജയപ്പെടുത്തിയ ആത്മവിശ്വാസം കൊണ്ടു തിളങ്ങുന്നവയായി. ശാന്തിഭവനിലെ പൂർവ വിദ്യാർഥികളായ 9 താരങ്ങളാണു ബാസ്കറ്റ് ബോളിലെ വിജയത്തിലേക്ക് അഭിമാനത്തോടെ വീൽ ചെയറിൽ ‘ചുവടു വച്ചത്’. വീൽ ചെയർ ബാസ്കറ്റ് ബോളിൽ

ചാലക്കുടി ∙ തളർന്ന കാലുകൾ അവരുടെ മനസ്സിനെ തളർത്തിയില്ല. ബാസ്കറ്റിൽ ഇവർ എറിഞ്ഞിട്ട പന്തുകൾ പരിമിതികളെ പരാജയപ്പെടുത്തിയ ആത്മവിശ്വാസം കൊണ്ടു തിളങ്ങുന്നവയായി. ശാന്തിഭവനിലെ പൂർവ വിദ്യാർഥികളായ 9 താരങ്ങളാണു ബാസ്കറ്റ് ബോളിലെ വിജയത്തിലേക്ക് അഭിമാനത്തോടെ വീൽ ചെയറിൽ ‘ചുവടു വച്ചത്’. വീൽ ചെയർ ബാസ്കറ്റ് ബോളിൽ സംസ്ഥാന ചാംപ്യന്മാരായ ഇവർ ചത്തീസ്ഗഡിലെ ദിഗ്വിജയ് സ്റ്റേഡിയത്തിൽ നടന്ന ദേശീയ വീൽ ചെയർ ബാസ്കറ്റ് ബോളിൽ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തു വെങ്കല മെഡൽ ജേതാക്കളാകുകയും ചെയ്തു. ഈ മത്സരത്തിൽ മഹാരാഷ്ട്ര ഒന്നാം സ്ഥാനവും കർണാടക രണ്ടാം സ്ഥാനവും സ്വന്തമാക്കി. ആൽഫിയ ജെയിംസായിരുന്നു കേരള ടീം ക്യാപ്റ്റൻ. അൽഫോൻസ തോമസ്, സി.ടി.നിഷ, വി.ജെ.പ്രേമ, ഭാനു, കെ.സുമി, പി.വി.ലിജി, എസ്.എൻ.ശ്യാമള, പി.ജെ.രശ്മി രാജ് എന്നിവരാണ് മറ്റു ടീം അംഗങ്ങൾ. കേരള വീൽചെയർ ബാസ്കറ്റ്ബോൾ സ്ഥാപക ഡയറക്ടർ ഫാ. മാത്യു കിരിയാന്തനാണ് ഇവർക്കു വേണ്ട പരിശീലനത്തിനു നേതൃത്വം നൽകിയത്. അഖിൽ ആന്റണിയാണു പരിശീലകൻ.