കടങ്ങോട് വീണ്ടും സൂപ്പർ... 11 കിണറുകൾക്ക് പുനർജന്മം
കടങ്ങോട് ∙ പഞ്ചായത്തിൽ കാലങ്ങളായി ചെളിയും ചപ്പുചവറുകളടക്കം മാലിന്യങ്ങൾ നിറഞ്ഞ് ഉപയോഗ ശൂന്യമായി കിടന്ന പൊതുകിണറുകൾക്ക് പുനർജൻമം. വിവിധ പ്രദേശങ്ങളിൽ ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്ന കിണറുകൾ ശുചീകരിച്ച് നാട്ടുകാർക്കായി സമർപ്പിച്ചു. മരത്തംകോട്, അയ്യപ്പൻകാവ്, പുതിയ മാത്തൂർ, വായനശാല, എയ്യാൽ

കടങ്ങോട് ∙ പഞ്ചായത്തിൽ കാലങ്ങളായി ചെളിയും ചപ്പുചവറുകളടക്കം മാലിന്യങ്ങൾ നിറഞ്ഞ് ഉപയോഗ ശൂന്യമായി കിടന്ന പൊതുകിണറുകൾക്ക് പുനർജൻമം. വിവിധ പ്രദേശങ്ങളിൽ ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്ന കിണറുകൾ ശുചീകരിച്ച് നാട്ടുകാർക്കായി സമർപ്പിച്ചു. മരത്തംകോട്, അയ്യപ്പൻകാവ്, പുതിയ മാത്തൂർ, വായനശാല, എയ്യാൽ അമ്പലം, എയ്യാൽ ലക്ഷം വീട് കോളനി, എയ്യാൽ ചുങ്കം, ഉപ്പുപാറ, ഉപ്പുപാറ ജംക്ഷൻ, എയ്യാൽ വായനശാല, വെള്ളറക്കാട് പള്ളി എന്നിവിടങ്ങളിലുള്ള 11പൊതുകിണറുകളാണ് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 11 ലക്ഷം രൂപ ചെലവഴിച്ച് ശുചീകരിച്ചത്.
ഇനി വെള്ളം മലിനമാകാതിരിക്കാൻ കിണറുകൾക്ക് മുകളിൽ ഗ്രില്ലുകളും സ്ഥാപിച്ചു. പക്ഷികൾ കൂട്ടമായി താമസിക്കുന്ന വൃക്ഷങ്ങൾക്ക് ചുവട്ടിലെ പൊതുകിണറുകൾ പദ്ധതിയുടെ ഭാഗമായി ഗ്രില്ല് സ്ഥാപിച്ച് ഉയരത്തിൽ ഷീറ്റ് വിരിച്ച് സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. കിണറുകളുടെ സമർപ്പണം പഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.എസ്.പുരുഷോത്തമൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ.മണി, ടി.പി. ലോറൻസ്, കെ.ആർ.സിമി, ബീന രമേഷ്, ടെസ്സി ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു.