തൃശൂർ ∙ കേരള ചലച്ചിത്ര അക്കാദമിയുടെ നിലപാടുകൾ ഉദ്ദേശ്യലക്ഷ്യങ്ങളിലേക്ക് എത്തുന്നില്ലെന്നും മുഖ്യധാരാ സിനിമാപ്രവർത്തകരെ മാത്രമല്ല മറ്റു നല്ല സിനിമകൾ സമ്മാനിക്കുന്നവരെയും ഒപ്പം ചേർത്തുനിർത്തേണ്ട ഉത്തരവാദിത്തം സാംസ്കാരിക വകുപ്പിനു കീഴിലുള്ള ചലച്ചിത്ര സ്ഥാപനങ്ങൾക്കുണ്ടെന്നും സംവിധായകൻ സിബി മലയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ കേരള ചലച്ചിത്ര അക്കാദമിയുടെ നിലപാടുകൾ ഉദ്ദേശ്യലക്ഷ്യങ്ങളിലേക്ക് എത്തുന്നില്ലെന്നും മുഖ്യധാരാ സിനിമാപ്രവർത്തകരെ മാത്രമല്ല മറ്റു നല്ല സിനിമകൾ സമ്മാനിക്കുന്നവരെയും ഒപ്പം ചേർത്തുനിർത്തേണ്ട ഉത്തരവാദിത്തം സാംസ്കാരിക വകുപ്പിനു കീഴിലുള്ള ചലച്ചിത്ര സ്ഥാപനങ്ങൾക്കുണ്ടെന്നും സംവിധായകൻ സിബി മലയിൽ പറഞ്ഞു.  പി.ടി.കുഞ്ഞുമുഹമ്മദിന്റെ ജീവിതത്തെക്കുറിച്ച് ‘പി.ടി കലയും കാലവും’ എന്ന പേരിൽ സാഹിത്യ അക്കാദമിയിൽ നടക്കുന്ന സാംസ്കാരിക മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഐഎഫ്എഫ്കെയിൽ വിദേശ ചിത്രങ്ങൾ വിലയിരുത്താൻ പലപ്പോഴും വിദേശ ജൂറി മാത്രമാണുള്ളത്. ഈ സ്ഥിതി മാറണമെന്നും മലയാള സിനിമാ പ്രവർത്തകർ ജൂറി അധ്യക്ഷരും പ്രധാന അംഗങ്ങളുമായി ഇടം നേടണമെന്നും സിബി മലയിൽ പറഞ്ഞു. രാജ്യാന്തര മേളകളിൽ പങ്കെടുക്കുന്ന മലയാള സിനിമകൾ സർക്കാർ തിയറ്ററുകളിൽ പോലും പ്രദർശിപ്പിക്കാനുള്ള അവസരം ലഭിക്കുന്നില്ല. ഇത്തരം സിനിമകളെ എല്ലാ വേദികളിലേക്കും എത്തിക്കാനുള്ള ഉത്തരവാദിത്തം ചലച്ചിത്ര അക്കാദമിയും ചലച്ചിത്ര വികസന കോർപറേഷനും ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ADVERTISEMENT

സംവിധായകൻ പ്രിയനന്ദനൻ അധ്യക്ഷനായിരുന്നു. എൻ.കെ.അക്ബർ എംഎൽഎ, കലാമണ്ഡലം ക്ഷേമാവതി, അശോകൻ ചരുവിൽ, വി.കെ.ജോസഫ്, ഉമ്മർ തറമേൽ, ഛായാഗ്രാഹകൻ സണ്ണി ജോസഫ്, നടൻ ഇർഷാദ്, പി.എസ്. ഇക്ബാൽ, അൻവർ കോഹിനൂർ എന്നിവർ പ്രസംഗിച്ചു.  പി.ടിയുടെ സുഹൃത്തുക്കൾ ചേർന്നൊരുക്കുന്ന മേളയിൽ ഫോട്ടോ–ചലച്ചിത്ര പ്രദർശനം, സെമിനാറുകൾ എന്നിവയുണ്ട്. നാളെ സമാപിക്കും.

‘പരദേശി’യെ ദേശീയ അവാർഡിൽ നിന്നു മാറ്റിനിർത്തപ്പെട്ടു: സിബി
തൃശൂർ ∙ പി.ടി.കുഞ്ഞുമുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച ‘പരദേശി’ എന്ന സിനിമ 2009ലെ ദേശീയ ചലച്ചിത്ര അവാർഡ് നിർണയത്തിൽ നിന്നു മാറ്റിനിർത്തപ്പെട്ടിട്ടുണ്ടെന്നു സംവിധായകൻ സിബി മലയിൽ. അഭിനയത്തിനു മോഹൻലാൽ, സംവിധാനത്തിനു പി.ടി, ഗാനരചനയ്ക്കു റഫീക്ക് അഹമ്മദ്, ഗാനാലാപനത്തിനു സുജാത എന്നിങ്ങനെ പുരസ്കാരങ്ങൾ ലഭിക്കുമായിരുന്നിട്ടും മേക്കപ്പിനുള്ള പുരസ്കാരം മാത്രമാണു ലഭിച്ചത്.

ADVERTISEMENT

‘തട്ടം പിടിച്ചു വലിക്കല്ലേ...’ എന്ന ഗാനമാലപിച്ച സുജാതയെ മികച്ച ഗായികയായി പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം മാറ്റുകയായിരുന്നെന്നും സിബി മലയിൽ പറഞ്ഞു.  അർഹിക്കുന്ന അംഗീകാരങ്ങൾ കിട്ടാതെ പോയ, മാറ്റിനിർത്തപ്പെട്ട മലയാള ചലച്ചിത്ര പ്രവർത്തകരിൽ ഒരാളാണു പി.ടി.കുഞ്ഞുമുഹമ്മദെന്നും സിനിമയിലും രാഷ്ട്രീയത്തിലും നിലപാടുകൾ മാറ്റമില്ലാതെ തുടരുന്നു എന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതെന്നും സിബി മലയിൽ അഭിപ്രായപ്പെട്ടു.