പാട്ടുവഴിമറക്കാതെ കൗൺസിലർ
കുന്നംകുളം∙ നഗരസഭയിൽ ചൊവ്വന്നൂർ വാർഡിലെ വികസന പ്രവർത്തനങ്ങളിൽ പരാതിയെന്തെങ്കിലുമുണ്ടെങ്കിൽ നാട്ടുകാർക്ക് കൗൺസിലർ പ്രവീണ ഭവേഷിനോടു പറയാം; പിന്നെ, നല്ലൊരു പാട്ടുകേൾക്കണമെങ്കിലും അവരെ സമീപിക്കാം.ജനപ്രതിനിധിയുടെ തിരക്കുകൾക്കിടയിലും ചെറുപ്പത്തിൽ ശ്രുതിചേർത്തുവച്ച് സംഗീതം കൈവിട്ടിട്ടില്ല ഈ

കുന്നംകുളം∙ നഗരസഭയിൽ ചൊവ്വന്നൂർ വാർഡിലെ വികസന പ്രവർത്തനങ്ങളിൽ പരാതിയെന്തെങ്കിലുമുണ്ടെങ്കിൽ നാട്ടുകാർക്ക് കൗൺസിലർ പ്രവീണ ഭവേഷിനോടു പറയാം; പിന്നെ, നല്ലൊരു പാട്ടുകേൾക്കണമെങ്കിലും അവരെ സമീപിക്കാം. ജനപ്രതിനിധിയുടെ തിരക്കുകൾക്കിടയിലും ചെറുപ്പത്തിൽ ശ്രുതിചേർത്തുവച്ച് സംഗീതം കൈവിട്ടിട്ടില്ല ഈ ഗായിക.
പട്ടാമ്പി പള്ളിപ്പുറം സ്വദേശി പ്രവീണ ചൊവ്വന്നൂരിന്റെ മരുമകളായി എത്തുന്നത് 2017ലാണ്. ഗായകൻ കൂടിയായ കാണിപ്പയ്യൂർ വീട്ടിൽ ഭവേഷാണ് ഭർത്താവ്. ഇടതു മുന്നണി പ്രതിനിധിയാണ് നഗരസഭ കൗൺസിലിൽ എത്തിയത്. വീടുകളിൽ പ്രകൃതി വാതകം പൈപ്പ് വഴി എത്തിക്കുന്ന പദ്ധതി നടപ്പാക്കിയത് പ്രവീണ കൗൺസിലറായ സമയത്താണ്.
കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് വയലിൻ ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് ജേതാവാണ്. പാലക്കാട് ചെമ്പൈ സ്മാരക ഗവ. മ്യൂസിക് കോളജിൽ പഠിക്കുമ്പോൾ 2017ലാണ് ഇൗ നേട്ടം. പിന്നീട് തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് സംഗീതത്തിൽ ബിരുദാനന്തര ബിരുദം നേടി. പല്ലവി ക്രിയേഷൻസ് എന്ന പേരിൽ മ്യൂസിക് ബാൻഡിനു നേതൃത്വം നൽകുന്നു. മകൾ : പല്ലവി.