തൃശൂർ ∙ സകല കലകളുടെയും കൗമാര സൗഹൃദങ്ങളുടെയും വേദിയാകുന്ന ജില്ലാ സ്കൂൾ കലോത്സവത്തിനു തുടക്കമായി. നഗരത്തിലെ പതിനെട്ടോളം വേദികളിലാണു കലോത്സവം. ചെമ്പൂക്കാവ് ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളാണു പ്രധാന വേദി. സ്റ്റേജ് ഇതര മത്സരങ്ങൾ ഇന്നലെ പൂർത്തിയായി. പടിഞ്ഞാറേക്കോട്ട സെന്റ് ആൻസ് ഗേൾസ് ഹയർ സെക്കൻഡറി

തൃശൂർ ∙ സകല കലകളുടെയും കൗമാര സൗഹൃദങ്ങളുടെയും വേദിയാകുന്ന ജില്ലാ സ്കൂൾ കലോത്സവത്തിനു തുടക്കമായി. നഗരത്തിലെ പതിനെട്ടോളം വേദികളിലാണു കലോത്സവം. ചെമ്പൂക്കാവ് ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളാണു പ്രധാന വേദി. സ്റ്റേജ് ഇതര മത്സരങ്ങൾ ഇന്നലെ പൂർത്തിയായി. പടിഞ്ഞാറേക്കോട്ട സെന്റ് ആൻസ് ഗേൾസ് ഹയർ സെക്കൻഡറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ സകല കലകളുടെയും കൗമാര സൗഹൃദങ്ങളുടെയും വേദിയാകുന്ന ജില്ലാ സ്കൂൾ കലോത്സവത്തിനു തുടക്കമായി. നഗരത്തിലെ പതിനെട്ടോളം വേദികളിലാണു കലോത്സവം. ചെമ്പൂക്കാവ് ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളാണു പ്രധാന വേദി. സ്റ്റേജ് ഇതര മത്സരങ്ങൾ ഇന്നലെ പൂർത്തിയായി. പടിഞ്ഞാറേക്കോട്ട സെന്റ് ആൻസ് ഗേൾസ് ഹയർ സെക്കൻഡറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ സകല കലകളുടെയും കൗമാര സൗഹൃദങ്ങളുടെയും വേദിയാകുന്ന ജില്ലാ സ്കൂൾ കലോത്സവത്തിനു തുടക്കമായി. നഗരത്തിലെ പതിനെട്ടോളം വേദികളിലാണു കലോത്സവം. ചെമ്പൂക്കാവ് ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളാണു പ്രധാന വേദി. സ്റ്റേജ് ഇതര മത്സരങ്ങൾ ഇന്നലെ പൂർത്തിയായി.  പടിഞ്ഞാറേക്കോട്ട സെന്റ് ആൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പെൻസിൽ ചിത്രരചന, ജലച്ചായം, എണ്ണച്ചായം, കാർട്ടൂൺ, കൊളാഷ്, കഥാ–കവിതാ രചന, ഉപന്യാസം എന്നിവയും എൻഎസ്എസ് ഇംഗ്ലിഷ് മീഡിയം സ്കൂളിൽ വിവിധ അറബിക്–സംസ്കൃത കലോത്സവ ഇനങ്ങളും നടന്നു.

ഭരതനാട്യം, ഒപ്പന, തിരുവാതിരക്കളി, കോൽക്കളി, വട്ടപ്പാട്ട്, സ്കിറ്റ്, കുച്ചിപ്പുഡി, ദഫ്മുട്ട് എന്നിവയോടെ ഇന്നു സ്റ്റേജ് മത്സരങ്ങൾ തുടങ്ങും. നാളെയാണു കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം. 12 ഉപജില്ലകളിൽ നിന്നായി 7500 കലാ പ്രതിഭകൾ പങ്കെടുക്കുന്ന കലോത്സവം 9ന് സമാപിക്കും. വിദ്യാർഥികൾക്കും അധ്യാപകർക്കും വിധികർത്താക്കൾക്കും ഭക്ഷണം ഗവ.മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് ഒരുക്കുന്നത്. 

ADVERTISEMENT

ഭക്ഷണ കമ്മിറ്റി ചെയർമാനും കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി.കെ. ഷാജൻ കലവറ നിറയ്ക്കലും പാലുകാച്ചലും ഉദ്ഘാടനം ചെയ്തു. കൺവീനർ എൻ.കെ. രമേശ് നേതൃത്വം നൽകി. പ്രധാന വേദിയിലും ഗവ.മോഡൽ ബോയ്സ് എച്ച്എസ്എസിലും മീഡിയ സെന്റർ പ്രവർത്തനം തുടങ്ങി. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ കലോത്സവം തത്സമയം സംപ്രേഷണം ചെയ്യും.

ഉദ്ഘാടനം നാളെ
ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം നാളെ പ്രധാന വേദിയായ ഹോളി ഫാമിലി സിജിഎച്ച്എസിൽ രാവിലെ 10ന് പി.ബാലചന്ദ്രൻ എംഎൽഎ നിർവഹിക്കും.  ജില്ലയിലെ അധ്യാപകരും വിദ്യാർഥികളും ഒരുക്കുന്ന സംഗീത ഫ്യൂഷൻ ഉദ്ഘാടനത്തിനു മുന്നോടിയായി അരങ്ങേറും. വൈകിട്ട് 3ന് സ്കൂളിൽ സാംസ്കാരിക സദസ്സും നടക്കും. കലോത്സവത്തിന്റെ സമാപനം 9ന് വൈകിട്ടു 5ന് മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്യും.

ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം കൊളാഷ് തയാറാക്കൽ മത്സരത്തിൽ നിന്ന്.
ADVERTISEMENT

‘വരയിൽ വിരിഞ്ഞത്  മികച്ച ആശയങ്ങൾ’
വരകളുടെയും വായനയുടെയും പ്രാധാന്യം കുറഞ്ഞു എന്നു പറയുന്ന ആധുനിക കാലത്തും മികച്ച രീതിയിലുള്ള ആശയങ്ങൾ വരയിൽ കൊണ്ടുവരാൻ കുട്ടികൾ ശ്രമിച്ചിട്ടുണ്ടെന്നു വിധികർത്താക്കൾ. കാർട്ടൂണുകളിൽ പുതിയ ആശയങ്ങളും കാഴ്ചപ്പാടുകളും അവർ വരച്ചു കാട്ടിയെന്നു വിധികർത്താക്കൾ പറഞ്ഞു. ഹയർ സെക്കൻഡറി കുട്ടികളിൽ വിഷയത്തെ നിഷ്പക്ഷമായി കൈകാര്യം ചെയ്തവരും കൃത്യമായ രാഷ്ട്രീയ ബോധത്തോടെ സമീപിച്ചവരും ഉണ്ട്.

ജില്ലാ സ്കൂൾ കലോത്സവത്തിന്റെ രചനാ മത്സരങ്ങൾ നടന്ന പടിഞ്ഞാറേക്കോട്ട സെന്റ് ആൻസ് സ്കൂളിൽ തന്റെ അപൂർവ ശേഖരവുമായി എം.ജെ. സെബാസ്റ്റ്യൻ.

കൗതുകം നിറച്ച് സെബാസ്റ്റ്യൻ
തൃശൂർ ∙ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ആദ്യ ദിനം രചനാമത്സരങ്ങൾ നടന്ന പടിഞ്ഞാറേക്കോട്ട സെന്റ് ആൻസ് സ്കൂളിലെ മുറ്റത്ത് അപൂർവ കാഴ്ചകൾ നിരത്തി എറണാകുളം വൈറ്റില സ്വദേശി എം.ജെ. സെബാസ്റ്റ്യൻ. അപൂർവ നാണയങ്ങളുടെയും പത്ര വാർത്തകളുടെയും ശേഖരത്തിന്റെ പ്രദർശനമാണു സെബാസ്റ്റ്യൻ ഒരുക്കിയത്. നാട്ടറിവുകൾ, സാരോപദേശ കഥകൾ, പ്രധാന സംഭവങ്ങളുടെ രേഖകൾ, പഴയ പത്രവാർത്തകൾ എന്നിവ പ്രദർശനത്തിലുണ്ട്. കാണികളിൽ പരിസ്ഥിതിയോടും സമൂഹത്തോടുള്ള അനുകമ്പ വളർത്തുകയാണു ലക്ഷ്യം. 45 വർഷങ്ങളുടെ അധ്വാനമുണ്ട് സെബാസ്റ്റ്യന്റെ ഈ അമൂല്യ ശേഖരത്തിന്റെ പിന്നിൽ. ബ്രിട്ടിഷ് പൗണ്ട്, റഷ്യൻ റൂബിൾ തുടങ്ങി 27 രാജ്യങ്ങളിലെ നാണയങ്ങളും കറൻസികളും ശേഖരത്തിലുണ്ട്. തുർക്കിയിലെ ഒരു ലക്ഷം രൂപയുടെ കറൻസിയും ഉണ്ട്.

തൃശൂരിൽ ആരംഭിച്ച ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്എസ്എസ് വിഭാഗം ജലച്ചായത്തിൽ പങ്കെടുക്കുന്നവർ.
ADVERTISEMENT

അടുക്കള മുതൽ മൃഗശാല വരെ: കളറായി ജലച്ചായ മത്സരം
തൃശൂർ ∙ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ആദ്യ ദിനം നടന്ന സ്റ്റേജ് ഇതര മത്സരങ്ങളിൽ വിദ്യാർഥികൾക്കു നൽകിയത് അടുക്കള മുതൽ മൃഗശാല വരെയുള്ള വിഷയങ്ങൾ. സ്ഥിരമായി ജലച്ചായം, പെയിന്റിങ്, ഉപന്യാസം തുടങ്ങിയ ഇനങ്ങളിൽ നൽകുന്ന വിഷയങ്ങളാണ് ഇത്തവണയും ഉണ്ടായിരുന്നതെന്നു മത്സരാർഥികൾ പറഞ്ഞു. 

ഹയർ സെക്കൻഡറി വിഭാഗം കാർട്ടൂൺ മത്സരത്തിൽ ‘ഗാന്ധിജി 2023–ൽ നാട് വീണ്ടും സന്ദർശിച്ചാൽ’ എന്നതായിരുന്നു വിഷയം. ഹൈസ്കൂളിന് ‘ഇന്നത്തെ രാഷ്ട്രീയവും നവമാധ്യമങ്ങളും’ വിഷയം നൽകി. ജലച്ചായം മത്സരത്തിൽ ‘കളിയിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികൾ’ എന്നതാണു യുപി വിഭാഗത്തിനു നൽകിയത്. തൃശൂർ പൂരമാണു ഭൂരിഭാഗം മത്സരാർഥികളും ജലച്ചായത്തിൽ ഒരുക്കിയത്. ഹയർ സെക്കൻഡറി വിഭാഗത്തിനു ‘കടലോര ജീവിതങ്ങൾ’ എന്ന വിഷയമാണു നൽകിയത്.

ഇന്നത്തെ പ്രധാന ഇനങ്ങൾ  (വേദി, ഇനം എന്ന ക്രമത്തിൽ)
∙ഹോളി ഫാമിലി എച്ച്എസ്എസ്: ഭരതനാട്യം
∙ഗവ.മോഡൽ ബോയ്സ് എച്ച്എസ് (വേദി 4): ശാസ്ത്രീയസംഗീതം
∙സെന്റ് ജോസഫ്സ് എച്ച്എസ്എസ് (വേദി 7): ഒപ്പന
∙വിവേകോദയം ബിഎച്ച്എസ്എസ്: തിരുവാതിരക്കളി
∙സെന്റ് ക്ലെയേഴ്സ് എച്ച്എസ്എസ്: കോൽക്കളി, വട്ടപ്പാട്ട്
∙സെന്റ് ജോസഫ്സ് എച്ച്എസ്എസ് (വേദി 5): സ്കിറ്റ്, മൂകാഭിനയം
∙കാൽഡിയൻ സിറിയൻ എച്ച്എസ്എസ്: നാടകം
∙സേക്രഡ് ഹാർട്ട് എച്ച്എസ്: കുച്ചിപ്പുഡി
∙ഗവ.മോഡൽ ബോയ്സ് എച്ച്എസ് (വേദി 9): ദഫ്മുട്ട്, അറബനമുട്ട്
∙സിഎംഎസ് എച്ച്എസ്എസ്: മോണോ ആക്ട്, നാടകം (എച്ച്എസ്)

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT