തൃശൂർ ∙ കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്റർ വീതിയിൽ ആറു വരിയായി സജ്ജമാവുന്ന ദേശീയപാത–66 അടുത്ത വർഷത്തോടെ പൂ‍ർത്തിയാകുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.ജില്ലയിൽ 205 ഹെക്ടർ ഭൂമിയാണ് വികസനത്തിനായി ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി 1274.34 കോടി രൂപ ചെലവഴിക്കും. നാഷനൽ ഹൈവേ അതോറിറ്റി ഓഫ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്റർ വീതിയിൽ ആറു വരിയായി സജ്ജമാവുന്ന ദേശീയപാത–66 അടുത്ത വർഷത്തോടെ പൂ‍ർത്തിയാകുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ജില്ലയിൽ 205 ഹെക്ടർ ഭൂമിയാണ് വികസനത്തിനായി ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി 1274.34 കോടി രൂപ ചെലവഴിക്കും. നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായി സഹകരിച്ച്, എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചാണ് പ്രവൃത്തികൾ മുന്നോട്ടു കൊണ്ടുപോകുന്നത്. ഓരോ മണ്ഡലത്തിലും ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ എംഎൽഎമാരുടെ നേതൃത്വത്തിൽ നിവേദനങ്ങളായി കൈപ്പറ്റി എൻഎച്ച്എഐയുമായി ചർച്ചചെയ്തും കാര്യങ്ങൾ പരിശോധിച്ചുമാണ് സർക്കാർ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു.

 ജില്ലയിലെ കാപ്പിരിക്കാട്, ചാവക്കാട്, വാടാനപ്പള്ളി, തളിക്കുളം, എസ്എൽ പുരം, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന പാതയിലെ നിർമാണ പ്രവർത്തനങ്ങൾ മന്ത്രിയുടെ നേതൃത്വത്തിൽ വിലയിരുത്തി. എംഎൽഎമാരായ മുരളി പെരുനെല്ലി, സി.സി.മുകുന്ദൻ, എൻ.കെ.അക്ബർ, വി.ആർ.സുനിൽകുമാർ, പൊതുമരാമത്ത് സെക്രട്ടറി കെ.ബിജു, നാഷനൽ ഹൈവേ അതോറിറ്റി കേരള റീജൻ ഓഫിസർ ബി.എൽ.മീണ, പ്രൊജക്ട് ഡയറക്ടർ അൻഷുൽ ശർമ, സബ് കലക്ടർ മുഹമ്മദ് ഷഫീഖ്, അസി.കലക്ടർ കാർത്തിക് പാണിഗ്രഹി, എൽഎ എൻഎച്ച് ഡപ്യൂട്ടി കലക്ടർ പി.അഖിൽ, എൽഎ ഡപ്യൂട്ടി കലക്ടർ യമുനാദേവി, കൺസ്ട്രക്‌ഷൻ കമ്പനി പ്രതിനിധി ശ്രീനിവാസ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.