വടക്കാഞ്ചേരി ∙ റെയിൽവേ സ്റ്റേഷനു സമീപം സംസ്ഥാന പാതയോരത്തു നിന്നിരുന്ന കൂറ്റൻ ആൽമരം കടപുഴകി വീണു. റെയിൽവേ കോംപൗണ്ടിലേക്കാണു മരം വീണത്. റെയിൽവേ ക്വാർട്ടേഴ്സ് കെട്ടിടങ്ങൾക്കു ചെറിയ തോതിൽ നാശനഷ്ടം സംഭവിച്ചു. നൂറ്റാണ്ടിലേറെ പഴക്കം ചെന്ന ആൽമരത്തിന്റെ വേരുകൾ പൂർണമായും ദ്രവിച്ച അവസ്ഥയിൽ ആയിരുന്നു. മരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടക്കാഞ്ചേരി ∙ റെയിൽവേ സ്റ്റേഷനു സമീപം സംസ്ഥാന പാതയോരത്തു നിന്നിരുന്ന കൂറ്റൻ ആൽമരം കടപുഴകി വീണു. റെയിൽവേ കോംപൗണ്ടിലേക്കാണു മരം വീണത്. റെയിൽവേ ക്വാർട്ടേഴ്സ് കെട്ടിടങ്ങൾക്കു ചെറിയ തോതിൽ നാശനഷ്ടം സംഭവിച്ചു. നൂറ്റാണ്ടിലേറെ പഴക്കം ചെന്ന ആൽമരത്തിന്റെ വേരുകൾ പൂർണമായും ദ്രവിച്ച അവസ്ഥയിൽ ആയിരുന്നു. മരം തിരക്കേറിയ സംസ്ഥാന പാതയിലേക്കു വീണിരുന്നെങ്കിൽ വൻ ദുരന്തം തന്നെ സംഭവിക്കുമായിരുന്നു. ക്വാർട്ടേഴ്സിലേക്കു വീണ മരത്തിന്റെ തലഭാഗം റെയിൽ പാളത്തിന്റെ 10 മീറ്റർ അടുത്താണു കിടക്കുന്നത്. പാളത്തിലേക്കു വീണിരുന്നെങ്കിൽ ട്രെയിൻ ഗതാഗതത്തെ ബാധിക്കുമായിരുന്നു. ഉച്ച സമയത്തു വീണതിനാൽ ക്വാർട്ടേഴ്സ് മുറ്റത്ത് ആരും ഉണ്ടായിരുന്നില്ല. അതും ദുരന്തം ഒഴിവാക്കി. പഴക്കം ചെന്നു ദുർബലമായ ആൽമരം അപകടാവസ്ഥയിൽ ആണെന്നും മുറിച്ചു മാറ്റണമെന്നും സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവർമാർ ഉൾപ്പെടെ ഒട്ടേറെ പേരും സംഘടനകളും കുറേ നാളായി ആവശ്യപ്പെട്ടു വരികയായിരുന്നു. കലക്ടർക്കും നഗരസഭയ്ക്കും പരാതി നൽകിയിരുന്നതുമാണ്. ഇപ്പോൾ കടപുഴകി വീണ ആൽമരത്തിനു സമീപം ദ്രവിച്ച നിലയിൽ നിൽക്കുന്ന പ്ലാവും അപകട ഭീഷണി ഉയർത്തുന്നുണ്ട്.