അയോധ്യയിൽ പല്ലക്ക് ഉത്സവം: പഞ്ചവാദ്യ അകമ്പടിക്കാരായി കേരളത്തിന്റെ പന്ത്രണ്ടംഗ സംഘം
ചെറുതുരുത്തി ∙ അയോധ്യ രാമക്ഷേത്രത്തിൽ പ്രതിഷ്ഠയ്ക്കു ശേഷം ഒഴുകിയെത്തുന്ന ലക്ഷക്കണക്കിനു ഭക്തരെ സാക്ഷിയാക്കി ക്ഷേത്രത്തിൽ ആരംഭിച്ച പല്ലക്ക് ഉത്സവത്തിനു പഞ്ചവാദ്യ അകമ്പടിക്കാരായി കേരളത്തിലെ പന്ത്രണ്ടംഗ സംഘം. 40 ദിവസം നീളുന്ന പല്ലക്ക് ഉത്സവത്തിനു കാഞ്ഞങ്ങാട്ട് മഡിയൻ രാധാകൃഷ്ണൻ മാരാർ, കലാമണ്ഡലം രാഹുൽ

ചെറുതുരുത്തി ∙ അയോധ്യ രാമക്ഷേത്രത്തിൽ പ്രതിഷ്ഠയ്ക്കു ശേഷം ഒഴുകിയെത്തുന്ന ലക്ഷക്കണക്കിനു ഭക്തരെ സാക്ഷിയാക്കി ക്ഷേത്രത്തിൽ ആരംഭിച്ച പല്ലക്ക് ഉത്സവത്തിനു പഞ്ചവാദ്യ അകമ്പടിക്കാരായി കേരളത്തിലെ പന്ത്രണ്ടംഗ സംഘം. 40 ദിവസം നീളുന്ന പല്ലക്ക് ഉത്സവത്തിനു കാഞ്ഞങ്ങാട്ട് മഡിയൻ രാധാകൃഷ്ണൻ മാരാർ, കലാമണ്ഡലം രാഹുൽ നമ്പീശൻ, തിരുവമ്പാടി വിനീഷ് മാരാർ, പള്ളിപ്പുറം ഗോപി, പള്ളിപ്പുറം സേതുമാധവൻ, പള്ളിപ്പുറം സുരേഷ് ബാബു, പള്ളിപ്പുറം ശശികുമാർ, പള്ളിപ്പുറം പ്രദീപ്, പയ്യന്നൂർ രതീഷ്, പയ്യന്നൂർ ബാബുരാജ്, വാണിയംകുളം വിനോദ്, ശ്രീരാഗ് കാഞ്ഞങ്ങാട് എന്നിവർക്കാണ് കേരളത്തിന്റെ തനതു വാദ്യ കലാരൂപമായ പഞ്ചവാദ്യം ആദ്യം അവതരിപ്പിക്കുവാൻ അവസരം ലഭിച്ചിട്ടുളളത്.
ദിവസവും വൈകിട്ട് 4.30 മുതൽ 6.15 വരെയാണ് പല്ലക്ക് ഉത്സവം നടക്കുന്നത്. ദേവനെ പല്ലക്കിൽ ഇരുത്തി മൂന്നു തവണ പ്രദക്ഷിണം വയ്ക്കും. രാവിലെ തത്വഹോമം, തത്വ കലശപൂജ, കലശാഭിഷേക ചടങ്ങുകൾക്കും പഞ്ചവാദ്യം ഉണ്ട്. പഞ്ചവാദ്യത്തിനു പുറമേ കൊമ്പുപറ്റ്, കേളി എന്നിവയുമുണ്ട്. രാമജന്മഭൂമി ട്രസ്റ്റിയും, ഉഡുപ്പി പേജാവർ മഠാധിപതിയുമായ സ്വാമി വിശ്വപ്രസന്ന തീർഥയുടെ ക്ഷണപ്രകാരമാണ് കേരള സംഘം അയോധ്യയിൽ എത്തിയത്. പ്രതിഷ്ഠയ്ക്കു ശേഷമുള്ള 48 ദിവസത്തെ പല്ലക്ക് ഉത്സവത്തിൽ 40 ദിവസമാണ് പഞ്ചവാദ്യം നടക്കുന്നത്. പ്രാണപ്രതിഷ്ഠയ്ക്ക് രണ്ടുമാസം മുൻപേയാണ് പഞ്ചവാദ്യത്തിനുള്ള കേരള സംഘത്തെ തീരുമാനിച്ചത്. മാർച്ച് 10 നു സംഘം മടങ്ങും.