തൃശൂർ ∙ സർക്കാരുകൾ, നീതിന്യായ കോടതികൾ, മാധ്യമങ്ങൾ തുടങ്ങി ഇന്ത്യയിലെ വിവിധ മേഖലകളിലെ ആരെയും വിശ്വസിക്കാൻ കഴിയാത്ത കാലമാണെന്നും കലയും സാഹിത്യവുമാണ് ഇത്തരം പ്രതിസന്ധി കാലത്തു പ്രതിരോധത്തിനുള്ള ശബ്ദം നൽകുന്നതെന്നും നടൻ പ്രകാശ് രാജ്. സാഹിത്യ അക്കാദമിയുടെ സാഹിത്യോത്സവത്തിൽ ‘കലയും ജനാധിപത്യവും’ എന്ന

തൃശൂർ ∙ സർക്കാരുകൾ, നീതിന്യായ കോടതികൾ, മാധ്യമങ്ങൾ തുടങ്ങി ഇന്ത്യയിലെ വിവിധ മേഖലകളിലെ ആരെയും വിശ്വസിക്കാൻ കഴിയാത്ത കാലമാണെന്നും കലയും സാഹിത്യവുമാണ് ഇത്തരം പ്രതിസന്ധി കാലത്തു പ്രതിരോധത്തിനുള്ള ശബ്ദം നൽകുന്നതെന്നും നടൻ പ്രകാശ് രാജ്. സാഹിത്യ അക്കാദമിയുടെ സാഹിത്യോത്സവത്തിൽ ‘കലയും ജനാധിപത്യവും’ എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ സർക്കാരുകൾ, നീതിന്യായ കോടതികൾ, മാധ്യമങ്ങൾ തുടങ്ങി ഇന്ത്യയിലെ വിവിധ മേഖലകളിലെ ആരെയും വിശ്വസിക്കാൻ കഴിയാത്ത കാലമാണെന്നും കലയും സാഹിത്യവുമാണ് ഇത്തരം പ്രതിസന്ധി കാലത്തു പ്രതിരോധത്തിനുള്ള ശബ്ദം നൽകുന്നതെന്നും നടൻ പ്രകാശ് രാജ്. സാഹിത്യ അക്കാദമിയുടെ സാഹിത്യോത്സവത്തിൽ ‘കലയും ജനാധിപത്യവും’ എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ സർക്കാരുകൾ, നീതിന്യായ കോടതികൾ, മാധ്യമങ്ങൾ തുടങ്ങി ഇന്ത്യയിലെ വിവിധ മേഖലകളിലെ ആരെയും വിശ്വസിക്കാൻ കഴിയാത്ത കാലമാണെന്നും കലയും സാഹിത്യവുമാണ് ഇത്തരം പ്രതിസന്ധി കാലത്തു പ്രതിരോധത്തിനുള്ള ശബ്ദം നൽകുന്നതെന്നും നടൻ പ്രകാശ് രാജ്. സാഹിത്യ അക്കാദമിയുടെ സാഹിത്യോത്സവത്തിൽ ‘കലയും ജനാധിപത്യവും’ എന്ന ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ചോദ്യങ്ങൾ ഉയരാത്ത ഈ കാലം അതിജീവിക്കാനുള്ള ഒരേയൊരു മാർഗം കലയാണ്. ജനം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കണം. നിശബ്ദരാകുന്നവർക്കു ചരിത്രം മാപ്പു തരില്ല. ഏറ്റവും മികച്ച നടനാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും അദ്ദേഹം പറ‍ഞ്ഞു.

സാർവദേശീയ സാഹിത്യോത്സവത്തിൽ പങ്കെടുക്കാനെത്തിയ അടൂർ ഗോപാലകൃഷ്ണനും തകഴി ശിവശങ്കപ്പിള്ളയുടെ ചെറുമകനും എഴുത്തുകാരനും സംവിധായകനുമായ രാജ് നായരും. ചിത്രം : മനോരമ

സിനിമാ താരങ്ങൾ രാഷ്ട്രീയത്തിലിറങ്ങുന്നതു തെറ്റല്ലെന്നും എന്നാൽ വരികൾക്കിടയിലൂടെ വായിക്കാനുള്ള കഴിവുണ്ടാകുക എന്നതാണു പ്രധാനം. ചലച്ചിത്ര താരങ്ങൾ അവാർഡുകളാണു ലക്ഷ്യമിടുന്നത്. അയോധ്യയിലെ പ്രാണ പ്രതിഷ്ഠയിൽ പങ്കെടുത്ത സിനിമാ താരങ്ങൾ അടക്കമുള്ള പ്രമുഖർക്കു ഭയമല്ല, മറിച്ചു സ്വാർഥതയാണ്.

ADVERTISEMENT

ഫ്രാൻസിസ് കൂംസ്, വിവേക് ശാൻഭാഗ്, രാജ് നായർ എന്നിവരുടെ സംഭാഷണ സെഷനുകൾ, പി.എൻ. ഗോപീകൃഷ്ണനും സുനിൽ പി. ഇളയിടവും നടത്തിയ പ്രഭാഷണങ്ങൾ എന്നിവ ഉൾപ്പെടെ സാഹിത്യ അക്കാദമിയിലെ 4 വേദികളിലായി 20 സെഷനുകളാണു സാഹിത്യോത്സവത്തിന്റെ രണ്ടാം ദിവസം നടന്നത്.

വിവിധ സെഷനുകളിലായി അടൂർ ഗോപാലകൃഷ്ണൻ ടി.പത്മനാഭൻ, അശോക് വാജ്പെയ് സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ, കെ.സേതുരാമൻ, പ്രസാദ് അലക്സ്, എതിരൻ കതിരവൻ, പി.കെ. പോക്കർ, സി.എസ്. മീനാക്ഷി, സീമ ശ്രീലയം, ജീവൻ ജോബ് തോമസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

  •  വേദികളിൽ ഇന്ന്
    ∙ സാഹിത്യ അക്കാദമി അങ്കണം (പ്രകൃതി)
    കവിതാ വായന: ആലങ്കോട് ലീലാകൃഷ്ണൻ– 10.00
  • സെമിനാർ–പരിസ്ഥിതിയും സർഗാത്മകതയും: പ്രഫ.സി.രവീന്ദ്രനാഥ്– 11.30
  • സെമിനാർ–പുതിയ സിനിമ, പുതിയ ആസ്വാദകർ: ജി.പി. രാമചന്ദ്രൻ– 2.00
  • പാനൽ ചർച്ച–ചിരിയുടെ കാതും കാമ്പും: ജോസ് പനച്ചിപ്പുറം, ആർ.ഗോപാലകൃഷ്ണൻ– 04.00
  • സംഭാഷണം–ഹൗ ഡെമോക്രസി ഡൈസ്– നിയോലിബറലിസം ആൻഡ് ഫാഷിസം: പ്രഭാത് പട്നായിക് –06.00
  • നൃത്താവതരണം: ദമിതം–മുറിവേറ്റവരുടെ ശബ്ദം (കലാമണ്ഡലം ഡോ.രചിത രവി)
  • സാഹിത്യ അക്കാദമി ഹാൾ: (മൊഴി)
    സെമിനാർ–സാഹിത്യ പത്രപ്രവർത്തനത്തിന്റെ വർത്തമാനം: ഡോ.കെ.പി. മോഹനൻ (അധ്യക്ഷൻ) 10.00
  • പ്രഭാഷണം–കുമാരനാശാന്റെ കരുണ: ബാലചന്ദ്രൻ ചുള്ളിക്കാട്– 11.30
  • സെമിനാർ–സാഹിത്യ വിവർത്തനത്തിന്റെ വെല്ലുവിളികൾ: ഇ.വി. ഫാത്തിമ– 02.00
  • സെമിനാർ–ഭാഷയ്ക്കുള്ളിലെ ഭാഷകൾ: പി.രാമൻ –05.00
  • വൈലോപ്പിള്ളി ഹാൾ: (പൊരുൾ)
    പ്രഭാഷണം–ബഷീറിനെ ഓർക്കുമ്പോൾ: ഡോ.കെ.എം. അനിൽ 0.00
  • കഥയും ഞാനും: ബി.എം. സുഹറ 11.30
  • സംഭാഷണം–എഴുത്തുകാരികളുടെ ബാഹ്യ ജീവിതവും അന്തർ ജീവിതവും: ഡോ.മിനി പ്രസാദ് 02.00
  • കവിതാവായന: കെ.ജയകുമാർ 3.30 മുതൽ 05.30 വരെ
  • ചങ്ങമ്പുഴ ഹാൾ: (അറിവ്)
    ഇംഗ്ലിഷ് പൊയട്രി റീഡിങ്: 10.00
  • സംഭാഷണം–കഥയും കാലവും: വൈശാഖൻ, ടി.പി. വേണുഗോപാലൻ 12.00
  • സംഭാഷണം–ആഖ്യാനം സിനിമയിലും സാഹിത്യത്തിലും: സി.വി. ബാലകൃഷ്ണൻ, സത്യൻ അന്തിക്കാട് 02.00
  • പാനൽ ചർച്ച–മാധ്യമങ്ങളും സ്ത്രീകളും: മനില സി.മോഹൻ 03.00
  • സംഭാഷണം–മാറുന്ന അനുഭവങ്ങൾ, മാറുന്ന ഭാഷകൾ: അഷ്ടമൂർത്തി, കെ.രഘുനാഥൻ 05.00
ADVERTISEMENT

ദേശീയ പുസ്തകോത്സവം
സാഹിത്യോത്സവത്തിന്റെ ഭാഗമായി ടൗൺഹാൾ വളപ്പിൽ ദേശീയ പുസ്തകോത്സവവും നടക്കുന്നുണ്ട്. വിവിധ പ്രസാധകരുടെ അൻപതിലേറെ പുസ്തക സ്റ്റാളുകളുണ്ട്. എല്ലാ സ്റ്റാളുകളിലും കുറഞ്ഞതു 10 % വിലക്കിഴിവും ലഭ്യമാണ്. മലയാള മനോരമ പ്രസിദ്ധീകരിച്ച വിവിധ പുസ്തകങ്ങളും ലഭിക്കും. മനോരമ ബുക്ക് സ്റ്റാളിൽ എംടി കഥേതരം (പ്രീ പബ്ലിക്കേഷൻ) 1600 രൂപയ്ക്കു ലഭിക്കും. മേതിൽ സമ്പൂർണം 1690 രൂപയ്ക്കും ക്ഷേത്ര വിജ്ഞാനം സർവസ്വം 1500 രൂപയ്ക്കും ലഭ്യമാണ്.