ചാലക്കുടി മഹോത്സവം: ഇന്ന് അരങ്ങുണരും
ചാലക്കുടി ∙ കേരളത്തിന്റെ പൈതൃക കലാരൂപങ്ങളെ പ്രോത്സോഹിപ്പിക്കാനായി യുഎസ്എ വിവിഎസ് ഫൗണ്ടേഷൻ, യുഎസ്എ സമ ആർട്സ്, പടിഞ്ഞാറെ ചാലക്കുടി പിഷാരിക്കൽ ഭഗവതി ക്ഷേത്രം എന്നിവ ഒരുക്കുന്ന ചാലക്കുടി മഹോത്സവത്തിന് ഇന്നു പടിഞ്ഞാറെ ചാലക്കുടി പിഷാരിക്കൽ ക്ഷേത്രമൈതാനയിൽ അരങ്ങുണരും. 11നു സമാപിക്കും. ഇന്നു 7നു ഹൈക്കോടതി

ചാലക്കുടി ∙ കേരളത്തിന്റെ പൈതൃക കലാരൂപങ്ങളെ പ്രോത്സോഹിപ്പിക്കാനായി യുഎസ്എ വിവിഎസ് ഫൗണ്ടേഷൻ, യുഎസ്എ സമ ആർട്സ്, പടിഞ്ഞാറെ ചാലക്കുടി പിഷാരിക്കൽ ഭഗവതി ക്ഷേത്രം എന്നിവ ഒരുക്കുന്ന ചാലക്കുടി മഹോത്സവത്തിന് ഇന്നു പടിഞ്ഞാറെ ചാലക്കുടി പിഷാരിക്കൽ ക്ഷേത്രമൈതാനയിൽ അരങ്ങുണരും. 11നു സമാപിക്കും. ഇന്നു 7നു ഹൈക്കോടതി ജസ്റ്റിസ് പി.ഗോപിനാഥ് ഉദ്ഘാടനം നിർവഹിക്കും.
വയലിനിസ്റ്റ് വി.വി.സുബ്രഹ്മണ്യത്തിന്റെ പിതാവിന്റെ സ്മരണാർഥം ഏർപ്പെടുത്തിയ വടക്കുഞ്ചേരി വീര രാഘവ ഭാഗവതർ പുരസ്കാരം കർണാട്ടിക് സംഗീത ലോകത്തിന് നൽകിയ സമഗ്ര സംഭാവനകളെ മുൻനിർത്തി മൃദംഗ വിദ്വാൻ ട്രിവാൻട്രം വി.സുരേന്ദ്രനു സമ്മാനിക്കും. ഉദ്ഘാടന ദിവസം കലാമണ്ഡലം രതീഷ് ദാസും കലാമണ്ഡലം വിനീഷും നയിക്കുന്ന മിഴാവ് തായമ്പക, മുതിർന്ന വീണ വിദ്വാൻ അനന്തപത്മനാഭൻ നയിക്കുന്ന വീണക്കച്ചേരി എന്നിവ അരങ്ങേറും.
നാളെ 5ന് ഇരിങ്ങാലക്കുട സാവിത്രി അന്തർജനം നയിക്കുന്ന തിരുവാതിരക്കളി. 6.30ന് രണ്ടാം ദിവസ ഉത്സവം സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. തുടർന്നു വിനീത നെടുങ്ങാടിയുടെ മോഹിനിയാട്ടം, 8.30നു കരിന്തലക്കൂട്ടം രമേഷ് നയിക്കുന്ന നാടൻ പാട്ട് എന്നിവ ഉണ്ടാകും. 9നു 5നു മാർഗംകളി, 5.30നു ആനകര മുസ്‌ലിം ആർട്സിന്റെ ഒപ്പന, 6.30നു ദുര്യോദനവധം കഥകളി.
10ന് 5നു മാർഗി മധുവിന്റെ ചാക്യാർകൂത്ത്, അമ്പലപ്പുഴ സുരേഷ് വർമയുടെ ഓട്ടൻതുള്ളൽ, പത്മശ്രീ രാമചന്ദ്ര പുലവരും സംഘവും അവതരിപ്പിക്കുന്ന തോൽപ്പാവകൂത്ത്. 11നു 5നു ഡോ.അമ്മന്നൂർ രജനീഷ് ചാക്യാർ അവതരിപ്പിക്കുന്ന കൂടിയാട്ടം, 7.45നു പറവൂർ തത്തപ്പിള്ളി ചിത്രാലയ തിയറ്റേഴ്സ് അവതരിപ്പിക്കുന്ന വില്ലടിച്ചാൻ പാട്ട്, 8.45നു ചെർപ്പുളശ്ശേരി ശിവൻ നയിക്കുന്ന പഞ്ചവാദ്യം. 10നും 11നും രാവിലെ 10 മുതൽ പ്രാദേശിക പ്രതിഭകളെ പ്രോത്സോഹിപ്പിക്കാൻ വിവിധ കലാപരിപാടികൾ അരങ്ങേറുമെന്നും വി.വി.എസ്.മുരാരി, പിഷാരിക്കൽ ക്ഷേത്രം ട്രസ്റ്റി എൻ.എസ്.നാരായണൻ നമ്പൂതിരി, സംഘാടക സമിതി ചെയർമാൻ പ്രഫ. കൃഷ്ണകുമാർ, ജനറൽ കൺവീനർ പി.നാരായണൻകുട്ടി, കോർഡിനേറ്റർ സുനിത ഹരിശങ്കർ എന്നിവർ അറിയിച്ചു.