കൊടുങ്ങല്ലൂർ ∙ അഴീക്കോട് തീരത്തോടു ചേർന്ന് അനധികൃത മത്സ്യബന്ധനം നടത്തിയ വള്ളങ്ങൾ ഫിഷറീസ്-മറൈൻ എൻഫോഴ്സ്മെന്റ് അധികൃതർ പിടിച്ചെടുത്തു. അഴീക്കോട് സ്വദേശി അനീഷിന്റെ ഉടമസ്ഥതയിലുള്ള കൃപാസാഗരം 1, അലിയുടെ കൃപാസാഗരം 2 വള്ളങ്ങളാണ് ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടറുടെ നിർദേശ പ്രകാരം പിടിച്ചെടുത്തത്.ലൈറ്റ് ഹൗസിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടുങ്ങല്ലൂർ ∙ അഴീക്കോട് തീരത്തോടു ചേർന്ന് അനധികൃത മത്സ്യബന്ധനം നടത്തിയ വള്ളങ്ങൾ ഫിഷറീസ്-മറൈൻ എൻഫോഴ്സ്മെന്റ് അധികൃതർ പിടിച്ചെടുത്തു. അഴീക്കോട് സ്വദേശി അനീഷിന്റെ ഉടമസ്ഥതയിലുള്ള കൃപാസാഗരം 1, അലിയുടെ കൃപാസാഗരം 2 വള്ളങ്ങളാണ് ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടറുടെ നിർദേശ പ്രകാരം പിടിച്ചെടുത്തത്.ലൈറ്റ് ഹൗസിനു വടക്കുപടിഞ്ഞാറ് ഭാഗത്തു തീരക്കടലിൽ രണ്ടു വള്ളങ്ങൾ ഒന്നിച്ചു നിരോധിത വല ഉപയോഗിച്ചു മത്സ്യബന്ധനം നടത്തുന്നതായി ഫിഷറീസ് സംഘത്തിനു വിവരം ലഭിച്ചു. തുടർന്നു നടത്തിയ പരിശോധനയിലായിരുന്നു നടപടി.

തീരത്തോട് ചേർന്നുള്ള അനധികൃത മത്സ്യബന്ധനവും നിരോധിത വലകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനവും നിരോധിച്ചിട്ടുള്ളതാണ്. ഫിഷറീസ് വകുപ്പ് തീരത്തു കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. പിടികൂടിയ വള്ളങ്ങൾക്ക് എതിരെ കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമം പ്രകാരം കേസെടുത്തു.ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ എം.എഫ്. പോൾ, മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിങ് ഉദ്യോഗസ്ഥരായ ഇ.ആർ.ഷിനിൽ കുമാർ, വി.എൻ.പ്രശാന്ത് കുമാർ, വി.എം. ഷൈബു എന്നിവർ നേതൃത്വം നൽകി. സീ റെസ്ക്യൂ ഗാർഡുമാരായ ഫസൽ, പ്രസാദ്, സീ റെസ്ക്യൂ സ്‌ക്വാഡ് റഫീഖ്, സ്രാങ്ക് ദേവസി, എൻജിൻ ഡ്രൈവർ ഉണ്ണിക്കൃഷ്ണൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.