കെഎസ്ആർടിസി സ്റ്റാൻഡിലും ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡിലും നിരീക്ഷണത്തിന് അത്യാധുനിക ക്യാമറ
തൃശൂർ ∙ ടി.എൻ.പ്രതാപൻ എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ കെഎസ്ആർടിസി സ്റ്റാൻഡിലും ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡിലും അത്യാധുനിക ക്യാമറ സംവിധാനവും ലൈറ്റിങ് സംവിധാനവും ആരംഭിച്ചു. കെഎസ്ആർടിസി സ്റ്റാൻഡിൽ 31 ക്യാമറകളും 22 ഹൈപവർ ലൈറ്റുകളും ശക്തൻ തമ്പുരാൻ നഗർ ബസ്

തൃശൂർ ∙ ടി.എൻ.പ്രതാപൻ എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ കെഎസ്ആർടിസി സ്റ്റാൻഡിലും ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡിലും അത്യാധുനിക ക്യാമറ സംവിധാനവും ലൈറ്റിങ് സംവിധാനവും ആരംഭിച്ചു. കെഎസ്ആർടിസി സ്റ്റാൻഡിൽ 31 ക്യാമറകളും 22 ഹൈപവർ ലൈറ്റുകളും ശക്തൻ തമ്പുരാൻ നഗർ ബസ് സ്റ്റാൻഡിൽ 33 ക്യാമറകളും 26 ഹൈപവർ ലൈറ്റുകളുമാണു ഘടിപ്പിച്ചിട്ടുള്ളത്. ക്യാമറകൾ എല്ലാം രാത്രിയിലും പകലും ഒരു പോലെ മിഴിവാർന്ന ചിത്രങ്ങൾ എടുക്കാൻ കഴിവുള്ളവയുമാണ്. ചിത്രങ്ങളും വിഡിയോകളും അത്യാധുനിക ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക് കേബിൾ ശൃംഖല വഴി പൊലീസ് കൺട്രോൾ റൂമിൽ എത്തിക്കും. കൂടാതെ, സ്റ്റാൻഡിലെ പ്രത്യേക പൊലീസ് എയ്ഡ് പോസ്റ്റിൽ തത്സമയ നിരീക്ഷണവും ഉണ്ടാകും.
കെഎസ്ആർടിസി സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ സിസിടിവി ക്യാമറ പ്രവർത്തനോദ്ഘാടനവും സ്വിച്ച് ഓൺ കർമവും എംപി നിർവഹിച്ചു. മേയർ എം.കെ.വർഗീസ് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി മേയർ എം.എൽ.റോസി, കമ്മിഷണർ അങ്കിത് അശോകൻ, അസി. കമ്മിഷണർ കെ.കെ.സജീവ്, കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, കൗൺസിലർമാരായ വിനോദ് പൊള്ളഞ്ചേരി, ലിസി ആന്റോ, ലാലി ജയിംസ്, ഇ.വി.സുനിൽരാജ്, കെഎസ്ആർടിസി അസി. ട്രാൻസ്പോർട്ട് ഓഫിസർ സുനിൽ എന്നിവർ പ്രസംഗിച്ചു.