ഏനാമാവ് ∙ റഗുലേറ്ററിനോടനുബന്ധിച്ച് ജലസേചന വകുപ്പിന്റെ അധീനതയിലുള്ള തകർന്നു കിടക്കുന്ന റോഡിന്റെ ടാറിങ് ഉടൻ നടത്തുമെന്ന് സ്ഥലം സന്ദർശിച്ച ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. ഉപ്പുവെള്ളം കടക്കാതിരിക്കാൻ നിർമിക്കുന്ന വളയം ബണ്ട് 20നുള്ളിൽ പൂർത്തിയാക്കുമെന്നും ഇവർ പറഞ്ഞു. ജലസേചന വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ എസ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏനാമാവ് ∙ റഗുലേറ്ററിനോടനുബന്ധിച്ച് ജലസേചന വകുപ്പിന്റെ അധീനതയിലുള്ള തകർന്നു കിടക്കുന്ന റോഡിന്റെ ടാറിങ് ഉടൻ നടത്തുമെന്ന് സ്ഥലം സന്ദർശിച്ച ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. ഉപ്പുവെള്ളം കടക്കാതിരിക്കാൻ നിർമിക്കുന്ന വളയം ബണ്ട് 20നുള്ളിൽ പൂർത്തിയാക്കുമെന്നും ഇവർ പറഞ്ഞു. ജലസേചന വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ എസ്. രമേശൻ, എക്സിക്യൂട്ടീവ് എൻജിനീയർ ജയരാജൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സജിത്ത് എന്നിവരാണ് സ്ഥലത്തെത്തിയത്. 

അമൃത് ശുദ്ധജല പദ്ധതിക്കായി വെട്ടിപ്പൊളിച്ച കാഞ്ഞാണി -മുല്ലശേരി റോഡ് മരാമത്ത് വകുപ്പ് ടാറിങ് നടത്തിയപ്പോൾ ജലസേചന വകുപ്പിന്റെ കൈവശത്തിലുള്ള 780മീറ്റർ ദൂരം റഗുലേറ്റർ റോഡ്  തകർന്നു തന്നെ കിടക്കുകയായിരുന്നു. സമരങ്ങൾക്കും പരാതികൾക്കും ഒടുവിൽ ടി.എൻ. പ്രതാപൻ എംപിയാണ് ഇൗ റോഡിന്റെ ടാറിങ്ങിനായി  37.70 ലക്ഷം രൂപ അനുവദിച്ചത്. കുഴികൾ നികത്തുന്ന ജോലികൾ ഇതിനകം കഴിഞ്ഞിട്ടുണ്ട്. മഴ മൂലമാണ് ടാറിങ് നീണ്ടുപോയത്. 44 ലക്ഷം രൂപ ചെലവിട്ട് 197 മീറ്ററിലാണ് ഫെയ്സ് കനാലിൽ  ജലസേചന വകുപ്പിന്റെ മേൽനോട്ടത്തിൽ വളയം ബണ്ട് നിർമിക്കുന്നത്.