കൊടുങ്ങല്ലൂർ ∙ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിലെ ഏറ്റവും സവിശേഷതകളിൽ ഒന്നാണ് രാത്രി താലപ്പൊലി എഴുന്നള്ളിപ്പ്. “ താലം പൊലിക്കുക” എന്ന വാക്കിൽ നിന്നാണ് താലപ്പൊലിയുടെ ഉൽഭവം. ക്ഷേത്രത്തിലേക്ക് ആവശ്യമായ ധാന്യങ്ങളും ദ്രവ്യവും താലത്തിലേന്തി ക്ഷേത്ര മണ്ഡപത്തിൽ ചൊരിയുന്ന ചടങ്ങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടുങ്ങല്ലൂർ ∙ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിലെ ഏറ്റവും സവിശേഷതകളിൽ ഒന്നാണ് രാത്രി താലപ്പൊലി എഴുന്നള്ളിപ്പ്. “ താലം പൊലിക്കുക” എന്ന വാക്കിൽ നിന്നാണ് താലപ്പൊലിയുടെ ഉൽഭവം.  ക്ഷേത്രത്തിലേക്ക് ആവശ്യമായ ധാന്യങ്ങളും ദ്രവ്യവും താലത്തിലേന്തി ക്ഷേത്ര മണ്ഡപത്തിൽ ചൊരിയുന്ന ചടങ്ങ് കാലക്രമേണ താലപ്പൊലിയായി രൂപാന്തരപ്പെട്ടു. ഇവിടെ മറ്റു ക്ഷേത്രങ്ങളിലെ താലപ്പൊലിയിൽ നിന്നു ചില വ്യത്യാസങ്ങൾ കാണാം. പകൽ താലപ്പൊലിക്ക് താലം ഇല്ല. താലപ്പൊലിയുടെ ആകർഷകമായതു രാത്രി കാഴ്ചശീവേലിയാണ്. 90 വർഷം മുൻപു മാത്രമാണ് പകൽ എഴുന്നള്ളിപ്പ് ആരംഭിച്ചത്. രാത്രി താലപ്പൊലി ഉണക്കലരി പാത്രത്തിലിട്ടു അതിന്റെ വായ് മൂടിക്കെട്ടി ആനയുടെ മുൻപിൽ താലം എഴുന്നള്ളിച്ചു കൊണ്ടുവരുന്നു. ഒന്നു കുറെ ആയിരം യോഗം എന്ന പുരാതന നായർ സംഘടനയിലെ പ്രതിനിധികളായ നായർ തറവാടുകളിൽ നിന്നുള്ള സ്ത്രീകളാണ് താലം ഏന്തുക. 

താലം എടുക്കുന്നവർ ശുഭവസ്ത്രധാരിയായി ഓട്ടുരുളിയുമായി ക്ഷേത്രത്തിൽ എത്തും. രണ്ടരനാഴി ഉണക്കലരി, ചെത്തിപൂവ്, തുളസി, 11 രൂപ എന്നിവ വാട്ടിയ വാഴയിലയിൽ പൊതിഞ്ഞു കൊണ്ടുവരും. ഉരുളിയിൽ അരിയും പൂവും നിറച്ചു വാഴയില വാട്ടി വായ് കെട്ടിവയ്ക്കും. താലമേന്തുന്ന സ്ത്രീകൾ ഏഴു ദിവസം വ്രതമെടുക്കാറുണ്ട്. സ്കൂൾ വിദ്യാർഥികൾ മുതൽ ഏറെ പ്രായം പിന്നിട്ട സ്ത്രീകൾ വരെ താലമേന്താൻ എത്താറുണ്ട്.  വാഴയുടെ അണ വളച്ചു വാഴ നാരു കൊണ്ടു കെട്ടിയാണു തലയിൽ വയ്ക്കാനുള്ള തിരുവടയുണ്ടാക്കുന്നത്. പ്ലാസ്റ്റിക് ചരടോ ചാക്കുവള്ളിയോ ഇതിനു ഉപയോഗിക്കില്ല. കുരുംബ അമ്മയുടെ നടയിൽ നിന്ന് എഴുന്നള്ളിപ്പ് ശ്രീകുരുംബ ക്ഷേത്രത്തിൽ വലിയ നടപന്തലിൽ എത്തിയതിനു ശേഷം കോലം ഇറക്കിയ ശേഷം താലം സമർപ്പിക്കും. ഇന്നലെ പുലർച്ചെ ചടങ്ങിലും 70 സ്ത്രീകൾ പങ്കെടുത്തു. 

കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഒന്നാം താലപ്പൊലി നാളിൽ പുലർച്ചെ എഴുന്നള്ളിപ്പിന് കുത്തുവിളക്കുമായി ‌പിലാപ്പിള്ളി – തേവർവട്ടം തറവാട്ടിലെ സ്ത്രീകൾ.
ADVERTISEMENT

പിലാപ്പിള്ളി തേവർവട്ടം കുടുംബങ്ങളിലെ സ്ത്രീകളാണ് കുത്തു വിളക്ക് ഏന്തുക. ഇവർ ഇതിനായി പുലർച്ചെ 1.30ന് ക്ഷേത്രത്തിൽ എത്തും. തുടർന്നു ഉത്സവം തുടങ്ങി പുലർച്ചെ അ‍ഞ്ചിനു സമാപിക്കുന്നതു വരെ എഴുന്നള്ളിപ്പിനു മുൻപിലായി ഇവർ കുത്തു വിളക്കുമായി ഉണ്ടാകും. പിലാപ്പിള്ളി, തേവർ വട്ടം തറവാട്ടുകാർക്കു ഭരണി നാളിലും ഏറെ ചടങ്ങുകൾ നിറവേറ്റാറുണ്ട്. ഭരണി കൊടിയേറ്റത്തിനു പരമ്പരാഗത അവകാശികളായ കാവിൽ വീട്ടിൽ സംഘം പട്ടും താലിയും സമർപ്പിച്ചതിനു ശേഷം ക്ഷേത്രം ശുദ്ധമാക്കാനുള്ള ചുമതല ഇവർക്കാണുള്ളത്. തറവാട്ടിലെ ഏറ്റവും പ്രായം ചെന്ന ലളിതയും ഇക്കുറി കുത്തു വിളക്ക് ഏന്തുവാൻ ക്ഷേത്രാങ്കണത്തിൽ എത്തി. ഭരണി കൊടിയേറ്റത്തിനു പിലാപ്പിള്ളി തറവാട്ടിലെ മൂത്തമ്മ ലളിതയാണു ചടങ്ങ് നിർവഹിക്കാറുള്ളത്.

കൊടുങ്ങല്ലൂർ താലപ്പൊലി ഇന്ന് 
ഉച്ചയ്ക്ക് രണ്ടിന്: കുരുംബ അമ്മയുടെ നടയിൽനിന്ന് എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, നാഗസ്വരം, പാണ്ടിമേളം. വൈകിട്ട് 6ന് കോലം ഇറക്കി എഴുന്നള്ളിപ്പ്. 6.15ന് ദീപാരാധന, 1001 കതിനാവെടി. 7.30 മുതൽ 10വരെ കലാപരിപാടികൾ, രാത്രി 9ന് ശ്രീകുരുംബ അമ്മയ്ക്ക് ഗുരുതി, 9.30ന് ക്ഷേത്രനടയിൽ തായമ്പക, എടവിലങ്ങ് പതിനെട്ടരയാളം പറ എഴുന്നള്ളിപ്പ്. പുലർച്ചെ 3 ന് എതിരേൽപ്..

ADVERTISEMENT

കൊടുങ്ങല്ലൂരിൽ അവധി
കൊടുങ്ങല്ലൂർ ∙ താലപ്പൊലി പ്രമാണിച്ച് കൊടുങ്ങല്ലൂർ താലൂക്കിൽ (പൊയ്യ ഒഴികെ) സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  നാളെ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.