ബണ്ടിന്റെ വിള്ളൽ അടച്ചു; പമ്പിങ് പുനരാരംഭിച്ചു
കാട്ടകാമ്പാൽ∙ പഴഞ്ഞി കൂട്ടുകൃഷി സഹകരണ സംഘത്തിൽ പുനർനിർമിച്ച ബണ്ടിനുണ്ടായ വിള്ളൽ മൂലം നിർത്തിയ പമ്പിങ് പുനരാരംഭിച്ചു. കർഷകർ മണ്ണിട്ടു അടച്ചു ബണ്ട് ബലപ്പെടുത്തിയിരുന്നു. 60 എച്ച്പിയുടെ 2 സബ്മേഴ്സിബിൾ പമ്പുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. പാപ്പുരുത്തിയിൽ 50 എച്ച്പിയുടെ മോട്ടർ രണ്ടാഴ്ചയായി

കാട്ടകാമ്പാൽ∙ പഴഞ്ഞി കൂട്ടുകൃഷി സഹകരണ സംഘത്തിൽ പുനർനിർമിച്ച ബണ്ടിനുണ്ടായ വിള്ളൽ മൂലം നിർത്തിയ പമ്പിങ് പുനരാരംഭിച്ചു. കർഷകർ മണ്ണിട്ടു അടച്ചു ബണ്ട് ബലപ്പെടുത്തിയിരുന്നു. 60 എച്ച്പിയുടെ 2 സബ്മേഴ്സിബിൾ പമ്പുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. പാപ്പുരുത്തിയിൽ 50 എച്ച്പിയുടെ മോട്ടർ രണ്ടാഴ്ചയായി പ്രവർത്തിക്കുന്നുണ്ട്. അതിവേഗം വെള്ളം വറ്റിച്ച് കൃഷിയിറക്കാനുളള ഒരുക്കത്തിലാണു കർഷകർ. നൂറാടിതോട്ടിലെ വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞതു വലയ്ക്കുന്നുണ്ട്. ബീയംകെട്ടിലെ ഷട്ടറിട്ടതോടെയാണു വെള്ളത്തിന്റെ ഒഴുക്കു കുറഞ്ഞത്. തോട്ടിൽ പലയിടത്തും പാഴ്ചെടി വളർന്നതും അനധികൃത മീൻപിടിത്തവും കാരണങ്ങളാണ്. പലയിടത്തും തോടിനു വീതി കുറഞ്ഞതും ആഴം കുറഞ്ഞതും ഒഴുക്ക് നഷ്ടപ്പെടുത്തുന്നു. പൊന്നാനി മേഖലയിലെ പാടശേഖരങ്ങളിൽ നിന്നു വെള്ളം നൂറാടിതോട്ടിലേക്കാണു പമ്പ് ചെയ്യുന്നത്.