ചാലക്കുടി ∙ അപകടത്തിന് ഇടയിൽ തനിക്കു നഷ്ടപ്പെട്ട ഏഴര പവന്റെ മാലയും 85,000 രൂപയും ലഭിച്ചവർ തിരികെ തരണമെന്ന അപേക്ഷയുമായി അപകടത്തിന്റെ പരുക്കുകളുമായി കിടപ്പിലായ ഭിന്നശേഷിക്കാരൻ.കൂടപ്പുഴ പള്ളിക്കു സമീപം ആലുക്ക വർഗീസിനാണ് (രാജു-50) അപകടത്തിൽ കയ്യിലുണ്ടായിരുന്ന പണവും സ്വർണവും നഷ്ടപ്പെട്ടത്. ഇതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാലക്കുടി ∙ അപകടത്തിന് ഇടയിൽ തനിക്കു നഷ്ടപ്പെട്ട ഏഴര പവന്റെ മാലയും 85,000 രൂപയും ലഭിച്ചവർ തിരികെ തരണമെന്ന അപേക്ഷയുമായി അപകടത്തിന്റെ പരുക്കുകളുമായി കിടപ്പിലായ ഭിന്നശേഷിക്കാരൻ. കൂടപ്പുഴ പള്ളിക്കു സമീപം ആലുക്ക വർഗീസിനാണ് (രാജു-50) അപകടത്തിൽ കയ്യിലുണ്ടായിരുന്ന പണവും സ്വർണവും നഷ്ടപ്പെട്ടത്. ഇതു സംബന്ധിച്ചു പൊലീസിനു പരാതി നൽകിയെങ്കിലും ഇതുവരെ പണവും സ്വർണവും അപഹരിച്ചവരെ പിടികൂടാനോ അവ തിരിച്ചെടുക്കാനോ സാധിച്ചില്ല. 

കഴിഞ്ഞ മാസം 29ന് രാത്രി 9.30ന് നോർത്ത് ജംക്‌ഷനിൽ മെയിൻ റോഡിലായിരുന്നു ജീവിതം മാറ്റി മറിച്ച അപകടം. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ഓട്ടോറിക്ഷയിൽ സെന്റ് ജയിംസ് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് തൃശൂർ എലൈറ്റ് ആശുപത്രിയിലേയ്ക്കു മാറ്റി. കൈ ഒടിയുകയും താടിയെല്ല് പൊട്ടുകയും ചെയ്തു. 

ADVERTISEMENT

അപകടത്തിന് മുൻപു തന്റെ പക്കൽ തുകയും മാലയും ഉണ്ടായിരുന്നെന്നു വർഗീസ് ഉറപ്പിച്ചു പറയുന്നു. പിന്നീട് ഇവ നഷ്ടപ്പെട്ടതു തിരിച്ചറിഞ്ഞതോടെ പൊലീസിൽ വിവരം അറിയിച്ചു. ഭാര്യ ബിന്ദു രേഖാമൂലം പരാതിയും നൽകി. ജനപ്രതിനിധികൾ അടക്കമുള്ളവരെയും വിവരം അറിയിച്ചെങ്കിലും മറുപടിയൊന്നും കിട്ടിയിട്ടില്ല. അപകടത്തിന്റെ ആഘാതത്തിൽ കഴിയുന്ന വർഗീസിന് ഇപ്പോഴും സംസാര ശേഷി പൂർണമായി തിരികെ കിട്ടിയിട്ടില്ല. വികലാംഗ അസോസിയേഷൻ വഴി മുഖ്യമന്ത്രിക്കും ഡിജിപി ഉൾപ്പെടെ ഉന്നത പൊലീസ് അധികൃതർക്കും പരാതി നൽകാനൊരുങ്ങുകയാണ് ഇദ്ദേഹം.