തൃശ്ശൂർ ജില്ലയിൽ ഇന്ന് (28-11-2023); അറിയാൻ, ഓർക്കാൻ
പരീക്ഷാ റജിസ്ട്രേഷൻ തൃശൂർ∙ ആരോഗ്യ സർവകലാശാല ജനുവരി 15ന് ആരംഭിക്കുന്ന എംഡിഎസ് പാർട്ട് ഒന്ന് റഗുലർ/സപ്ലിമെന്ററി (2018 ആൻഡ് 2021 സ്കീം) പരീക്ഷയ്ക്ക് ഡിസംബർ 7 മുതൽ 28 വരെ ഓൺലൈനിൽ റജിസ്റ്റർ ചെയ്യാം. പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം ഡിസംബർ 4ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബിഫാം സപ്ലിമെന്ററി (2017

പരീക്ഷാ റജിസ്ട്രേഷൻ; തൃശൂർ∙ ആരോഗ്യ സർവകലാശാല ജനുവരി 15ന് ആരംഭിക്കുന്ന എംഡിഎസ് പാർട്ട് ഒന്ന് റഗുലർ/സപ്ലിമെന്ററി (2018 ആൻഡ് 2021 സ്കീം) പരീക്ഷയ്ക്ക് ഡിസംബർ 7 മുതൽ 28 വരെ ഓൺലൈനിൽ റജിസ്റ്റർ ചെയ്യാം.
പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം
ഡിസംബർ 4ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബിഫാം സപ്ലിമെന്ററി (2017 സ്കീം) തിയറി പരീക്ഷാ കേന്ദ്രങ്ങളിലുള്ള മാറ്റം വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പരീക്ഷാ തീയതി
ഡിസംബർ 11ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിഫാം (2017 സ്കീം), 15ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എംഫാം ഫാർമക്കോളജി, ഫാർമസ്യൂട്ടിക്സ്, ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, ഫാർമക്കോഗ്നസി, ഫാർമസ്യൂട്ടിക്കൽ അനാലിസിസ്, ഫാർമസി പ്രാക്ടീസ് (2017 ആൻഡ് 2019 സ്കീം) സപ്ലിമെന്ററി തിയറി പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
ഒഴിവുകൾ
കയ്പമംഗലം ∙ ഗവ.ഫിഷറീസ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഇൻ ഫിഷറീസ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ഡിസംബർ 1ന് രാവിലെ 10ന്.