അതിരപ്പിള്ളി ∙ മലക്കപ്പാറയിൽ കാട്ടാന ആക്രമണത്തിൽനിന്ന് യുവാവ് കഷ്ടിച്ച് രക്ഷപ്പെട്ടു.ഇന്നലെ വൈകിട്ട് ആറരയോടെ റോപ്പമട്ടം ജനവാസ മേഖലയിൽവച്ചാണ് ആക്രമണമുണ്ടായത്.വൈകിട്ട് നടക്കാനായി ഇറങ്ങിയ പ്രദേശവാസി ഫിർദോസ്ഖാനാണ് കാട്ടാനയിൽനിന്നു രക്ഷപ്പെട്ടത്. തേയിലക്കാട്ടിൽ നിന്നിരുന്ന ആന ബൈക്കിനെ പിന്തുടർന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതിരപ്പിള്ളി ∙ മലക്കപ്പാറയിൽ കാട്ടാന ആക്രമണത്തിൽനിന്ന് യുവാവ് കഷ്ടിച്ച് രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് ആറരയോടെ റോപ്പമട്ടം ജനവാസ മേഖലയിൽവച്ചാണ് ആക്രമണമുണ്ടായത്. വൈകിട്ട് നടക്കാനായി ഇറങ്ങിയ പ്രദേശവാസി ഫിർദോസ്ഖാനാണ് കാട്ടാനയിൽനിന്നു രക്ഷപ്പെട്ടത്. തേയിലക്കാട്ടിൽ നിന്നിരുന്ന ആന ബൈക്കിനെ പിന്തുടർന്നാണ് റോഡിലെത്തിയത്.

150 മീറ്ററോളം യുവാവിന്റെ പിറകെ പാഞ്ഞ ആന നാട്ടുകാർ ബഹളംവച്ചതോടെയാണ് പിൻമാറിയത്. കടകളുടെ സമീപത്തേക്ക് ചാടി രക്ഷപ്പെടുന്നതിനിടയിൽ കമ്പിവേലി കാലിൽ കുടുങ്ങിവീണ് യുവാവിന് മുറിവേറ്റു. ഏതാനും ആഴ്ചകളായി ഈ മേഖലയിൽനിന്നു മാറാതെ നിൽക്കുന്ന കൊമ്പനാണ് ആക്രമിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. മുപ്പതോളം ആനകളാണ് തോട്ടത്തിന്റെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചിരിക്കുന്നത്.

ADVERTISEMENT

രാത്രിയിൽ ആനയെ പേടിച്ച് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ. കാട്ടാന ആക്രമിച്ച വിവരം വനം വകുപ്പിനെ അറിയിച്ചെങ്കിലും മലക്കപ്പാറ സ്റ്റേഷനിലെ ജീവനക്കാർ എത്തിനോക്കിയില്ലെന്ന് ആക്ഷേപമുണ്ട്. ഷോളയാർ, മലക്കപ്പാറ സ്റ്റേഷനുകളിലെ ജീവനക്കാരും വാഹനവും അമ്പലപ്പാറ വനമേഖലയിൽ കാട്ടുതീ പ്രതിരോധത്തിൽ ഏർപ്പെട്ടിരുന്നതിനാൽ സ്ഥലത്ത് എത്താൻ വൈകിയെന്നാണ് പറയുന്നത്.

കാട്ടാന: ദമ്പതികൾക്ക് വീണു പരുക്ക് 
അതിരപ്പിള്ളി ∙ റോഡ് കുറുകെ കടക്കുന്ന കാട്ടാനയെക്കണ്ട് ബൈക്കിൽ നിന്നിറങ്ങി ഓടിയ ദമ്പതികൾക്കു വീണു പരുക്കേറ്റു. ഇന്നലെ വൈകിട്ട് 3 ന് അമ്പലപ്പാറയിലാണ് സംഭവം. അതിരപ്പിള്ളി വെള്ളച്ചാട്ടം സന്ദർശിച്ച് മടങ്ങിയ കോയമ്പത്തൂർ കണ്ണിമാർ നഗർ സ്വദേശികളായ സുരേഷ്, താമര സെൽവി എന്നിവരാണ് കാട്ടാനയുടെ മുന്നലകപ്പെട്ടത്. അതുവഴി വന്ന വിനോദ സ‍ഞ്ചാരികൾ കാറിൽ ഇരുവരെയും വാഴച്ചാൽ ചെക്ക് പോസ്റ്റിൽ എത്തിച്ച ശേഷം ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.