ക്ഷേത്രങ്ങളിൽ ഇന്ന് തൃക്കാർത്തിക
വടക്കാഞ്ചേരി ∙ ക്ഷേത്രങ്ങളിൽ ഇന്ന് തൃക്കാർത്തിക ആഘോഷം. കാർത്യായനി ക്ഷേത്രങ്ങളിലാണു പ്രധാന ആഘോഷങ്ങൾ. മേഖലയിൽ ആറ്റൂർ, ചിറ്റണ്ട, എങ്കക്കാട് കൊടലാണിക്കാവ്, പനങ്ങാട്ടുകര എന്നീ കാർത്യായനി ക്ഷേത്രങ്ങളിൽ വിശേഷാൽ പരിപാടികൾ നടക്കും. എങ്കക്കാട് കൊടലാണിക്കാവ് ക്ഷേത്രത്തിൽ പ്രസാദഊട്ട്, ദീപം തെളിയിക്കൽ എന്നിവയും

വടക്കാഞ്ചേരി ∙ ക്ഷേത്രങ്ങളിൽ ഇന്ന് തൃക്കാർത്തിക ആഘോഷം. കാർത്യായനി ക്ഷേത്രങ്ങളിലാണു പ്രധാന ആഘോഷങ്ങൾ. മേഖലയിൽ ആറ്റൂർ, ചിറ്റണ്ട, എങ്കക്കാട് കൊടലാണിക്കാവ്, പനങ്ങാട്ടുകര എന്നീ കാർത്യായനി ക്ഷേത്രങ്ങളിൽ വിശേഷാൽ പരിപാടികൾ നടക്കും. എങ്കക്കാട് കൊടലാണിക്കാവ് ക്ഷേത്രത്തിൽ പ്രസാദഊട്ട്, ദീപം തെളിയിക്കൽ എന്നിവയും ആറ്റൂർ കാർത്യായനി ക്ഷേത്രത്തിൽ ലളിതാസഹസ്രനാമ ജപം, കാർത്തികവാരം, പ്രസാദഊട്ട്, ദീപാരാധന, ദീപക്കാഴ്ച, കലാസന്ധ്യ എന്നിവയും പനങ്ങാട്ടുകര ക്ഷേത്രത്തിൽ ശീവേലി, പ്രസാദഊട്ട്, ആനയുടെ അകമ്പടിയോടെ കാഴ്ചശീവേലി, ദീപം തെളിയിക്കൽ, തായമ്പക, മേളം എന്നിവയും നടക്കും.
ചിറ്റണ്ട ∙ കാർത്യായനി ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തിക വിളക്ക് ഇന്ന് ആഘോഷിക്കും. രാവിലെ മുതൽ ക്ഷേത്രത്തിൽ തന്ത്രി കീഴ്‌മുണ്ടയൂർ നീലകണ്ഠൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ വിശേഷാൽ പൂജകൾ, ഉച്ചയ്ക്ക് ഒന്നിന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിപ്പ്, 3.45ന് മേളം, 4.30ന് നടയ്ക്കൽ പറ, തുടർന്ന് വിവിധ ആഘോഷ കമ്മിറ്റികളുടെ എഴുന്നള്ളിപ്പുകൾ ക്ഷേത്രത്തിലെത്തും. 6.30ന് ദീപാരാധന, തുടർന്ന് സഹസ്രദീപം തെളിക്കൽ. രാത്രി 7ന് ഗാനമേള, 10.30ന് ഡബിൾ തായമ്പക, എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, മേളം എന്നിവയും നടക്കും.
വേലൂർ∙ കാർത്യായനി ക്ഷേത്രത്തിൽ വൈകിട്ട് അരലക്ഷം കാര്‍ത്തിക ദീപങ്ങൾ തെളിക്കും. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി. കെ .വിജയൻ, മോഹിനിയാട്ടം ആചാര്യ കലാമണ്ഡലം ഹൈമാവതി, സിനിമാ നടി മാളവിക നായർ എന്നിവർ ആദ്യദീപങ്ങൾ തെളിക്കും. തായമ്പക, കാർത്തിക ഉൗട്ട് എന്നിവയുണ്ടാകും.