മുരിക്കുങ്ങൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്കു പ്രതീക്ഷ
കോടാലി ∙ മുരിക്കുങ്ങൽ ഐഎച്ച്ഡിപി കോളനിയിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനും, വേനലിൽ പ്രദേശത്തെ കൃഷി ആവശ്യങ്ങൾക്കുമായി രണ്ടര പതിറ്റാണ്ടു മുൻപ് സ്ഥാപിച്ച് ഉദ്ഘാടന ശേഷം ഒരു ദിവസം പോലും പ്രവർത്തിക്കാതിരുന്ന മുരിക്കുങ്ങൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് വേണ്ടി നവകേരള സദസ്സിൽ നൽകിയ പരാതിയിൽ പരാതിക്കാരന്

കോടാലി ∙ മുരിക്കുങ്ങൽ ഐഎച്ച്ഡിപി കോളനിയിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനും, വേനലിൽ പ്രദേശത്തെ കൃഷി ആവശ്യങ്ങൾക്കുമായി രണ്ടര പതിറ്റാണ്ടു മുൻപ് സ്ഥാപിച്ച് ഉദ്ഘാടന ശേഷം ഒരു ദിവസം പോലും പ്രവർത്തിക്കാതിരുന്ന മുരിക്കുങ്ങൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് വേണ്ടി നവകേരള സദസ്സിൽ നൽകിയ പരാതിയിൽ പരാതിക്കാരന് പ്രതീക്ഷയുടെ മറുപടി.40 ലക്ഷത്തിൽ പരം രൂപ ചെലവഴിച്ച് രണ്ട് കിലോമീറ്റർ അകലെ കോടാലിപ്പാടത്തിന് സമീപം പൂവാലിത്തോടിന്റെയും, വെള്ളിക്കുളം വലിയ തോടിന്റെയും സംഗമസ്ഥാനത്താണ് കുളവും, മോട്ടർ ഷെഡും സ്ഥാപിച്ചത്. പ്രവർത്തിക്കാതെ പരിപാലനമില്ലാതെ കിടന്ന മോട്ടർ ഷെഡിന്റെ ചുവരും, തറയും, ഷട്ടറുകളും നിലം പൊത്തി.
സാമൂഹിക പ്രവർത്തകനായ ആന്റു ചെമ്മിഞ്ചേരിയുടെ പരാതിയിൽ പഞ്ചായത്തിൽ മൂന്നിനു ചേർന്ന സ്റ്റിയറിങ് കമ്മിറ്റിയിൽ വിവരങ്ങളും അന്വേഷണ റിപ്പോർട്ടും വിശദമായി പരിശോധിച്ച് സാങ്കേതികതകൾ ഒഴിവാക്കി ആസ്തിയിൽ ഉൾപ്പെടുത്തി പദ്ധതിയുടെ പുനരുദ്ധാരണം നടത്തും. വിഭവ സ്രോതസ് ലഭ്യത ഉറപ്പു വരുത്തി പട്ടിക ജാതി വികസനത്തിനായുള്ള പ്രത്യേക ഫണ്ടോ, ധനകാര്യ കമ്മിഷൻ വിഹിതം ടൈഡ് ഫണ്ടോ വകയിരുത്തി നടപ്പിലാക്കുനതും, അധികമായി വരുന്ന ഫണ്ടിനായി ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ ധന സഹായം ലഭ്യമാക്കുന്നതിനും തീരുമാനിച്ചുവെന്നും മറുപടി ലഭിച്ചതായി ആന്റു ചെമ്മിഞ്ചേരി പറഞ്ഞു.