തൃശൂർ ∙ തന്നിലർപ്പിച്ച വിശ്വാസവും ഏൽപ്പിച്ച ജോലികളും ഭംഗിയായി നിർവഹിക്കുന്ന കഠിനപ്രയത്‍നത്തിന്റെ അംഗീകാരമാണു മാർ റാഫേൽ തട്ടിൽ പിന്നിട്ട വഴികളിലെ ഓരോ നാഴികക്കല്ലും. മൂന്നര വർഷമായി ഇന്ത്യയിലെ അപ്പസ്‌തോലിക് വിസിറ്റേറ്ററായും പിന്നീടു ഷംഷാബാദ് ബിഷപ്പായും കഠിനാധ്വാനത്തോടെ പൂർത്തിയാക്കിയ സമർപ്പിത

തൃശൂർ ∙ തന്നിലർപ്പിച്ച വിശ്വാസവും ഏൽപ്പിച്ച ജോലികളും ഭംഗിയായി നിർവഹിക്കുന്ന കഠിനപ്രയത്‍നത്തിന്റെ അംഗീകാരമാണു മാർ റാഫേൽ തട്ടിൽ പിന്നിട്ട വഴികളിലെ ഓരോ നാഴികക്കല്ലും. മൂന്നര വർഷമായി ഇന്ത്യയിലെ അപ്പസ്‌തോലിക് വിസിറ്റേറ്ററായും പിന്നീടു ഷംഷാബാദ് ബിഷപ്പായും കഠിനാധ്വാനത്തോടെ പൂർത്തിയാക്കിയ സമർപ്പിത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ തന്നിലർപ്പിച്ച വിശ്വാസവും ഏൽപ്പിച്ച ജോലികളും ഭംഗിയായി നിർവഹിക്കുന്ന കഠിനപ്രയത്‍നത്തിന്റെ അംഗീകാരമാണു മാർ റാഫേൽ തട്ടിൽ പിന്നിട്ട വഴികളിലെ ഓരോ നാഴികക്കല്ലും. മൂന്നര വർഷമായി ഇന്ത്യയിലെ അപ്പസ്‌തോലിക് വിസിറ്റേറ്ററായും പിന്നീടു ഷംഷാബാദ് ബിഷപ്പായും കഠിനാധ്വാനത്തോടെ പൂർത്തിയാക്കിയ സമർപ്പിത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ തന്നിലർപ്പിച്ച വിശ്വാസവും ഏൽപ്പിച്ച ജോലികളും ഭംഗിയായി നിർവഹിക്കുന്ന കഠിനപ്രയത്‍നത്തിന്റെ അംഗീകാരമാണു മാർ റാഫേൽ തട്ടിൽ പിന്നിട്ട വഴികളിലെ ഓരോ നാഴികക്കല്ലും. മൂന്നര വർഷമായി ഇന്ത്യയിലെ അപ്പസ്‌തോലിക് വിസിറ്റേറ്ററായും പിന്നീടു ഷംഷാബാദ് ബിഷപ്പായും കഠിനാധ്വാനത്തോടെ പൂർത്തിയാക്കിയ സമർപ്പിത ശുശ്രൂഷകൾക്കുള്ള അംഗീകാര വിശുദ്ധിയുടെ നിറവാണു പുതിയ മേജർ ആർച്ച് ബിഷപ് നിയോഗം. 

മാർ റാഫേൽ തട്ടിലിന്റെ പിതാവ് ഔസേപ്പ് തോമയും അമ്മ ത്രേസ്യയും

ആഴത്തിലുള്ള പഠനവും ആസൂത്രണവുമാണ് അദ്ദേഹത്തിന്റെ പ്രവർത്തന ശൈലി. തന്നെ സമീപിക്കുന്നവർക്കും സഹപ്രവർത്തകർക്കുമെല്ലാം പോസിറ്റീവ് എനർജി പകരുന്ന, ആദ്യം എല്ലാം ക്ഷമയോടെ കേൾക്കുന്ന ശൈലിയായിരുന്നു മാർ തട്ടിലിന്. തുടർന്നു സങ്കിർണപ്രശ്നങ്ങളെ സൗഹൃദം കൊണ്ടു കുരുക്കഴിച്ചു.

ADVERTISEMENT

2006–ൽ അതിരൂപതയുടെ പുതിയ വികാരി ജനറലായി സ്ഥാനമേറ്റപ്പോൾ ഇടവകകൾ, മേരി മാതാ മേജർ സെമിനാരി, സെന്റ് മേരീസ് മൈനർ സെമിനാരി, അതിരൂപത കോർപറേറ്റ് എജ്യൂക്കേഷനൽ ഏജൻസി, സെന്റ് ജോസഫ് ദ് വർക്കർ സന്യാസിനി സമൂഹം (പീച്ചി) എന്നിവയുടെ പ്രത്യേക ചുമതല അദ്ദേഹത്തിനു ലഭിച്ചിരുന്നു. ‘മുറിക്കപ്പെടുന്നതിനും നൽകപ്പെടുന്നതിനും’ എന്ന ദൈവഹിതത്തിൽ അധിഷ്ഠിതമാണ് മാർ റാഫേൽ തട്ടിലിന്റെ സന്യസ്ത ജീവിതം.

2010–ൽ തൃശൂർ അതിരൂപത സഹായ മെത്രാനായി അഭിഷിക്തനായപ്പോൾ അദ്ദേഹം സ്വീകരിച്ച ദൈവ വചനവും അതായിരുന്നു. തുടർന്ന് അതിരൂപതാ മതബോധന പരിശീലനകേന്ദ്രം, മേരിമാതാ മേജർ സെമിനാരി, കത്തോലിക്കാസഭ പത്രം, സെന്റ് തോമസ് കോളജ് എന്നീ സ്ഥാപനങ്ങളെ എല്ലാം വിശ്വാസ പൈതൃകത്തിന്റെ വളർച്ചയ്ക്കായി അദ്ദേഹം നയിച്ചു. 

ADVERTISEMENT

തൃശൂർ ഡിബിസിഎൽസി, മേരിമാതാ മേജർ സെമിനാരി എന്നിവയുടെ പൂർത്തീകരണത്തിനും മികച്ച പ്രവർത്തന മാതൃകയ്ക്കും പിന്നിൽ മാർ തട്ടിലിന്റെ നേതൃ മികവുണ്ട്. തൃശൂർ പൂരത്തിന്റെ ദിനത്തിൽ ജനിച്ച മാർ തട്ടിൽ, ഇതോടൊപ്പം തൃശൂരിന്റെ മതനിരപേക്ഷ പ്രവർത്തനങ്ങൾക്കും വലിയ സംഭാവനകൾ നൽകി. 

 അതിരൂപതാ സഹായമെത്രാനായിരുന്നപ്പോൾ ഏൽപിച്ച ദൗത്യമെല്ലാം പൂർണമാക്കിയാണ് ഷംഷാബാദ് രൂപതയുടെ ബിഷപ്പായി അദ്ദേഹം സ്ഥാനമേറ്റത്. ഷംഷാബാദ് രൂപതയിലൂടെ ഇന്ത്യ മുഴുവൻ അധികാര പരിധി വ്യാപിപ്പിച്ചു കൊണ്ടു വത്തിക്കാൻ കൽപന പുറപ്പെടുവിച്ചത് അപ്പസ്തോലിക് വിസിറ്റേറ്ററായി ശുശ്രൂഷ ചെയ്ത മാർ തട്ടിലിന്റെ പഠന റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ്. 

ADVERTISEMENT

തൊട്ടറിഞ്ഞുള്ള പ്രാർഥന
ഓരോരുത്തരുടെയും ജീവിതത്തെ തൊട്ടറിഞ്ഞു പ്രാർഥിക്കാനുള്ള കഴിവു മാർ തട്ടിലിനുണ്ടായിരുന്നു. മരിച്ചവരുടെ പല ബന്ധുക്കളും മാർ തട്ടിൽ ചരമ പ്രസംഗം നടത്തണമെന്ന് ആഗ്രഹിക്കാറുണ്ട്. 

ആരുമറിയാതെ വീടിനകത്തു കുടുംബത്തിനായി ജീവിച്ചു മരിച്ചവരെക്കുറിച്ചു പോലും അദ്ദേഹം സൂക്ഷ്‌മതയോടെ അന്വേഷിച്ചറിഞ്ഞു പ്രസംഗിക്കും. അവരുടെ ജീവിതത്തിന്റെ ആരുമറിയാതെ പോയ നന്മകളിലേക്കും ഈശ്വര സാന്നിധ്യങ്ങളിലേക്കും അദ്ദേഹം സൗമ്യമായ ഭാഷയിൽ കടന്നു ചെല്ലും. ഓരോ വ്യക്‌തിയുടെ ജീവിതത്തിലേക്കും ഇറങ്ങിച്ചെല്ലാൻ മാർ തട്ടിലിനുള്ള കഴിവാണു അദ്ദേഹത്തെ പ്രശസ്‌തനായ ധ്യാന ഗുരുക്കന്മാരിൽ ഒരാളാക്കിയതും. 

വൈദിക വിദ്യാർഥികളെ വ്യക്തിപരമായി അറിയുന്ന അദ്ദേഹം വിദ്യാർഥികൾക്കു ഉറച്ച ബോധ്യവും ആത്മസമർപ്പണത്തിന്റെ ആവശ്യകതയും പകർന്നു കൊടുത്തു. ദൈവവചനം മറ്റുള്ളവരിലേക്കു പകർന്നു കൊടുക്കാൻ അതുല്യമായ പ്രസംഗ വൈഭവമുള്ള അദ്ദേഹം വൈദിക പരിശീലനത്തിൽ വിദ്യാർഥികളെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.

ഓർമകളുടെ അറ്റത്തൊരമ്മഅമ്മവിരലറ്റത്തൊരു കൊച്ചുറാഫി 
തട്ടിലച്ചനെക്കുറിച്ചു ചോദിച്ചാൽ പുത്തൻപള്ളിക്കു പിന്നിലുള്ള എരിഞ്ഞേരി അങ്ങാടിയിലെ പഴമക്കാർ ഓർക്കുന്ന രണ്ടു കാര്യങ്ങളുണ്ട്. ഒന്ന് – മുന്നിലെ റോഡിലെ പായയിൽ ഉണക്കാനിട്ടിരിക്കുന്ന നെല്ല് അടിച്ചുകൂട്ടാൻ അമ്മയെ സഹായിക്കുന്ന റാഫിയെന്ന റാഫേൽ. മറ്റൊന്ന് അമ്മയുടെ വിരലും പിടിച്ച് എന്നും പുത്തൻപള്ളിയിലേക്ക് കുർബാന കാണാൻ പോകുന്ന റാഫി. പരമ ദാരിദ്ര്യത്തിൽനിന്ന് മേജർ ആർച്ച് ബിഷപ് പദവി വരെ മാർ റാഫേൽ തട്ടിൽ എത്തിനിൽക്കുമ്പോൾ അങ്ങാടിയിലെ വയസ്സായവർക്ക് ഇദ്ദേഹം അവരുടെ റാഫിയെന്ന റാപ്പിയാണ്. 

ലൈൻമുറികളെന്ന് വിശേഷിപ്പിക്കുന്ന ചെറുവീട്ടിലാണ് ഈ കുടുംബം താമസിച്ചിരുന്നത്. അപ്പൻ ചെറുപ്പത്തിലേ മരിച്ചു. 10 മക്കളെ പോറ്റേണ്ട ചുമതല അമ്മയ്ക്ക്. 9 ആൺമക്കളും ഒരു പെണ്ണും. പലരിലുംനിന്നുള്ള സഹായത്തോടൊപ്പം ഉപജീവനത്തിനായി കണ്ടെത്തിയ മാർഗമായിരുന്നു കുറേശെ നെല്ല് വാങ്ങി ഉരലിൽ ഇടിച്ച് അരിയാക്കി ചെറിയ കടകളിൽ കൊണ്ടുപോയി വിൽക്കുകയെന്നത്. നെല്ല് ഉണക്കാനിട്ടിരുന്നത് വീടിനു മുന്നിലെ റോഡിലാണ്. പട്ടിണിയുടെ വേദനയിലും ആ അമ്മ പക്ഷേ മക്കൾക്ക് കൈമാറിയത് അടിയുറച്ച ദൈവവിശ്വാസമായിരുന്നു. 

ബിഷപ്പായിരിക്കുമ്പോഴും ശക്തൻ മാർക്കറ്റിലൂടെ നടന്നുപോകുമ്പോൾ അദ്ദേഹത്തെ റാഫേലേ..എന്നു വിളിക്കാനുള്ള സ്വാതന്ത്ര്യം തൃശൂർക്കാർക്കുണ്ടായിരുന്നു. അത്രയും എളിയ സാഹചര്യത്തിൽനിന്നു വന്ന ബിഷപ്പിന് ആ വിളിയിലെ സ്നേഹത്തിന്റെയും നിഷ്കളങ്കതയുടെയും ആഴം മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.