ചാലക്കുടി ∙ അഗ്നിരക്ഷാ സേനയുടെ വാഹനവും പൊലീസും ആളും കൂടിയതു കണ്ട് ജനം അമ്പരന്നു. കാര്യമെന്തെന്നറിയാതെ ആളുകൾ ഓടിക്കൂടി. അപ്പോഴാണ് അറിയുന്നത് ദുരന്ത നിവാരണ സംവിധാനങ്ങളും പ്രയോഗരീതികളും പരിചയപ്പെടുത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും സംഘടിപ്പിച്ച മോക്ഡ്രിൽ ആണെന്ന്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാലക്കുടി ∙ അഗ്നിരക്ഷാ സേനയുടെ വാഹനവും പൊലീസും ആളും കൂടിയതു കണ്ട് ജനം അമ്പരന്നു. കാര്യമെന്തെന്നറിയാതെ ആളുകൾ ഓടിക്കൂടി. അപ്പോഴാണ് അറിയുന്നത് ദുരന്ത നിവാരണ സംവിധാനങ്ങളും പ്രയോഗരീതികളും പരിചയപ്പെടുത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും സംഘടിപ്പിച്ച മോക്ഡ്രിൽ ആണെന്ന്. ദുരന്ത സാഹചര്യങ്ങളിൽ അടിയന്തര രക്ഷാ പ്രവർത്തനങ്ങൾ എങ്ങനെ നടത്താമെന്ന പ്രവർത്തന രീതികൾ പൊതുജനങ്ങൾക്കു പരിചയപ്പെടുത്തുന്നത്തിന്റെ ഭാഗമായി താലൂക്ക് ഓഫിസ് കെട്ടിടത്തിലാണു മോക്ഡ്രിൽ നടത്തിയത്.

കെട്ടിടങ്ങൾ നിലംപൊത്തുമ്പോൾ ഉള്ളിൽ അകപ്പെട്ടവരെ എങ്ങനെ രക്ഷിക്കാമെന്നാണു സേനകൾ മോക് ഡ്രില്ലിൽ അവതരിച്ചത്. യഥാർഥ അപകട സാഹചര്യങ്ങളിലേതു പോലെ അപായ സന്ദേശം നൽകി പൊതുജനങ്ങളെ മാറ്റി തിരക്ക് ക്രമീകരിച്ചതിനു ശേഷമാണു താലൂക്ക് കെട്ടിടത്തിൽ മോക്ഡ്രിൽ തുടങ്ങിയത്. ഏത് വിധത്തിലുള്ള അടിയന്തര ഘട്ടം എപ്പോഴുണ്ടായാലും മുൻകരുതലോടെ സുരക്ഷ സജ്ജീകരണങ്ങളുമായി സേനകൾ പൂർണ സജ്ജമാണെന്ന അറിയിപ്പു കൂടിയായി മോക്ഡ്രിൽ. 

അടിയന്തര വൈദ്യസഹായം ഉറപ്പാക്കി ഗവ. താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരും ആംബുലൻസ് സർവീസും തയാറായി നിന്നു. 7 പേരെ ‘രക്ഷാപ്രവർത്തനം’ നടത്തി വൈദ്യസഹായം കൊടുത്തു സുരക്ഷിതമാക്കി. കെട്ടിടത്തിനു മുകളിൽ നിന്നു ചെറിയ കുഞ്ഞിനെ എങ്ങനെ രക്ഷപ്പെടുത്തണമെന്ന രീതിയും പരിചയപ്പെടുത്തി.

എൻഡിആർഎഫ്, പൊലീസ്, അഗ്നിരക്ഷാസേന, ആരോഗ്യ വകുപ്പ്, പൊതുമരാമത്ത് വകുപ്പ് കെട്ടിടം വിഭാഗം, കേരള വാട്ടർ അതോറിറ്റി, കെഎസ്ഇബി, ജില്ലാ ഭരണകൂടം, താലൂക്ക്, നഗരസഭ, മോട്ടർ വാഹന വകുപ്പ് തുടങ്ങിയവ വിഭാഗങ്ങൾ നേതൃത്വം നൽകി. ദുരന്ത നിവാരണ ഡപ്യൂട്ടി കലക്ടർ എം.സി.റെജിൽ, തഹസിൽദാർ ഇ.എൻ.രാജു, ഡപ്യൂട്ടി കലക്ടർ ആർ.പാർവതി ദേവി, എൻഡിആർഎസ് കമാൻഡർ സഞ്ജീവ് ബിസ്വാൾ, ഹസാർഡ് അനലിസ്റ്റ് സുസ്മി, എൽഎ തഹസിൽദാർ, ആന്റോ ജേക്കബ് എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവരും പങ്കെടുത്തു.