ചാലക്കുടി ∙ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ, മലിനമായ പുഴകളുടെ പട്ടികയിൽ ചാലക്കുടിയും. ഓക്സിജന്റെ അളവു കുറയുകയും മാലിന്യത്തിന്റെ അളവു കൂടുകയും ചെയ്ത പുഴകളെയാണു മലിനമായവയുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. പുഴയിൽ ബയോ മെഡിക്കൽ ഡിമാൻഡ് (ബിഒഡി) കൂടിയതോടെയാണു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ നടപടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാലക്കുടി ∙ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ, മലിനമായ പുഴകളുടെ പട്ടികയിൽ ചാലക്കുടിയും. ഓക്സിജന്റെ അളവു കുറയുകയും മാലിന്യത്തിന്റെ അളവു കൂടുകയും ചെയ്ത പുഴകളെയാണു മലിനമായവയുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. പുഴയിൽ ബയോ മെഡിക്കൽ ഡിമാൻഡ് (ബിഒഡി) കൂടിയതോടെയാണു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ നടപടി. ജലത്തിന്റെ ഗുണനിലവാരം പുന:സ്ഥാപിച്ചാൽ മാത്രമേ ചാലക്കുടിപ്പുഴയെ പട്ടികയിൽ നിന്നു മാറ്റാനാകൂ എന്നാണ് കേന്ദ്ര നിലപാട്. 2022ലെ റിപ്പോർട്ട് പ്രകാരമാണ് ചാലക്കുടിപ്പുഴയെ  മലിനമായവയുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. 

വ്യവസായ ശാലകളിൽ നിന്നുള്ള രാസമാലിന്യങ്ങളും വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പുറന്തള്ളുന്ന ശുചിമുറി മാലിന്യങ്ങളും പുഴയിലെത്തുന്നതു ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. തോട്ടം മേഖലയിലൂടെ കടന്നുപോകുന്ന പുഴയിൽ രാസകീടനാശിനിയുടെ അംശവും കലരുന്നതായി റിപ്പോർട്ടുകളുണ്ട്.  ചാലക്കുടിപ്പുഴ, അയിരൂർ, കോരയാർ, നെയ്യാർ, പുല്ലൂർ, തിരൂർ, കൽപ്പാത്തിപ്പുഴ എന്നിവയെ മലിനമായ പുഴകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ കേരള  മലിനീകരണ നിയന്ത്രണ ബോർഡ് കേന്ദ്ര ബോർഡിനോട് അഭ്യർഥിച്ചിരുന്നു.

ADVERTISEMENT

ശക്തമായ പ്രതിരോധ നടപടി സ്വീകരിച്ചില്ലെങ്കിൽ പുഴയുടെ ആരോഗ്യം തിരിച്ചുപിടിക്കാൻ ആവില്ലെന്നാണു സൂചന.  തൃശൂർ, എറണാകുളം ജില്ലകളിലെ 5 നിയോജക മണ്ഡലങ്ങളിലായി 12000 ഹെക്ടർ കൃഷിക്കു ജലസേചനത്തിന് ഉപയോഗപ്പെടുന്ന പുഴ മലിനമായവയുടെ പട്ടികയിൽ ഇടം പിടിച്ചതു ആശങ്കയാണ്. നൂറു കണക്കിനു ശുദ്ധജല പദ്ധതികൾ പുഴയെ ആശ്രയിച്ചു പ്രവർത്തിക്കുന്നുണ്ട്.