കോടാലി ശ്രീധരനും മകനും റിമാൻഡിൽ

കൊരട്ടി∙ കോടാലി ശ്രീധരനെയും മകൻ അരുണിനെയും കോടതി റിമാൻഡ് ചെയ്തു. ഇന്നലെ വൈകിട്ടോടെ ഇവരെ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിരുന്നു. തുടരന്വേഷണ നടപടികൾക്കായി ശ്രീധരനെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണ സംഘാംഗങ്ങൾ അറിയിച്ചു. ഇയാൾ നടത്തിയ ഹവാല ഇടപാടുകളടക്കം അന്വേഷിക്കേണ്ടതായുണ്ട്. കേരളത്തിനു പുറമെ 4

കൊരട്ടി∙ കോടാലി ശ്രീധരനെയും മകൻ അരുണിനെയും കോടതി റിമാൻഡ് ചെയ്തു. ഇന്നലെ വൈകിട്ടോടെ ഇവരെ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിരുന്നു. തുടരന്വേഷണ നടപടികൾക്കായി ശ്രീധരനെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണ സംഘാംഗങ്ങൾ അറിയിച്ചു. ഇയാൾ നടത്തിയ ഹവാല ഇടപാടുകളടക്കം അന്വേഷിക്കേണ്ടതായുണ്ട്. കേരളത്തിനു പുറമെ 4 സംസ്ഥാനങ്ങളിൽ ശ്രീധരന്റെ ഇടപാടുകൾ അന്വേഷണത്തിനു വിധേയമാണ്.
ചില കേസുകളിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുമുണ്ട്. ഈ കേസുകൾ കൈകാര്യം ചെയ്യുന്ന പൊലീസ് സ്റ്റേഷനുകളുമായി അന്വേഷണ ഉദ്യോഗസ്ഥർ ബന്ധപ്പെട്ടിരുന്നു. ഇയാൾ താമസിച്ചിരുന്ന സ്ഥലം, ബന്ധങ്ങൾ എന്നിവയും അന്വേഷണ വിധേയമാക്കുന്നുണ്ട്. കർണാടക, തമിഴ്നാട് പൊലീസ് സംഘങ്ങൾ ഇന്നലെ എത്തിയിരുന്നു. വരുംദിവസങ്ങളിൽ അന്വേഷണം കൂടുതൽ ഊർജിതമാക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു. ഹവാല കൊള്ളസംഘത്തലവൻ ശ്രീധരനെ വെള്ളി വൈകിട്ടാണ് പൊലീസും പ്രത്യേക സ്ക്വാഡും കൊരട്ടിയിൽ പിടികൂടിയത്. പൊലീസിനുനേരെ തോക്കുചൂണ്ടിയ ശ്രീധരനെയും മകനെയും തന്ത്രപൂർവമാണു പിടികൂടിയത്. പിടികൂടുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന കാർ പൊലീസ് സംഘത്തിനു നേർക്ക് ഇടിച്ചുകയറ്റാനും ശ്രമമുണ്ടായെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.