പുൽക്കൂട്ടിലെ തമിഴ് ടച്ച്, 150 മുതൽ വില; വൈക്കോൽ മേഞ്ഞ പുൽക്കൂടിനു വില കൂടും
ചാലക്കുടി ∙ എല്ലാ വർഷവും ഡിസംബറിൽ വിശ്രമമില്ലാതെ നൂറുകണക്കിനു പുൽക്കൂടുകളും നക്ഷത്രങ്ങളും നിർമിക്കുന്ന മൂന്നംഗ തമിഴ് സംഘമുണ്ട്, ഇവിടെ നഗരത്തിൽ. കോയമ്പത്തൂർ സ്വദേശിയായ ആനന്ദനും കൂട്ടരും. നഗരസഭാ ജംക്‌ഷനു സമീപം ഈറ്റ ഉപയോഗിച്ചുള്ള പുൽക്കൂടുകളും നക്ഷത്രങ്ങളുമാണു ഈ സംഘം നിർമിക്കുന്നത്. ചെത്തിയൊരുക്കിയ

ചാലക്കുടി ∙ എല്ലാ വർഷവും ഡിസംബറിൽ വിശ്രമമില്ലാതെ നൂറുകണക്കിനു പുൽക്കൂടുകളും നക്ഷത്രങ്ങളും നിർമിക്കുന്ന മൂന്നംഗ തമിഴ് സംഘമുണ്ട്, ഇവിടെ നഗരത്തിൽ. കോയമ്പത്തൂർ സ്വദേശിയായ ആനന്ദനും കൂട്ടരും. നഗരസഭാ ജംക്‌ഷനു സമീപം ഈറ്റ ഉപയോഗിച്ചുള്ള പുൽക്കൂടുകളും നക്ഷത്രങ്ങളുമാണു ഈ സംഘം നിർമിക്കുന്നത്. ചെത്തിയൊരുക്കിയ ഈറ്റക്കമ്പുകൾ മുള്ളാണിയും നൂൽക്കമ്പിയും ഉപയോഗിച്ചു ഘടിപ്പിച്ചാണു പുൽക്കൂട് നിർമാണം.
മുകളിൽ വൈക്കോൽ മേഞ്ഞു മോടി പിടിപ്പിച്ചതുൾപ്പെടെ പല വലുപ്പത്തിലും രൂപത്തിലുമുള്ള പുൽക്കൂടുകൾ ഇവരുടെ ശേഖരത്തിലുണ്ട്. 150 മുതൽ 350 രൂപ വരെയാണ് വില. വളഞ്ഞ ഈറ്റക്കമ്പുകൾ ഉപയോഗിച്ചുള്ള 5 കാലുള്ള വിവിധ വലുപ്പത്തിലുള്ള നക്ഷത്രങ്ങളാണു സംഘം തയാറാക്കുന്നത്. ആനന്ദനൊപ്പം ഗിരി, ഗിരിജൻ എന്നിവരാണു സഹായത്തിനുള്ളത്.
30 വർഷമായി കേരളത്തിലുള്ള ഇവർ 15 വർഷം മുൻപാണു പുൽക്കൂട് നിർമാണം ആരംഭിച്ചത്. ദേശീയപാതയോരത്തു കുടിൽകെട്ടി ഈറ്റ ഉൽപന്നങ്ങൾ നിർമിക്കുന്ന ആനന്ദൻ ക്രിസ്മസ് കാലങ്ങളിൽ പുൽക്കൂട് നിർമാണത്തിൽ സജീവമാകും. അങ്കമാലി ബാംബൂ കോർപറേഷനിൽ നിന്നാണ് ഈറ്റ എടുക്കുന്നത്. സമീപപ്രദേശങ്ങളിൽനിന്നു മുളയും സംഘടിപ്പിക്കും. ബാംബൂ കർട്ടനുകളും കുട്ടയും എല്ലാം ഇവിടെ തയാറാക്കുന്നുണ്ട്.
∙ മേഖലയിലും ക്രിസ്മസ് നക്ഷത്രങ്ങളും പുൽക്കൂടുകളും നിർമിക്കുന്ന തമിഴ് സംഘങ്ങൾ എത്തിയിട്ടുണ്ട്. പാലയ്ക്കൽ പള്ളി മുതൽ കണിമംഗലം പാടം വരെയുള്ള ഭാഗത്ത് അഞ്ചോളം സംഘങ്ങളാണു തമ്പടിച്ചിരിക്കുന്നത്. ഇവിടെത്തന്നെ ലഭ്യമായ മുളയും വൈക്കോലും ഉപയോഗിച്ചാണു പുൽക്കൂട് – നക്ഷത്ര നിർമാണം. കൂടൊന്നിനു 150 രൂപ മുതലാണു വില. വലുപ്പത്തിനനുസരിച്ച് വിലവ്യത്യാസമുണ്ട്. വൈക്കോൽ മേഞ്ഞ പുൽക്കൂടിനു വില കൂടും.
വർഷം കഴിയും തോറും വിൽപന കുറഞ്ഞുവരികയാണെന്നും അതിനാൽ തമിഴ്നാട്ടിൽനിന്നു കുറച്ചു സംഘങ്ങൾ മാത്രമേ ഇത്തവണ എത്തിയിട്ടുള്ളൂവെന്നും കഴിഞ്ഞ 18 വർഷമായി ഇവിടെയെത്തുന്ന കോയമ്പത്തൂർ സ്വദേശി രാജു പറയുന്നു. ക്രിസ്മസ് അടുക്കുമ്പോൾ കച്ചവടം കൂടുമെന്ന പ്രതീക്ഷയിലാണ് ഈ സംഘം.