തൃശൂർ ∙ പൈൽസ്,ഫിസ്റ്റുല തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സ നൽകി വന്ന വ്യാജഡോക്ടർമാർ പിടിയിൽ . 30 വർഷത്തോളമായി വ്യാജ ചികിത്സ നൽകിയിരുന്ന കുന്നംകുളം യൂണിറ്റി ആശുപത്രിക്കു സമീപം ക്ലിനിക് നടത്തിയിരുന്ന ബംഗാൾ സ്വദേശി ത്രിദീപ് കുമാർ റോയ് (55), കിഴക്കുംപാട്ടുകര താഹോർ അവന്യൂവിൽ ചാന്ദ്രീസ് ക്ലിനിക് നടത്തിയിരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ പൈൽസ്,ഫിസ്റ്റുല തുടങ്ങിയ രോഗങ്ങൾക്ക്  ചികിത്സ നൽകി വന്ന   വ്യാജഡോക്ടർമാർ പിടിയിൽ . 

30 വർഷത്തോളമായി  വ്യാജ ചികിത്സ നൽകിയിരുന്ന കുന്നംകുളം യൂണിറ്റി ആശുപത്രിക്കു സമീപം ക്ലിനിക് നടത്തിയിരുന്ന  ബംഗാൾ സ്വദേശി ത്രിദീപ് കുമാർ റോയ് (55), കിഴക്കുംപാട്ടുകര താഹോർ അവന്യൂവിൽ ചാന്ദ്രീസ് ക്ലിനിക് നടത്തിയിരുന്ന ദിലീപ് കുമാർ സിക്തർ (67) 24 വർഷമായി ചികിത്സ നടത്തി വന്ന  മാള വടമ എസ് ഭൗമിക്  കേന്ദ്രം നടത്തിയിരുന്ന സൗമ്യൻ ഭൗമിക്ക് (49) എന്നിവരാണ് പിടിയിലായത്. ആരോഗ്യ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയെത്തുടർന്ന് വാടാനപ്പള്ളി ആൽമാവ് സെന്ററിന് സമീപം മീര ക്ലീനിക്ക് നടത്തുന്ന ബംഗാൾ സ്വദേശി ബിശ്വാസും പിടിയിലായിട്ടുണ്ട്. 

ADVERTISEMENT

 ദിലീപ് കുമാറിന്റെ കൈവശം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളൊന്നുമുണ്ടായിരുന്നില്ല. നാഗാലൻഡിൽ നിന്നു നേടിയതെന്നു വ്യക്തമാക്കുന്ന ഒരു ഡിപ്ലോമ രേഖ പിടിച്ചെടുത്തെങ്കിലും ഇതു വ്യാജമാണെന്നാണു കരുതുന്നു . ത്രിദീപ് കുമാർ റോയ് പത്താംതരം പോലും പാസാകാത്തയാളാണെന്നാണു സൂചന. നൂറുകണക്കിനു  പേർ ഇവരുടെ യടുത്തു ചികിത്സ തേടിയെത്തിയിരുന്നു എന്നാണ് ആരോഗ്യ വകുപ്പിനു ലഭിക്കുന്ന വിവരം. പാരമ്പര്യ ചികിത്സകരാണെന്നാണു പരിശോധനാ സംഘത്തോട് ഇവർ അവകാശപ്പെട്ടത്. കഴിഞ്ഞ ഏതാനും വർഷങ്ങൾ മാത്രമേ ചികിത്സ നടത്തിയിട്ടുള്ളൂ എന്നും ഇവർ പറഞ്ഞു.  മെഡിക്കൽ ഓഫിസർമാരായ ഡോ. ടി.പി. ശ്രീദേവി, ഡോ. കാവ്യ കരുണാകരൻ എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി. തൃശൂർ വെസ്റ്റ്, കുന്നംകുളം സ്റ്റേഷനുകളിൽ കേസ് റജിസ്റ്റർ ചെയ്തു. മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ രേഖകളില്ലാതെ ചികിത്സ നടത്തിയെന്നാണ് സൗമ്യൻ ഭൗമിക്കിനെതിരെ കേസ്.  ഡപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. എൻ.എ.ഷീജയുടെ പരാതിയിലായിരുന്നു നടപടി.

 തൃത്തല്ലൂർ കുടുംബാരോഗ്യകേന്ദ്രം സൂപ്രണ്ട് പ്രസന്നകുമാർ വളവത്തിന്റെ നേതൃത്വത്തിലാണ് വാടാനപ്പള്ളി,തമ്പാൻകടവ് എന്നിവിടങ്ങളിൽ പരിശോധന ടത്തിയത് . 

ADVERTISEMENT

വ്യാജ ചികിത്സാ കേന്ദ്രങ്ങളിൽ 

പരിശോധന 

ADVERTISEMENT

കയ്പമംഗലം ∙ കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (റജിസ്ട്രേഷനും നിയന്ത്രണവും) ആക്ട് പ്രകാരം ജില്ല റജിസ്റ്ററിൽ അതോറിറ്റി വൈസ് ചെയർമാനും ജില്ലാ മെഡിക്കൽ ഓഫിസറുടെ ഉത്തരവ് പ്രകാരം, മതിലകം ബ്ലോക്ക് പരിധിയിൽ വ്യാജ ചികിത്സ നടത്തുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധന നടത്തി. 5 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ചികിത്സ നടത്തുന്നതായി കണ്ടെത്തിയ വഴിയമ്പലം ശാന്തി ക്ലിനിക് ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സബ് ഇൻസ്പെക്ടർ കേസെടുത്തു. പെരിഞ്ഞനം കമ്യുണിറ്റി ഹെൽത്ത് സെന്റർ സൂപ്രണ്ട് ഡോ. സാനു എം.പരമേശ്വരൻ, കുന്നംകുളം ഗവ. ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫിസർ ഡോ. മിഥു കെ.തമ്പി, എസ്എൻ പുരം ഗവ. ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫിസർ ഡോ. ലേംസി ഫ്രാൻസിസ്, കയ്പമംഗലം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ആർ സുരേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം. എസ്. ബിനോജ്, പെരിഞ്ഞനം സിഎസ് സി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഖില.എൽ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.