വിലങ്ങാടിന്റെ ഇംഗ്ലിഷ് എഴുത്തുകാരൻ തോമസ് കാലാ ഇനി ഓർമ
കുറ്റ്യാടി (കോഴിക്കോട്) ∙മലയാളികൾക്ക് അത്ര പരിചിതനല്ലെങ്കിലും ലണ്ടനിൽ ഇംഗ്ലിഷ് എഴുത്തുകാർക്കിടയൽ വളരെ പ്രശസ്തനായിരുന്നു ഇന്നലെ തൃശൂരിൽ അന്തരിച്ച തോമസ് കാലാ എന്ന തൂലികാ നാമത്തിൽ അറിയപ്പെട്ടിരുന്ന കാലാപറമ്പിൽ തോമസ് (85). കുടിയേറ്റ പ്രദേശമായ വിലങ്ങാട് പാനോം സ്വദേശിയായ തോമസ് കാലാ എന്ന എഴുത്തുകാരൻ

കുറ്റ്യാടി (കോഴിക്കോട്) ∙മലയാളികൾക്ക് അത്ര പരിചിതനല്ലെങ്കിലും ലണ്ടനിൽ ഇംഗ്ലിഷ് എഴുത്തുകാർക്കിടയൽ വളരെ പ്രശസ്തനായിരുന്നു ഇന്നലെ തൃശൂരിൽ അന്തരിച്ച തോമസ് കാലാ എന്ന തൂലികാ നാമത്തിൽ അറിയപ്പെട്ടിരുന്ന കാലാപറമ്പിൽ തോമസ് (85). കുടിയേറ്റ പ്രദേശമായ വിലങ്ങാട് പാനോം സ്വദേശിയായ തോമസ് കാലാ എന്ന എഴുത്തുകാരൻ ജീവിതത്തിന്റെ മുക്കാൽ പങ്കും ചെലവഴിച്ചത് ലണ്ടനിലായിരുന്നു. വല്ലപ്പോഴും മാത്രമേ അദ്ദേഹം നാട്ടിൽ എത്തിയിരുന്നുള്ളൂ. 29ാം വയസ്സിൽ ലണ്ടനിൽ എത്തിയ അദ്ദേഹം 40വർഷം പെൻഗ്വിൻ ഉൾപ്പെടെയുള്ള പുസ്തക പ്രസാധക സ്ഥാപനങ്ങളിലാണ് ജോലി ചെയ്തത്. 5 നോവലുകളും 4 ലേഖന സമാഹാരങ്ങളും ഇംഗ്ലിഷിൽ പ്രസിദ്ധീകരിച്ചു.
ലണ്ടനിൽ നിന്ന് അദ്ദേഹം വിലങ്ങാട്ട് തിരിച്ചെത്തിയത് ആക്‌ഷി ആൻഡ് മീന എന്ന നോവലിന്റെ രചന പൂർത്തിയാക്കാനാണ്. ഇതിനിടെ വിലങ്ങാട് മിനി ജലവൈദ്യുത പദ്ധതിക്ക് വേണ്ടി തന്റെ വീടും സ്ഥലവും കെഎസ്ഇബി ഏറ്റെടുത്തതോടെ അദ്ദേഹം 12വർഷം മുൻപ് ഇവിടം വിട്ട് തൃശൂർ ചേലക്കരയിലേക്ക് താമസം മാറി. ടു ഹെലോയീസ് വിത്ത് ലൗ, സാലി, ദ് ഹാമർ ആൻഡ് ദി ആൻവിൽ, എ ഫ്ലൈറ്റ് ഓഫ് കുക്കീസ് എന്നിവയാണ് നോവലുകൾ. ഐക്കൺ ചിത്രകലയെക്കുറിച്ച് തോമസ് കാലാ രചിച്ച മെഡിറ്റേഷൻ ഓഫ് ദി ഐക്കൺസ് എന്ന പുസ്തകം പ്രശസ്തമാണ്.